കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട് തിരുസ്സഭയ്ക്ക് മുതൽക്കൂട്ടാണ്. സഭാവിരുദ്ധ ശക്തികൾ ഇതിൽ ബേജാറായിട്ടു കാര്യമില്ല.
മാർപാപ്പ ഒരു രാഷ്ട്ര തലവനും, കത്തോലിക്ക സഭയുടെ തലവനും കൂടി ആണ്. അനേകം ഉന്നത ഉദ്യോഗസ്ഥർ കൂടിയാണ് ഒരു രാഷ്ട്ര തലവന്റെ യാത്രകൾ പ്ലാൻ ചെയ്യുന്നത്. ബഹു ഭാഷ പണ്ഡിതൻ ആയ കാർഡിനൽ കൂവക്കാട് ചെയ്യുന്ന കാര്യം നിസാരവത്കരിച്ചു, കത്തോലിക്കാ സഭയെ പൊതുവിലും സീറോ മലബാർ സഭയെ പ്രത്യേകിച്ചും പരിഹാസ്യമായ വിധത്തിൽ വിമർശിച്ച് വിശ്വാസികളിൽ സഭയോടും സഭാനേതൃത്യത്തോടും അവമതിപ്പുണ്ടാക്കി സഭയെ ദുർബലപ്പെടുത്താൻ കിണഞ്ഞു ശ്രമിക്കുന്ന ഛിദ്രശക്തികൾ അനേകരുണ്ട്. സോഷ്യൽ മീഡിയ വ്യാപകമായതോടെ ഇത്തരക്കാരുടെ എണ്ണം ക്രമാതീതമായി ഉയർന്നു. […]
Read More