“സഖാവ് കോടിയേരി ബാലകൃഷ്ണൻ വിട പറഞ്ഞു എന്നു വിശ്വസിക്കാൻ സാധിക്കുന്നില്ല. തീവ്രമായ വേദനയാണത് സൃഷ്ടിക്കുന്നത്. സോദരതുല്യം എന്നല്ല, യഥാർത്ഥ സഹോദരർ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേത്. ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ് ഞങ്ങൾ.|മുഖ്യമന്ത്രി

Share News

അസുഖത്തിൻ്റെ യാതനകൾ തീവ്രമായിരുന്ന നാളുകളിലും പാർട്ടിയെക്കുറിച്ചുള്ള കരുതൽ എല്ലാത്തിനും മേലെ മനസ്സിൽ സൂക്ഷിച്ച നേതാവാണ് ബാലകൃഷ്ണൻ. പാർട്ടിയെക്കുറിച്ചും പാർട്ടി നേരിടുന്ന ആക്രമണങ്ങളെ ചെറുക്കേണ്ടതിനെക്കുറിച്ചും പാർട്ടിയെ സർവ്വവിധത്തിലും ശക്തിപ്പെടുത്തേണ്ടതിനെക്കുറിച്ചും ഒക്കെയുള്ള ചിന്തകൾ ആയിരുന്ന അവസാന നാളുകളിലും ബാലകൃഷ്ണനുണ്ടായിരുന്നത്. തനിക്കു ചുമതലകൾ പൂർണ്ണ തോതിൽ നിർവ്വഹിക്കാനാവില്ല എന്ന് വന്നപ്പോൾ പാർട്ടിക്കു വേണ്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിനിൽക്കാൻ സ്വയം സന്നദ്ധനായി മുന്നോട്ടു വരിക മാത്രമല്ല, അതിനു നിർബന്ധം പിടിക്കുക കൂടിയായിരുന്നു. അസുഖം തളർത്തിയ ഘട്ടത്തിലും ഏതാനും നാൾ മുമ്പ് വരെ […]

Share News
Read More

ശ്രീ ഇടമറ്റം രത്നപ്പൻ സാർ അതുല്യനായ ഗാന്ധിയൻ.| ഡോ. സിറിയക് തോമസ് .

Share News

ഗാന്ധി ഭക്തന്മാരുടെ ശൃംഘലയിലെവളരെ ശക്തവും പ്രൗഢവും തിളക്കമാർന്നതുമായ ഒരു സാക്ഷ്യവും സാന്നിധ്യവുമായിരുന്നു നമ്മെ കടന്നുപോയ ശ്രീ ഇടമറ്റം രത്നപ്പൻ സാർ എന്നതിൽ ആർക്കുo തന്നെ തർക്കമുണ്ടാവാനിടയില്ല. തനി ഗാന്ധിയൻ.നിർഭയൻ. സത്യാന്വേഷി. മത വാദിയോവർഗീയ വാദിയോ അല്ലാത്ത ഉറച്ചഈശ്വരവിശ്വാസിയും. ലാളിത്യത്തിന്റെമറുപേരായിരുന്നു രത്നപ്പൻ സാർ.എന്നും പരുക്കൻ ഖാദിയുടെ ഷർട്ടുംമുണ്ടുമായിരുന്നു സാറിന്റെ ഡ്രസ് കോഡ്. അഴീക്കോട് മാസ്റ്ററുടെ ശരീരഭാഷ. പ്രസംഗഭാഷയും ഏതാണ്ട് അതുതന്നെയായിരുന്നുവെന്നുo പറയാം. നല്ല വായനക്കാരനും ഒന്നാംതരം എഴുത്തുകാരനും ശക്തനായ പ്രഭാഷകനുമായിരുന്നു രത്നപ്പൻ സാർ.ഒരു കാലഘട്ടത്തിൽ പാലായിലെ സാഹിത്യ- സാംസ്ക്കാരിക- […]

Share News
Read More

ഷൈൻ ചേട്ടൻ എല്ലാ അർത്ഥത്തിലും എല്ലാവർക്കും ചേട്ടനാണ്… മാതൃഭൂമിയിൽ നിന്നും വിരമിച്ച ചേട്ടന് ആശംസകൾ.

Share News

മാതൃഭൂമിയിൽ എത്തും മുമ്പേ കണ്ണിൽ കുരുങ്ങിയ പേരാണ് വി.എസ്. ഷൈൻ.. . ആഴമുള്ള ചിത്രങ്ങൾ… അത് പ്രകൃതി ആയാലും മനുഷ്യനായാലും… ഫ്രെയിമുകളുടെ കണിശത.. . ഇത്ര അനായാസമായി ചിത്രങ്ങൾ പകർത്തുന്നത് എങ്ങിനെ എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്.. ആദ്യമൊക്കെ ഒപ്പം പോകുമ്പോൾ ചെറിയ ആശങ്ക തോന്നിയിരുന്നു… അധികം ചിത്രങ്ങളെടുക്കില്ല… ചാഞ്ഞും ചെരിഞ്ഞും വലിഞ്ഞു കയറിയുമൊന്നും ഫോട്ടോ എടുക്കുന്ന പതിവില്ല… പക്ഷേ ചിത്രം കൈയ്യിലെത്തുമ്പോൾ നമ്മൾ ആഗ്രഹിച്ചതിലേറെ മികവും മിഴിവും.. .ഫോട്ടോഗ്രഫിയിലെന്ന പോലെ ജീവിതങ്ങൾ വരച്ചിടുന്ന എഴുത്തും അതീവ ഹൃദ്യമായിരുന്നു… അതു […]

Share News
Read More

ഒടുവില്‍ എട്ടാം ദിനത്തിനൊടുവിൽ കുവി തന്നെ അവന്റെ കളിക്കൂട്ടുകാരിയെ കണ്ടെത്തി

Share News

ഉണ്ട ചോറ് ധോണിയുടെ വിരമിക്കലിന്റെ എഴുത്തുകളാണധികവും ഇന്നലെയും ഇന്നുമായി…. പക്ഷേ മനസ്സ് വിങ്ങിയത് മറ്റൊരു വാർത്തയിലാണ്.. ..”കുവിയെന്ന പട്ടി ധനുഷ്‌കയെന്ന രണ്ടു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി..” ആ വാര്‍ത്തയുടെ പിന്നാമ്പുറം കൂടി അറിയുമ്പോഴാണ് വല്ലാതെ പൊള്ളുന്നത്… എൺപതോളം ജീവനുകളെ മണ്ണിനടിയിലാക്കിയ പെട്ടിമുടിയിലെ ദുരന്തത്തിൽ മണ്ണിലാണ്ടു പോയ പ്രതീഷ് കുമാറെന്ന ചെറുപ്പക്കാരന്റെ കുടുംബം.. . കസ്തൂരിയെന്ന ഭാര്യയും പിന്നെ രണ്ടു മക്കളും… . അവരുടെ വളർത്തുനായയായ കുവി. അറിയണം ഈ എട്ടു ദിനങ്ങള്‍… അപകടം നടന്നീട്ട് അന്ന് മുതൽ […]

Share News
Read More

അള്‍ത്താരകളിലെ ദേവസംഗീതം നിലച്ചു.

Share News

കാഞ്ഞിരത്താനം: അള്‍ത്താരകളിലെയും ദേവസംഗീതത്തിന്റെ രാജാവായിരുന്നു ഇന്ന് പുലര്‍ച്ചെ അന്തരിച്ച പൂവക്കോട്ട് കുര്യച്ചന്‍ എന്ന വയലിനിസ്റ്റ് സിറിള്‍ ജോസ് ചേട്ടന്‍ (77). ഓര്‍മ്മവെച്ച നാള്‍ മുതല്‍ കേള്‍ക്കുന്നതാണ് ഇടവക പള്ളിയായ കാഞ്ഞിരത്താനത്തെ യോഹന്നാന്‍ മാംദാന ഇടവകയിലെ അള്‍ത്താര സംഗീതത്തില്‍ കുര്യച്ചന്റെ വയലിന്‍ ശബ്ദം. നാടകങ്ങള്‍ ജനകീയ കലയായിരുന്ന കാലത്ത് നിരവധി ട്രൂപ്പുകളില്‍ വയലിനിസ്റ്റായി ജോലി ചെയ്തട്ടുണ്ട്. പ്രശസ്ത കാഥികന്മാരായ കെടാമംഗലം സദാനന്ദന്‍, എ.ജെ പാറ്റാനി, പെരുമ്പാവൂര്‍ അമ്മാള്‍, ആര്യാട് ഗോപി, പൂഴിക്കാല, കിടങ്ങൂര്‍ പ്രേംകുമാര്‍ എന്നീ കാഥികര്‍ക്കൊപ്പം ജോലിചെയ്തിട്ടുണ്ട്. […]

Share News
Read More

അദ്ദേഹം സഞ്ചരിച്ച കർമപഥങ്ങളിലെ “വീരസ്മരണകൾ ” നമ്മെ നയിക്കട്ടെ. പ്രണാമം

Share News

എം പി വീരേന്ദ്രകുമാര്‍1936 ജൂലൈ 22 ന് വയനാട്ടിലെ കല്പറ്റയില്‍ ജനിച്ചു . പിതാവ്: പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം കെ പത്മപ്രഭാഗൗഡര്‍. മാതാവ്: മരുദേവി അവ്വ. മദിരാശി വിവേകാനന്ദ കോളേജില്‍നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വ്വകലാശാലയില്‍നിന്ന് എം ബി എ ബിരുദവും നേടി. മാതൃഭൂമി പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്. ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, പി ടി ഐ ഡയറക്ടര്‍, […]

Share News
Read More