കൂടുതൽ നവീൻ ബാബുമാരെ കേരളീയ സമൂഹത്തിൻ്റെ ദുഃഖങ്ങളിലേക്ക് ഇട്ടുകൊടുക്കാതിരിക്കാൻ ബന്ധപ്പെട്ടവർ ദയവായി ശ്രദ്ധിക്കണം.
മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെൻ്റ് തിരുവനന്തപുരത്ത് കനകക്കുന്നിൽ നടത്തിയ ചടങ്ങിൽ സദസ്സിൽ ആളില്ലാത്തതു കൊണ്ട് ബഹു: മന്ത്രി ചടങ്ങ് റദ്ദ് ചെയ്യുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ശിക്ഷിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു! സത്യത്തിൽ സർക്കാർ ചടങ്ങിൽ ആളെ കൂട്ടുക എന്നത് ഉദ്യോഗസ്ഥന്റെ ജോലിയാണോ ? ആണെങ്കിൽത്തന്നെ, ആളെക്കൂട്ടുന്നതിൽ ഒരു ഉദ്യോഗസ്ഥൻ വിജയിച്ചില്ല എങ്കിൽ അയാളെ ശിക്ഷിക്കുന്നത് ശരിയാണോ ? ലക്ഷങ്ങൾ ചെലവാക്കി ആളെക്കൂട്ടി എല്ലാ നേട്ടങ്ങളും വികസന പ്രവർത്തനങ്ങളും പരിപാടികളിലൂടെയും ചടങ്ങുകളിലൂടെയും ആഘോഷമാക്കേണ്ടതുണ്ടോ? അല്ലാതെ തന്നെ മാധ്യമങ്ങളിലൂടെയും മറ്റും ജനങ്ങളിലേക്ക് എത്തിച്ചാൽ […]
Read More