സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു|പ്രിയ സഖാവിന് അന്ത്യാഭിവാദ്യങ്ങൾ|CPI Kerala

Share News

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രമേഹ രോഗത്തിന് ചികിത്സയിൽ കഴിയവെ ഹ‍ൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഇന്ന് വൈകുന്നേരമായിരുന്നു അന്ത്യം.   2015 മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം, ആരോഗ്യകാരണങ്ങളാൽ മൂന്നു മാസത്തെ അവധിയിലായിരുന്നു. കാനത്തിന്റെ ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു. പ്രമേഹം അത് കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിഞ്ഞില്ല. തുടർന്ന് അണുബാധയെ തുടർന്ന് പാദം മുറിച്ചു മാറ്റേണ്ടി വന്നിരുന്നു. […]

Share News
Read More

യുഎൻ പൊതുസഭയുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണം.|സിപിഐ എമ്മും സിപിഐയും സംയുക്തമായി പുറപ്പെടുവിക്കുന്ന പ്രസ്താവന

Share News

സിപിഐ എമ്മും സിപിഐയും സംയുക്തമായി പുറപ്പെടുവിക്കുന്ന പ്രസ്താവന ____________________________________ ഗാസയിൽ ഇസ്രയേൽ നടത്തുന്ന കടന്നാക്രമണത്തിന്‌ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യുഎൻ പൊതുസഭ വൻഭൂരിപക്ഷത്തോടെ പാസാക്കിയ പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന്‌ ഇന്ത്യ വിട്ടുനിന്നത്‌ നടുക്കം സൃഷ്ടിക്കുന്നതാണ്. സാധാരണജനങ്ങളെ സംരക്ഷിക്കാനും നിയമപരവും മാനുഷികവുമായ ബാധ്യതകൾ മാനിച്ചും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നാണ്‌ യുഎൻ പ്രമേയം. അമേരിക്കൻ സാമ്രാജ്യത്വത്തിനു വിധേയമായും അമേരിക്ക–ഇസ്രയേൽ–ഇന്ത്യ ചങ്ങാത്തം ദൃഢമാക്കാനുള്ള മോദിസർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായുമാണ് രാജ്യത്തിന്റെ വിദേശനയം രൂപപ്പെടുത്തുന്നതെന്ന്‌ ഈ പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിന്ന ഇന്ത്യയുടെ നടപടി […]

Share News
Read More

75 വയസ്സിനു മുകളിലുള്ളവര്‍ നേതൃത്വത്തിൽ വേണ്ട: പ്രായപരിധി നിബന്ധന കടുപ്പിച്ച് സിപിഐ

Share News

തിരുവനന്തപുരം: നേതൃത്വത്തില്‍ പ്രായപരിധി നിബന്ധന കര്‍ശനമായി നടപ്പാക്കാന്‍ സിപിഐ സംസ്ഥാന എക്‌സിക്യുട്ടിവ് യോഗത്തില്‍ തീരുമാനം. സംസ്ഥാന നേതൃത്വത്തില്‍ 75 വയസ്സാണ് പ്രായ പരിധി. എക്‌സിക്യൂട്ടിവ് ഉള്‍പ്പെടെയുള്ള സംസ്ഥാന നേതൃ ഘടകങ്ങളില്‍ 75 വയസ്സിനു മുകളിലുള്ളവര്‍ വേണ്ടെന്നാണ് ധാരണ. ഇതില്‍ ഇളവു നല്‍കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. ജില്ലാ സെക്രട്ടറി പദത്തില്‍ 65 വയസ്സും മണ്ഡലം സെക്രട്ടറിക്ക് 60 വയസ്സുമാണ് പ്രായ പരിധി. ബ്രാഞ്ച് സെക്രട്ടറിക്ക് പ്രായപരിധിയില്ല.

Share News
Read More