കേരളത്തിൽ നിന്നുള്ള ഹജ്ജ് സർവീസ് മേയ് 31 മുതൽ
കൊച്ചി: കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ ഹജ്ജ് സർവീസ് മേയ് 31 മുതൽ ജൂൺ 16 വരെ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് മദീനയിലേക്ക് പുറപ്പെടുന്ന തീർഥാടകരുടെ മടക്ക യാത്ര ജിദ്ദയിൽ നിന്നായിരിക്കും. തമിഴ്നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്ന് ഹജ്ജ് കമ്മിറ്റി വഴി തീർഥാടനത്തിന് പുറപ്പെടുന്നവരും നെടുമ്പാശ്ശേരിയിൽനിന്നാണ് യാത്ര പുറപ്പെടുന്നത്.8000ത്തോളം ഹാജിമാർ നെടുമ്പാശ്ശേരി ക്യാമ്പ് വഴി യാത്രയാകും. ഹജ്ജ് കമ്മിറ്റി വഴി ഈ വർഷം 56,601 പേർക്കാണ് ഇന്ത്യയിൽനിന്ന് അനുമതിയുള്ളത്. കേരളത്തിൽനിന്ന് 5747 പേർക്കാണ് അവസരം ലഭിക്കുക. […]
Read More