കേരളത്തിൽ മൊത്തം ഒരു ‘സുരക്ഷാ കേരള യാത്ര’ നടത്തണമെന്നത് എന്റെ വലിയൊരു ആഗ്രഹമാണ്.|മുരളി തുമ്മാരുകുടി
അവസര കേരള യാത്ര ഇപ്പോൾ കേരളയാത്രയുടെ കാലമാണല്ലോ. ഐശ്വര്യ കേരള യാത്ര അവസാനിക്കാറായി. വികസന മുന്നേറ്റയാത്ര തെക്കും വടക്കുമായി രണ്ടെണ്ണം നടക്കുന്നു. വിജയ യാത്ര തുടങ്ങിക്കഴിഞ്ഞു. രാഷ്ട്രീയക്കാരുടെ യാത്രകൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഗാന്ധിജി ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത് തന്നെ ഭാരത യാത്ര നടത്തിയാണ്. പിൽക്കാലത്ത് ഇന്ത്യൻ പ്രധാനമന്ത്രിയായ ശ്രീ ചന്ദ്രശേഖർ ഇന്ത്യ മുഴുവൻ പദയാത്ര നടത്തിയത് ഞാൻ ഓർക്കുന്നു. ആന്ധ്ര പ്രദേശിലെ മുഖ്യമന്ത്രിയായിരുന്ന വൈ എസ് ആർ റെഡ്ഢിയുടെ പദയാത്ര സിനിമ പോലും ആയി. […]
Read Moreരാഷ്ട്രീയ നേതാക്കന്മാരുടെ വൻ അകമ്പടി ഇല്ലാതെ സ്വന്തമായി ട്രാക്ടർ ഓടിച്ച് വയനാട്ടിലെ റോഡിലൂടെ സഞ്ചരിച്ച രാഹുലിനെ പതിനായിരങ്ങൾ അനുഗമിച്ചു
അധികാരത്തിൽ എത്താൻ കഴിഞ്ഞില്ല എങ്കിലും ഇന്ത്യയിലെ ജനങ്ങൾ ഏറ്റവും അധികം ഇഷ്ടപെടുന്ന ജന നായകൻ രാഹുൽ തന്നെയാണെന്നതിൽ യാതൊരു സംശയവുമില്ല. രാഷ്ട്രീയ നേതാക്കന്മാരുടെ വൻ അകമ്പടി ഇല്ലാതെ സ്വന്തമായി ട്രാക്ടർ ഓടിച്ച് വയനാട്ടിലെ റോഡിലൂടെ സഞ്ചരിച്ച രാഹുലിനെ പതിനായിരങ്ങൾ അനുഗമിച്ചു; പതിനായിരങ്ങൾ അഭിവാദ്യം ചെയ്തു. അങ്ങനെ ഗൗരവമുള്ള ഒരേ ഒരു കർഷക സമരത്തിന് ഇന്ന് കേരളം സാക്ഷ്യം വഹിച്ചു. ജയ് കിസാൻ, ജയ് ജവാൻ. Jolly George Kavalam Puthupparampil
Read Moreകേരള സർക്കാരിന്റെ കാർഷിക കടാശ്വാസ കമ്മീഷനിൽ അഡ്വ. ജോസ് വിതയത്തിലിനെ നിയമിച്ചു
അഡ്വ.ജോസ് വിതയത്തിൽ (വി. വി. ജോസ്) മുൻപ് വഹിച്ചിരുന്ന സ്ഥാനങ്ങളും പദവികളും.- കേരള കൺസ്യൂമർ തർക്ക പരിഹാര കമ്മീഷൻ മെമ്പർ, തിരുവനന്തപുരം- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സീനിയർ അസിസ്റ്റന്റ്- അഡ്വക്കേറ്റ്, നോർത്ത് പറവൂർ കോടതി- പ്രസിഡന്റ്, ആലങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി- സ്റ്റേറ്റ് പ്രസിഡന്റ്, ഇന്ത്യൻ നാഷണൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (INTUC)- എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം- സെക്രട്ടറി പ്ലാനിങ് ഫോറം, മഹാരാജാസ് കോളേജ് എറണാകുളം- സെക്രട്ടറി, ഗവണ്മെന്റ് ലോ കോളേജ് യൂണിയൻ […]
Read Moreവയനാട്ടിൽ ഇന്ന് യുഡിഎഫ് ഹർത്താൽ
കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ച നടപടിയിൽ പ്രതിഷേധിച്ച് വയനാട് ജില്ലയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഒൻപതോളം പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തികൊണ്ടാണ് കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. വന്യജീവി സങ്കേതത്തിന് പുറത്ത് വരുന്ന 118.59 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതി ദുർബല പ്രദേശത്തിന്റെ പരിധിയിൽ വരുന്നതെന്ന് കരട് വിജ്ഞാപനം വ്യക്തമാക്കുന്നു.പാറ ഖനനം, […]
Read Moreബഫർ സോൺ പ്രഖ്യാപനം തിരുത്തണം: മാനന്തവാടി രൂപത
വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായി കാട്ടിക്കുളം, ബത്തേരി ടൗണുകൾ ഉൾപ്പെടെ 11 വില്ലേജുകൾ പരിസ്ഥിലോല പ്രദേശങ്ങളായി പ്രഖ്യാപിച്ച നടപടിയിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറുകയും അടിയന്തിരമായി നയം തിരുത്തുകയും ചെയ്യണമെന്ന്‍ മാനന്തവാടി രൂപത ആവശ്യപ്പെട്ടു. പുൽപ്പള്ളി, ബത്തേരി, കാട്ടിക്കുളം, തരിയോട് തുടങ്ങിയ കുടിയേറ്റ കേന്ദ്രങ്ങളിലെ ജനങ്ങൾ തങ്ങളുടെ വാസസ്ഥലങ്ങളില്‍ നിന്നും കൃഷിയിടങ്ങളില്‍ നിന്നും കുടിയിറങ്ങേണ്ട സാഹചര്യമാണ് ഇതുമൂലം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. കൊട്ടിയൂർ , മലബാർ വന്യജീവി സങ്കേതങ്ങളുടെ തുടർച്ചയായി വയനാട് വന്യജീവിസങ്കേതം കൂടി പരിസ്ഥിതിലോലപ്രദേശമായി പ്രഖ്യാപിക്കപ്പെടുന്നതോടെ വയനാടൻ ജനതയുടെ […]
Read Moreഒരുമൂട് കപ്പയിലെ ഒരുകിഴങ്ങിന്റെ തൂക്കം ഏഴര കിലോ.
കോട്ടയം മീനടം സ്വദേശിയായ കർഷകൻ ബേബി കപ്പയുമായി ഇനിയും മണ്ണിൽ പൊന്നുവിളയിക്കാൻ സാധിക്കട്ടെ …. . അഭിനന്ദനങ്ങൾ ഒപ്പം ആശംസകളും
Read Moreകർഷകശബ്ദത്തിന്റെ നേതൃത്വത്തിൽ കർഷക ഐക്യദാർഢ്യ വാഹനജാഥ സംഘടിപ്പിച്ചു.
ആനക്കാംപൊയിൽ . കേന്ദ്ര സർക്കാർ പാസാക്കിയ കർഷക വിരുദ്ധവും ജനവിരുദ്ധവുമായ കരിനിയമങ്ങൾ പിൻവലിക്കുക എന്ന ജനകീയാവശ്യമുയർത്തിക്കൊണ്ടും ഡൽഹിയിൽ നടത്തുന്ന കർഷക ട്രാക്ടർ റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും കേരളത്തിലെ കർഷകർ നേരിടുന്ന വന്യമൃഗ ശല്യത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ടും കർഷകശബ്ദം കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ ആനക്കാംപൊയിലിൽ നിന്നും കോടഞ്ചേരിയിൽ നിന്നുമായി തിരുവമ്പാടിയിലേക്ക് കർഷക ഐക്യദാർഢ്യ വാഹനജാഥ സംഘടിപ്പിച്ചു. അജു എമ്മാനുവൽ, ലിൻസ് ജോർജ്ജ്, താരാരാജ് ബാബു എന്നിവരുടെ നേതൃത്വത്തിൽ 26-01-2021 ചൊവ്വാഴ്ച വൈകിട്ട് നാലര മണിക്ക് ഒരു […]
Read Moreഡൽഹിയിലെ സംഭവങ്ങൾ വഴിത്തിരിവുണ്ടാക്കുമോ…?
ഇന്ന്, ഇന്ത്യയുടെ എഴുപത്തിരണ്ടാം റിപബ്ലിക് ദിനത്തിൽ ഡൽഹിയിലുണ്ടായ അനിഷ്ട സംഭവങ്ങൾ രാഷ്ട്രത്തിന്റെ പ്രതിഛായക്കു മങ്ങലേൽപ്പിക്കുന്നതും,കർഷകർ മാസങ്ങളായി നടത്തിവന്ന ജനാധിപത്യപരവും സമാധാനപരവുമായ സമരത്തിന്റെ ശോഭ കെടുത്തുന്നതും,കർഷകർ ഉന്നയിച്ച തികച്ചും ന്യായവും അടിയന്തരവുമായ ആവശ്യങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാൻ സർക്കാരിനെ സഹായിക്കുന്നതുമായില്ലേ എന്ന ആശങ്കയാണ് ഇപ്പോൾ തോന്നുന്നത്. സമരത്തിനിടയിലുണ്ടായ സംഘർഷത്തിൽ ഒരു കർഷകന് ജീവൻ നഷ്ടമായി എന്നത് ഏറെ ദുഖകരവും നിർഭാഗ്യകരവുമായി. റിപബ്ലിക് ദിനത്തിൽ ഡൽഹിയിലേക്ക് ട്രാക്ടർ റാലി നടത്താനുള്ള കർഷക സംഘടനകളുടെ തീരുമാനം മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നതാണ്. ഇക്കാര്യത്തിൽ മുൻ നിശ്ചയങ്ങൾക്കും […]
Read Moreറിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്താന്‍ കര്‍ഷകര്‍ക്ക് അനുമതി
ന്യൂഡല്‍ഹി: റിപ്ലബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി നടത്താന്‍ പോലീസിന്റെ അനുമതി ലഭിച്ചെന്ന് കര്‍ഷകസംഘടനകള്‍. കര്‍ഷക സംഘടനകളും പൊലീസും നടത്തിയ ചര്‍ച്ചയിലാണ് ധാരണയിലെത്തിയതെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘കിസാന്‍ ഗണ്‍തന്ത്ര് പരേഡ’് എന്ന പേരില്‍ ട്രാക്ടര്‍ റാലി നടത്തുമെന്നും, റാലി സമാധാനപരമായിരിക്കുമെന്ന് യോഗേന്ദ്രയാദവ് അറിയിച്ചു. റാലിയുടെ റൂട്ട് മാപ്പ് തീരുമാനിക്കാനായി ഡല്‍ഹി പൊലീസുമായി ചര്‍ച്ച തുടരുമെന്നും അദ്ദേഹം വ്യക്തമാമാക്കി. കര്‍ഷകര്‍ക്ക് ഡല്‍ഹിയിലേക്ക് പ്രവേശിക്കാനായി പൊലീസ് ബാരിക്കേഡുകള്‍ മാറ്റുമെന്നും യോഗേന്ദ്ര യാദവ് […]
Read More