സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 91,084 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 90,416 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 668 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതില്‍ 18 പേര് വിദേശത്ത് നിന്നും വന്നവരും (യു.എ.ഇ.-9, സൗദി അറേബ്യ-3, കുവൈറ്റ്-2, മാലി ദ്വീപ്-1, സിങ്കപ്പൂര്‍-1, മസ്കറ്റ്-1, […]
Read Moreസിങ്കപ്പൂരിൽ 100 ദിവസം കൊറോണ വാർഡിൽ രോഗികളെ പരിചരിച്ചതിന് സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി അവാർഡ് നൽകി ആദരിച്ചു
സിങ്കപ്പൂരിൽ 100 ദിവസം കൊറോണ വാർഡിൽ രോഗികളെ പരിചരിച്ചതിന് സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി അവാർഡ് നൽകി ആദരിച്ചു കോന്നി വകയര് സ്വദേശി വെള്ളാവൂർ റിജോയ് എബ്രഹാം ഭാര്യ ബിൻസി എബ്രഹാം.സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സീനിയർ സ്റ്റാഫ് നേഴ്സ് ആയി 11 വർഷം ആയി ജോലി നോക്കുന്നു.. 6.9KYou, Binoy Mathew, Aneesh Andrews and 6.9K others812 comments177 shares
Read Moreസംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത അഞ്ച് ദിവസവും ഇടമിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത അഞ്ച് ദിവസവും ഇടമിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചില ജില്ലകളിൽ യെല്ലോ അലേർട്ടും (Yellow Alert) പ്രഖ്യാപിച്ചു.2020 മെയ് 22 : പത്തനംതിട്ട ,ആലപ്പുഴ,ഇടുക്കി. 2020 മെയ് 24 : ആലപ്പുഴ,മലപ്പുറം. 2020 മെയ് 25 : മലപ്പുറം,വയനാട്.2020 മെയ് 26 : കോഴിക്കോട്,വയനാട്.ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് […]
Read Moreഭിന്നശേഷിക്കാർക്ക് “കരുതലോടെ മുന്നേറാം” പദ്ധതിയുമായി സഹൃദയ
അങ്കമാലി : കോവിഡ് – 19 മൂലമുള്ള ലോക്ക്ഡൗൺ സാഹചര്യത്തിൽ ഇളവുകൾ അനുവദിച്ചെങ്കിലും, പുറത്തിറങ്ങാൻ കഴിയാതെ ദുരിതമനുഭവിക്കുന്ന ഭിന്നശേഷിക്കാരുടെ കുടുംബങ്ങൾക്ക് കരുതൽ സഹായവുമായി സഹൃദയ. എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “കരുതലോടെ മുന്നേറാം” എന്ന പദ്ധതിയിലൂടെയാണ് ഭിന്നശേഷിക്കാർക്ക് 350 ഭക്ഷണകിറ്റുകളും, 1500 ഹൈജീൻ കിറ്റുകളും വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം റോജി. എം. ജോൺ എം.എൽ.എ നിർവഹിച്ചു. പ്രതിസന്ധിഘട്ടങ്ങളിൽ കരുതലായി എത്തുന്ന സഹൃദയയുടെ പ്രവർത്തനങ്ങളെ അദ്ദേഹം അനുമോദിച്ചു. പ്രളയകാലത്തും, അതുപോലെതന്നെ ലോക്ക്ഡൗൺ […]
Read Moreനാട്ടിലേക്ക് യാത്രക്കൊരുങ്ങി നിൽക്കുന്ന ഈ രണ്ട് ഗർഭിണികളും ഒരു സ്വകാര്യ ഹോസ്പിറ്റളിലെ മാലാഖമാർ ആയിരുന്നു
കുറച്ച് ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിൽ രണ്ടു സഹോദരിമാർ ഇന്ന് വീടണഞ്ഞു. ഒരാഴ്ച്ച മുന്നേ കുവൈറ്റിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിയും എന്റെ സുഹൃത്തുമായ മനോജ് തോമസിന്റെ Manoj Thomas ഒരു മെസ്സേജ് ഉണ്ടായിരുന്നു. കോട്ടയം സ്വദേശിയായ ഗർഭിണി ആയ ഒരു സഹോദരിക്ക് നാട്ടിൽ പോകാൻ സൗകര്യം സാധിക്കുമോ എന്നതായിരുന്നു അത്. നോർക്കയിലും അതുപോലെ എംബസിയിലും നേരത്തെ രജിസ്റ്റർ ചെയ്തിട്ടും ആഴ്ച്ചകളായിട്ട് യാതൊരു കൺഫർമേഷൻ മെസ്സേജോ മറ്റു ഔദ്യോഗിക റിപ്പോർട്ടോ അവർക്ക് വന്നിട്ടില്ലായിരുന്നു. പിന്നീട് അപേക്ഷകയോട് ഈ കാര്യം അന്വേഷിച്ചപ്പോൾ […]
Read Moreഎയർപോട്ടുകളിൽ എട്ടു ഇൻഫ്രാറെഡ് വാക്ക് ത്രൂ തെർമ്മൽ സ്കാനറുകൾ
നാല് പ്രധാന എയർപോർട്ടുകളിലും ഒരു റെയിൽവേ സ്റ്റേഷനിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തിയ എട്ട് വാക്ക് ത്രൂ തെർമൽ സ്കാനറുകൾ കെ.എം.എസ്.സി.എൽ. മുഖേന വാങ്ങിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളം (അന്താരാഷ്ട്രം, ആഭ്യന്തരം) നെടുമ്പാശേരി വിമാനത്താവളം, കോഴിക്കോട് വിമാനത്താവളം (അന്താരാഷ്ട്രം, ആഭ്യന്തരം), കണ്ണൂർ വിമാനത്താവളം (അന്താരാഷ്ട്രം, ആഭ്യന്തരം), കോഴിക്കോട് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് വാക്ക് ത്രൂ തെർമൽ സ്കാനറുകൾ സ്ഥാപിക്കുന്നത്. കോവിഡ്-19 വ്യാപന കാലത്ത് തിരക്കേറിയ എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, മറ്റ് പ്രധാന […]
Read Moreമുംബൈയുടെ മനസ്സറിഞ്ഞ് മോഹന്‍ലാല്‍ ; കരുതലായി വിശ്വ ശാന്തി ഫൗണ്ടേഷൻ ; ചേരി പ്രദേശങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റുകള്‍ വിതരണം ചെയ്തു
കോവിഡ് -19 നെതിരെ പോരാടാനുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി, മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ( ബിഎംസി) കീഴിലുള്ള ആശുപത്രികള്‍ക്ക് പിപിഇ കിറ്റുകള്‍ സംഭാവന ചെയ്താണ് മലയാളത്തിന്റെ മഹാനടന് തന്റെ ഷഷ്ഠിപൂര്‍ത്തി ആഘോഷവേള ധന്യമാക്കിയത്. മുംബൈയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് വ്യാപനം നടന്നുകൊണ്ടിരിക്കുന്ന ധാരാവിയിലും ഇതര ചേരി പ്രദേശങ്ങള്‍ക്കും അടുത്തുള്ള ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. സയണിയിലെ ലോക്മന്യ തിലക് ഹോസ്പിറ്റല്‍, താനെയിലെ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രി എന്നിവടങ്ങളിലാണ് […]
Read Moreകോവിഡ് : എറണാകുളം ജില്ലയിലെ ആശുപത്രികൾ സജ്ജം
കോവിഡുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്ക് ചികിത്സ ആവശ്യമായി വന്നാൽ ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികൾ സജ്ജം. ആകെ 13000 പേരെ കിടത്തി ചികിത്സിക്കാനാണ് ജില്ലയിൽ സൗകര്യമുള്ളത്. ഇതിൽ 7636 കിടക്കകൾ നിലവിൽ ഒഴിവുണ്ട്. കളക്ടറേറ്റിൽ മന്ത്രി വി.എസ് സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗമാണ് ജില്ലയിലെ സാഹചര്യം വിലയിരുത്തിയത്.ജില്ലയിലാകെ 1269 ഐ.സി. യുകളും 373 വെന്റിലേറ്ററുകളുമുണ്ട്. ഇതിൽ 672 ഐ. സി. യുകളും 284 വെന്റിലേറ്ററുകളും ജില്ലയിൽ നിലവിൽ ലഭ്യമാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരിൽ വീടുകളിൽ നിരീക്ഷണത്തിൽ […]
Read Moreകോവിഡ് പ്രതിരോധത്തിന് 2948 താത്ക്കാലിക തസ്തികകള്‍ കൂടി
സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പില്‍ എന്‍.എച്ച്.എം. മുഖാന്തിരം 2948 താത്ക്കാലിക തസ്തികകള്‍ കൂടി സൃഷ്ടിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടുത്തിടെ സൃഷ്ടിച്ച 3770 തസ്തികകള്‍ക്ക് പുറമേയാണിത്. ഇതോടെ 6700 ഓളം താത്ക്കാലിക തസ്തികകളാണ് ആരോഗ്യ വകുപ്പില്‍ അടുത്തിടെ സൃഷ്ടിച്ചത്. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം മലയാളികള്‍ എത്തുന്ന സാഹചര്യത്തിലാണ് ഇത്രയേറെ തസ്തികള്‍ അടിയന്തരമായി വീണ്ടും സൃഷ്ടിച്ചത്. ഈ വരുന്നവര്‍ക്ക് ഫസ്റ്റ് ലൈന്‍ കെയര്‍ […]
Read More