ഇന്ന് വായനാ ദിനം. |ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി എൻ പണിക്കരുടെ ചരമ ദിനമാണ് വായനാ ദിനമായി ആചരിക്കുന്നത്.

Share News

ഗ്രന്ഥശാലാ സംഘം, സാക്ഷരതാ യജ്ഞം തുടങ്ങിയ മുന്നേറ്റങ്ങൾ കേരള നവോത്ഥാനത്തിൽ ചെലുത്തിയ സ്വാധീനം ഓർമ്മിപ്പിച്ചുകൊണ്ടാണ് ഈ ദിനം കടന്നു പോകുന്നത്. അറിവ് നേടുന്നതിനും ആശയ വിനിമയത്തിനുമുള്ള ഉപാധി എന്നതിനപ്പുറം മാനവരാശിയുടെ വിപ്ലവാത്മക മുന്നേറ്റത്തെ സ്വാധീനിച്ച പ്രക്രിയായി കൂടി വേണം വായനയെ അറിയാൻ. അറിവു കൈമാറ്റത്തിനോടൊപ്പം സമൂഹ മനഃസാക്ഷിയെ പരുവപ്പെടുത്തുന്നതിൽ വായനയുടെ പങ്ക് വളരെ പ്രധാനമാണ്. വായനയിലൂടെ മനുഷ്യൻ ചുറ്റുമുള്ളവരുടെ ലോകത്തെ കൂടി അടുത്തറിയുന്നു. അത്തരത്തിൽ വലിയൊരു സാമൂഹ്യ പ്രവർത്തനം കൂടിയായി വർത്തിക്കാൻ വായനക്ക് സാധിക്കുന്നുണ്ട്. പരന്നതും ആഴത്തിലുമുള്ള […]

Share News
Read More

എഴുത്തുകാരന്റെ ചിന്ത വായനക്കാരന്‍ അയാളുടെ ചിന്തയാക്കി മാറ്റുന്നു എന്നതാണ് വായനക്കാരന്റെ സര്‍ഗാത്മക ദൗത്യം|ജൂൺ-19 വായനാദിനം

Share News

ജൂൺ-19 വായനാദിനം വായന:വിജയത്തിലേക്കുള്ള വാതിൽ ജപ്പാനീസ് എഴുത്തുകാരൻ ഹാറൂകി മുറകാമിയുടെ “ദി സ്ട്രൈഞ്ച് ലൈബ്രറി” മികച്ച രചനയാണ്.വായനശാലയെ തടവറയായി കണ്ട് അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന സമൂഹത്തെയാണ് ഈ നോവലിലൂടെ അദ്ദേഹം വരച്ചുകാട്ടുന്നത്.വായനാശാലയിൽ തടവിലാക്കപ്പെട്ട ഒരു ആൺകുട്ടിയും,ഒരു പെൺകുട്ടിയും മറ്റൊരു ആടു മനുഷ്യനും നോവലിൽ കടന്നു വരുന്നുണ്ട്.വായിക്കുകയെന്നത് ജീവനറ്റു പോകുന്നതിനെക്കാൾ വേദനാജനകമെന്ന് ധരിച്ച്‌ ആ തടവറയിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുന്ന ഈ മൂന്ന് കഥാപാത്രങ്ങളിലൂടെ മുറകാമി തുറന്ന് കാട്ടുന്നത് വായനയിൽ നിന്ന് ഓടിയൊളിക്കുന്ന സമൂഹത്തെയാണ്.അദ്ദേഹത്തിന്റെ ഈ […]

Share News
Read More

’90 ഡെയ്‌സ് ടു ലൈഫ്.’ |സംരംഭകനോ സംരംഭകനാകാന്‍ ആഗ്രഹിക്കുന്ന വ്യക്തിയോ ആണെങ്കില്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണിത്.

Share News

മനുഷ്യരാശിയെ ആഴത്തില്‍ സ്വാധീനിക്കുകയും പല പ്രത്യയശാസ്ത്രങ്ങള്‍ക്കും അടിത്തറയാകുകയും വലിയ വിപ്ലവങ്ങള്‍ക്കു പോലും തുടക്കമിടുകയും ചെയ്ത ചില പുസ്തകങ്ങള്‍ ചരിത്രത്തിലുണ്ട്. എന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ എന്നെ സ്വാധീനിച്ച ഒരുപാടു പുസ്തകങ്ങളുണ്ട്. എന്നാല്‍ അവയില്‍ നിന്നൊക്കെ വളരെ വ്യത്യസ്തമായ ഒരു പുസ്തകമാണ് ഞാന്‍ ഈയിടെ വായിച്ച ’90 ഡെയ്‌സ് ടു ലൈഫ്.’ ബിസിനസ് സ്ട്രാറ്റജിസ്റ്റും ബിസിനസ് കോച്ചുമായ റൂബിള്‍ ചാണ്ടി എഴുതിയ ഈ പുസ്തകം ചരിത്രത്തില്‍ ഇടം പിടിക്കുന്നത് അതിന്റെ വ്യത്യസ്തമായ ശൈലികൊണ്ടും ആഴത്തിലുള്ള ഉള്ളടക്കം കൊണ്ടുമായിരിക്കും ഒരു […]

Share News
Read More