കൊക്കോ കുരുവിൻ്റെ വിലയും സ്വർണ്ണവിലയും തമ്മിൽ എന്ത് ?|മുരളി തുമ്മാരുകുടി
ഏറെ നാളുകൾക്ക് ശേഷം കൊക്കോ കൃഷി വീണ്ടും വാർത്തയിൽ നിറയുകയാണ്. കൊക്കോക്കുരുവിൻ്റെ വില ദിനം പ്രതി കൂടുന്നു. ഈ വർഷം തുടങ്ങിയതിൽ പിന്നെ വില ഇപ്പോൾ ഇരട്ടിയിൽ അധികമായി. ബിറ്റ് കോയിന്റെ വിലയേക്കാൾ വേഗത്തിലാണ് കൊക്കോക്കുരുവിന്റെ വില കൂടുന്നത്. അന്താരാഷ്ട്ര വിപണിയിൽ കൊക്കോക്കുരുവിന്റെ വില സർവ്വകാല റെക്കോർഡ് ആണ്. ടണ്ണിന് പതിനായിരം ഡോളറിന് മുകളിൽ ! എന്തുകൊണ്ടാണ് കൊക്കോക്കുരുവിൻ്റെ വില ഇത്തരത്തിൽ ഉയരുന്നത്?, ഇനി ഈ വില ഇത്തരത്തിൽ നിലനിൽക്കുമോ? കേരളത്തിൽ ഇനി കൊക്കോ കൃഷിയിലേക്ക് ഇറങ്ങുന്നത് […]
Read More