അപകീർത്തിപരമായ പരാമർശം: ഷാജന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

Share News

ന്യൂഡല്‍ഹി: പി വി ശ്രീനിജന്‍ എംഎല്‍എയെ കുറിച്ച്‌ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിന് എതിരായ കേസില്‍ മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പിഎസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ വിധിച്ചത്. ഷാജന്റെ പരാമര്‍ശം എസ്‌സി/എസ്ടി പീഡന നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള പരാമര്‍ശമല്ലെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിന് എതിരെയാണ് ഷാജന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഷാജന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി മൂന്നാഴ്ചയ്ക്ക് […]

Share News
Read More

നിയമസഭ കയ്യാങ്കളിക്കേസില്‍ സര്‍ക്കാരിന് കനത്ത തിരച്ചടി: മന്ത്രി ശിവന്‍കുട്ടി അടക്കം എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

Share News

ന്യൂഡൽഹി: നിയമസഭ കയ്യാങ്കളിക്കേസ് അവസാനിപ്പിക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. കേസ് പിൻവലിക്കാനാകില്ലെന്നും മന്ത്രി വി. ശിവൻ കുട്ടി അടക്കം പ്രതികളായ ആറു ഇടത് എംഎൽഎമാരും വിചാരണ നേരിടണമെന്നും സുപ്രീംകോടതി വിധിച്ചു. പ്രതികള്‍ ഭരണഘടന നല്‍കുന്ന അവകാശത്തിന്റെ അതിര് ഭേദിച്ചു എന്ന് കോടതി ചൂണ്ടിക്കാട്ടി. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനാണ്. പരിരക്ഷ ഒരു പദവിയല്ല. പ്രത്യേക പരിരക്ഷ ജനപ്രതിനിധികള്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണെന്ന് കോടതി വ്യക്തമാക്കി. പ്രത്യേക അവകാശം […]

Share News
Read More

സ്കൂൾ ഫീ – കോവിഡ് കാലം : സ്വകാര്യ സ്കൂളുകൾക്ക് ഉപയോഗിക്കാത്ത സേവനങ്ങളുടെ ഫീ വാങ്ങാനാവില്ലെന്ന് സുപ്രീംകോടതി.

Share News

കോവിഡ് മൂലം ക്ലാസുകൾ പതിവു പോലുള്ള രീതിയിൽ നടക്കാത്ത സാഹചര്യത്തിൽ സ്കൂളുകളിൽ കുട്ടികൾ ഉപയോഗിക്കാത്ത സേവനങ്ങൾക്ക് ഫീസ് ഈടാക്കാനാവില്ല എന്ന് സുപ്രീംകോടതി. ടി എം എ പൈ കേസിലെ വിധിന്യായം ഉദ്ധരിച്ച കോടതി, യഥാർത്ഥ ചെലവുകൾ നടന്നു പോകുന്ന രീതിയിലായിരിക്കണം ഫീസ് നിശ്ചയിക്കേണ്ടത് എന്നും ലാഭമുണ്ടാക്കുന്ന തരത്തിലുള്ള ഫീസ് ഘടന ഉണ്ടാകരുത് എന്നും സൂചിപ്പിച്ചു. സിബിഎസ്ഇ സ്കൂളുകൾക്ക് 70 ശതമാനവും സംസ്ഥാന സ്കൂളുകൾക്ക് 60 ശതമാനവും ഫീസ് നിശ്ചയിച്ച് രാജസ്ഥാൻ സർക്കാർ ഇറക്കിയ ഉത്തരവ് സംബന്ധിച്ച കേസിൽ […]

Share News
Read More