വ്യാപാരിയുടെ മൃതദേഹവുമായി ഭാര്യയും മക്കളും ബാങ്കിന് മുന്നില്‍; പിന്തുണച്ച് നാട്ടുകാര്‍; പ്രതിഷേധത്തില്‍ സംഘര്‍ഷം
കോട്ടയം: വായ്പ കുടിശ്ശികയുടെ പേരില്‍ ബാങ്ക് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നു വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്കിനു മുന്നില്‍ മൃതദേഹവുമായി പ്രതിഷേധം. കോട്ടയം കുടയംപടി സ്വദേശി കെസി ബിനുവിന്റെ (50) മുതദേഹവുമായാണു ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചത്. കര്‍ണാടക ബാങ്കിന്റെ കോട്ടയം നാഗമ്പടത്തെ ശാഖയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധം. രണ്ട് മണിക്കൂറോളം നേരമാണ് ഭാര്യയും മക്കളും മൃതദേഹവുമായി ബാങ്കിന് മുന്നില്‍ സമരം ചെയ്തത്. ജില്ലാ പൊലീസ് മേധാവി എത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതോടെ പ്രതിഷേധക്കാര്‍ സമരം അവസാനിപ്പിച്ചു. […]
Read More