വിശുദ്ധജീവിതത്തിൻ്റെ സാക്ഷ്യവുമായി 80-ൻ്റെ നിറവിൽ ആലഞ്ചേരി പിതാവ്
ഈശോമിശിഹായിലുള്ള വിശ്വാസതീക്ഷ്ണതയോടെ, പൗരസ്ത്യ സുറിയാനി സഭയുടെ അപ്പോസ്തൊലിക പാരമ്പര്യബോധനങ്ങളിൽ തൻ്റെ പൗരോഹിത്യജീവിതത്തെ ക്രമപ്പെടുത്തി മാർ തോമായുടെ പിൻഗാമിയായി ഒരു പതിറ്റാണ്ടിലേറെ സീറോ മലബാർ സഭയെ നയിച്ച മാർ ജോർജ് ആലഞ്ചേരി പിതാവ് എൺപതിൻ്റെ നിറവിൽ. പുനഃരുത്ഥാന ഞായറിൻ്റെ പ്രഭയിൽ തൻ്റെ എൺപതാം പിറന്നാൾ ആഘോഷിക്കാനുള്ള അസുലഭസന്ദർഭം കൈവന്നെങ്കിലും ഈശോമിശിഹായെയും അവിടുത്തെ സഭയെയും ശുശ്രൂഷിച്ചു തൃപ്തിവരാതെ, വലിയവാരത്തിൻ്റെ തിരക്കിലും പ്രാർത്ഥനയിലുമാണ് പിതാവിൻ്റെ എൺപതാം പിറന്നാൾ കടന്നുപോകുന്നത്. മധ്യതിരുവിതാംകൂറിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ ആലഞ്ചേരിൽ ഫിലിപ്പോസ് -മറിയാമ്മ ദമ്പതികളുടെ […]
Read More