അച്ചൻമാർക്കു മാത്രമല്ല, അച്ഛൻമാർക്കും വിശുദ്ധരാകാം! |Happy Father’s Day!

Share News

ലൂയി മാർട്ടിൻ എന്ന അപ്പനും സെലി മാർട്ടിൻ എന്ന അമ്മയ്ക്കും 9 മക്കളുണ്ടായിരുന്നു. നാലു പേർ ചെറുപ്പത്തിൽത്തന്നെ മരിച്ചു. കാൻസർ ബാധിതയായി ഭാര്യ മരണപ്പെട്ടതോടെ അഞ്ചു പെൺമക്കളുടെ അപ്പനും അമ്മയുമെല്ലാം ലൂയി തന്നെയായിരുന്നു. വായനയും മീൻപിടിത്തവും ഒക്കെ ഇഷ്ടമുള്ള ഒരു വാച്ചു പണിക്കാരനായിരുന്നു ലൂയി. അദ്ദേഹത്തിന്റെ വൈകുന്നേരങ്ങളെല്ലാം കടന്നുപോയിരുന്നത് മക്കൾക്കൊപ്പമായിരുന്നു. കളിയും ചിരിയും കഥകളുമായി നീണ്ടുപോകുന്ന സായംസന്ധ്യകൾ. പക്ഷെ ഒരു ദിവസവും പ്രാർത്ഥനയോടെയല്ലാതെ അവസാനിച്ചിരുന്നില്ല. ‘അപ്പൻ പ്രാർത്ഥിച്ചിരുന്നത് വിശുദ്ധരെപ്പോലെ ആയിരുന്നു’ എന്ന് മക്കളിലൊരാൾ പിന്നീട് എഴുതിയിട്ടുണ്ട്. വളർന്നു […]

Share News
Read More

സീറോമലബാർസഭയുടെ മേജർ ആർക്കിഎപ്പിസ്കോപ്പൽ ഓർഡിനറി ട്രൈബൂണലിന്റെ പ്രസിഡന്റായും വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള പോസ്റ്റുലേറ്റർ ജനറലായും കല്യാൺ രൂപതാംഗമായ റവ. ഫാ. ഫ്രാൻസിസ് എലുവത്തിങ്കൽ നിയമിതനായി.

Share News

സീറോമലബാർ സഭാകാര്യാലയത്തിൽ പുതിയ നിയമനങ്ങൾ കാക്കനാട്: സീറോമലബാർസഭയുടെ മേജർ ആർക്കിഎപ്പിസ്കോപ്പൽ ഓർഡിനറി ട്രൈബൂണലിന്റെ പ്രസിഡന്റായും വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള പോസ്റ്റുലേറ്റർ ജനറലായും കല്യാൺ രൂപതാംഗമായ റവ. ഫാ. ഫ്രാൻസിസ് എലുവത്തിങ്കൽ നിയമിതനായി. ഈ ചുമതലകൾ വഹിച്ചിരുന്ന റവ. ഫാ. തോമസ് ആദോപ്പിള്ളിൽ കോട്ടയം അതിരൂപതയുടെ ജുഡീഷ്യൽ വികാരിയായും ചാൻസലറായും നിയമിതനായതിനെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് ഫാ. എലുവത്തിങ്കലിനെ നിയമിച്ചിരിക്കുന്നത്. സീറോമലബാർ മിഷൻ, സുവിശേഷവത്കരണത്തിനും പ്രവാസികളുടെ അജപാലനശുശ്രൂഷയ്ക്കുമായുമായുള്ള കമ്മീഷൻ, ദളിത് വികാസ് സൊസൈറ്റി എന്നിവയുടെ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിക്കും. 1995ൽ വൈദികനായ […]

Share News
Read More

ഭാരതത്തിലെ അൽമായ രക്തസാക്ഷി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയടക്കമാണ് വിശുദ്ധപദവിയിലേക്ക് ഉയർത്തുന്നത്

Share News

കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഈ ലോകത്തിൽ ക്രിസ്തുവിനു വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്ത് വിശുദ്ധിയുടെ പൂർണ്ണതയിലെത്തിയ 10 പേരും വിവിധ രാജ്യക്കാരാണ്. ഇരുപതാം നൂറ്റാണ്ടിൽ നാസി ജർമ്മനിയുടെ ആദ്യ തടങ്കൽപ്പാളയമായ ഡാച്ചാവു കോൺസൻട്രേഷൻ ക്യാമ്പിൽ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വഹിച്ച വാഴ്ത്തപ്പെട്ട ടൈറ്റസ് ബ്രാൻഡ്സ്മാ ഇവരിലൊരാളാണ്.

Share News
Read More