കതിര്‍മണ്ഡപത്തില്‍ വധുവിന് “അച്ഛനായി” കസവുമുണ്ടുടുത്ത് ഫാ. ജോര്‍ജ് കണ്ണംപ്ലാക്കൽ
തൃശൂർ ഒല്ലൂര്‍ മാന്ദാമംഗലം മഹാവിഷ്ണുക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം ഒരു കല്യാണം നടന്നു. കണ്ടുനിന്നവരുടെ കണ്ണും കരളും കുളിർപ്പിക്കുന്ന ഒരു കല്യാണം. ഹരിതയുടെയും ശിവദാസിന്റെയും താലികെട്ടായിരുന്നു കതിർമണ്ഡപത്തിൽ നടന്നത്.താലികെട്ട് കഴിഞ്ഞ് ഹരിതയുടെയും ശിവദാസിന്റെയും കൈകള്‍ ചേര്‍ക്കുമ്പോള്‍ ഫാ. ജോര്‍ജ് കണ്ണംപ്ലാക്കല്‍ പിതാവിന്റെ സ്ഥാനത്തായിരുന്നു. സ്വന്തം മകളായി കണ്ട് വളര്‍ത്തിയ പെൺകുട്ടിക്കുവേണ്ടി ഫാദർ ളോഹ അല്‍പ്പനേരത്തേക്ക് അഴിച്ചുമാറ്റി കസവുമുണ്ടും ഷര്‍ട്ടും ധരിച്ചു. ചെന്നായ്പ്പാറ ദിവ്യഹൃദയാശ്രമത്തിലാണ് ഹരിത വളർന്നത്. രണ്ടുവയസ്സുള്ളപ്പോഴാണ് ഹരിത ഇവിടെ എത്തിപ്പെട്ടത്. ഇതിനിടെ യു.പി സ്‌കൂള്‍ പഠനത്തിന് മാളയിലെ […]
Read More