വികസന പദ്ധതികള്‍ക്ക് പിന്തുണ: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരമെന്ന് പിണറായി വിജയന്‍

Share News

തിരുവനന്തപുരം> പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വളരെ സൗഹാര്‍ദപരമായിരുന്നുവെന്ന് മുഖ്യമന്ത്രി. കേരളത്തിന്റെ വികസന പദ്ധതികള്‍ക്കുള്ള കേന്ദ്രത്തിന്റെ പിന്തുണ പ്രധാനമന്ത്രി ഉറപ്പ് നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പദ്ധതികള്‍ക്കുള്ള പിന്തുണയ്‌ക്കൊപ്പം പുതിയ പദ്ധതി ഏറ്റെടുക്കാനുള്ള പ്രോല്‍സാഹനവും പ്രധാനമന്ത്രിയില്‍ നിന്നുമുണ്ടായി. ജലഗതാഗതം കേരളത്തില്‍ നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കാനാകില്ലേ എന്നദ്ദേഹം ചോദിച്ചു. വാരണസി – കൊല്‍ക്കത്ത ജലപാതയുടെ പ്രത്യേക അനുഭവവും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. കഴിഞ്ഞ തവണ പ്രധാനമന്ത്രിയെ കാണാന്‍ വന്നപ്പോള്‍ ഗെയില്‍ പൈപ്പ് ലൈന്‍ മുടങ്ങി കിടക്കുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണമെന്ന് […]

Share News
Read More

ആയുർവേദത്തെ ആ​ഗോള പ്രശസ്തിയിലേക്കും സർവ്വ സ്വീകാര്യതയിലേക്കും നയിച്ച പ്രമുഖ ഭിഷഗ്വരൻമാരുടെ നിരയിലാണ് ഡോ.പി കെ വാര്യരുടെ സ്ഥാനം|മുഖ്യമന്ത്രി

Share News

ആയുർവേദത്തിന്റെ ശാസ്ത്രീയതയാണ് ഡോ. പി കെ വാര്യർ മുന്നോട്ട് വെച്ചതും ലോകത്തെ ബോധ്യപ്പെടുത്തിയതും. ഈ ദൗത്യം അദ്ദേഹത്തെ പോലുള്ളവർ ഏറ്റെടുത്തില്ലെങ്കിൽ ആയുർവേദത്തിന് അന്താരാഷ്ട്ര രംഗത്ത് ഇന്ന് കാണുന്ന സ്വീകാര്യത ഉണ്ടാകുമായിരുന്നില്ല. മനുഷ്യത്വത്തെ വൈദ്യശാസ്ത്രത്തിൽ ലയിപ്പിച്ച മഹത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ചികിത്സക്ക് പണം തടസ്സമാകരുത് എന്ന ചിന്തയോടെ ആയുർവേദത്തിന്റെ സിദ്ധികളെ അദ്ദേഹം സമൂഹത്തിന്റെ താഴേതലത്തിൽ വരെയെത്തിച്ചു. രാഷ്ട്രത്തലവൻമാർ മുതൽ അഗതികൾ വരെ അദ്ദേഹത്തെ ചികിത്സ തേടി സമീപിച്ചു. വൈദ്യസമൂഹത്തിന്റെ സഹായത്തോടെ അവർക്കാകെ അദ്ദേഹം രോഗശുശ്രൂഷയും സാന്ത്വനവും നൽകി.അദ്ദേഹത്തിന്റെ ഭരണനൈപുണ്യം […]

Share News
Read More

ദാമ്പത്യജീവിതത്തിൻ്റെ പരാജയത്തോടെ ജീവിതം അർത്ഥശൂന്യമാകുന്നു എന്ന കാഴ്ചപ്പാട് നമ്മുടെ സമൂഹം തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.|മുഖ്യമന്ത്രി

Share News

ദാമ്പത്യജീവിതത്തിൻ്റെ പരാജയത്തോടെ ജീവിതം അർത്ഥശൂന്യമാകുന്നു എന്ന കാഴ്ചപ്പാട് നമ്മുടെ സമൂഹം തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭർത്താവിൽ നിന്നുമേൽക്കുന്ന പീഡനങ്ങളേയും അടിച്ചമർത്തലുകളേയും അനീതികളേയും പ്രതിരോധിക്കുന്നതിനു പകരം അതിനു കീഴ്പെട്ട് ജീവിക്കാൻ സ്ത്രീകൾ നിർബന്ധിതരാകുന്നത് ‘സമൂഹം എന്തു വിചാരിക്കും’ എന്ന ഭയം കാരണമാണ്. സഹനത്തിൻ്റെ പരിധികൾ കടക്കുമ്പോൾ അത്തരം ബന്ധങ്ങളിൽ നിന്നും പുറത്തുവരാനാകാതെ അവർക്ക് ജീവനൊടുക്കേണ്ടി വരുന്നതും മറ്റൊന്നും കൊണ്ടല്ല.-മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ എഴുതി . ഭർത്താവും ഭർത്താവിൻ്റെ വീട്ടുകാരും ശക്തരാണെന്നും അവരെ നേരിടാനുള്ള കരുത്ത് തങ്ങൾക്കില്ലെന്നും പീഡനങ്ങൾ […]

Share News
Read More

സ്ത്രീകൾക്കെതിരായ അക്രമം: പ്രത്യേക കോടതികൾ അനുവദിക്കുന്നത് പരിശോധിക്കും – മുഖ്യമന്ത്രി

Share News

സ്ത്രീകള്‍ക്ക് എതിരെയുളള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ നീണ്ടുപോകാതിരിക്കാന്‍ പ്രത്യേക കോടതികള്‍ അനുവദിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റവാളികള്‍ക്ക് വേഗത്തില്‍ ശിക്ഷ ഉറപ്പാക്കാന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സംസ്ഥാനത്ത് പുതുതായി നിര്‍മ്മിച്ച പോലീസ് സ്റ്റേഷന്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും ഏതാനും പോലീസ് കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ഓണ്‍ലൈനായി നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഗാര്‍ഹിക പീഡനങ്ങള്‍ക്കും സ്ത്രീകള്‍ക്ക് എതിരെയുളള അതിക്രമങ്ങള്‍ തടയുന്നതിനും വാര്‍ഡ്തലം വരെ ബോധവത്ക്കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. പ്രശ്നങ്ങള്‍ ഉണ്ടായാല്‍ […]

Share News
Read More

മു​ഖ്യ​മ​ന്ത്രി​ക്ക് മ​റു​പ​ടി ശ​നി​യാ​ഴ്ച: കെ. ​സു​ധാ​ക​ര​ന്‍

Share News

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് ശ​നി​യാ​ഴ്ച മ​റു​പ​ടി പ​റ​യു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍. വി​ശ​ദ​മാ​യി പ​റ​യാ​നു​ണ്ട്. ശ​നി​യാ​ഴ്ച രാ​വി​ലെ മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. ഇ​ന്ന​ത്തെ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​തി​രൂ​ക്ഷ​മാ​യാ​ണ് മു​ഖ്യ​മ​ന്ത്രി സു​ധാ​ക​ര​നെ ക​ട​ന്നാ​ക്ര​മി​ച്ച​ത്. ബ്ര​ണ്ണ​ന്‍ കോ​ളേ​ജി​ലെ സം​ഘ​ര്‍​ഷ​ത്തി​നി​ടെ പി​ണ​റാ​യി വി​ജ​യ​നെ കൈ​കാ​ര്യം ചെ​യ്തു​വെ​ന്ന കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍റെ പ​രാ​മ​ര്‍​ശ​ത്തോ​ടാ​ണ് മു​ഖ്യ​മ​ന്ത്രി രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച​ത്. മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റെ പി.​രാ​മ​കൃ​ഷ്ണ​ന്‍റെ വാ​ക്കു​ക​ള്‍ ഉ​ദ്ധ​രി​ച്ചാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി തി​രി​ച്ച​ടി​ച്ച​ത്. ബ്ര​ണ്ണ​ന്‍ കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്ന കാ​ല​ത്ത് പി​ണ​റാ​യി വി​ജ​യ​നെ താ​ന്‍ മ​ര്‍​ദി​ച്ചി​ട്ടു​ണ്ടെ​ന്നു സു​ധാ​ക​ര​ന്‍ […]

Share News
Read More

മുൻഗണനാപദ്ധതികൾ സമയബന്ധിതമായി തീർക്കണം: മുഖ്യമന്ത്രി

Share News

കോവിഡ് കാരണം നഷ്ടപ്പെട്ട സമയവും വേഗതയും തിരിച്ചുപിടിച്ച് സർക്കാരിന്റെ മുൻഗണനാപദ്ധതികൾ സമയബന്ധിതമായി തീർക്കാനാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഭൂമി ഏറ്റെടുക്കേണ്ടിടത്തെല്ലാം പുനരധിവാസത്തിന് മുഖ്യ പരിഗണന നൽകണമെന്നും മുൻഗണനാപദ്ധതികളുടെ അവലോകനം നടത്തി മുഖ്യമന്ത്രി പറഞ്ഞു.

Share News
Read More

പിഎസ് സി നിയമനം റാങ്കുകളുടെ കാലാവധിക്കുള്ളില്‍ തന്നെ: മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സര്‍ക്കാരിന്‍റെ പ്രഖ്യാപിതനയമെന്നും ഇതിനാവശ്യമായ നടപടികള്‍ സര്‍ക്കാരും നിയമനാധികാരികളും പബ്ലിക് സര്‍വ്വീസ് കമ്മീഷനും സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യഥാസമയം മത്സര പരീക്ഷകള്‍ നടത്താന്‍ പിഎസ്സിക്ക് കഴിയാത്ത സാഹചര്യമുണ്ടായി. എന്നാല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും നിയമന ശിപാര്‍ശ നല്‍കുന്നതിലും ഇത് ബാധിക്കുന്നില്ല. മാത്രവുമല്ല, 05.02.2021നും 03.08.2021-നുമിടയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി 04.08.2021 വരെ […]

Share News
Read More

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ജന്‍മദിനാശംസകള്‍.

Share News

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ചരിത്രപരമായ ഭരണത്തുടര്‍ച്ചയുണ്ടായ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയികളായ എല്ലാവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുകയാണ്. ഈ ദിവസം തന്നെയാണ്, കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തെ കരുത്തോടെ നയിച്ച പിണറായി വിജയന്റെ ജന്‍മദിനവും. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ജന്‍മദിനാശംസകള്‍.

Share News
Read More

കേരള രാഷ്ട്രീയത്തിന്റെ ചുക്കാൻ പിടിക്കുന്ന മുഖ്യമന്ത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.|ശൈലജടീച്ചർ

Share News

നവ കേരളത്തിന്റെ നിർമാണത്തിന് സാർത്ഥകമായ നേതൃത്വം നൽകുന്ന സഖാവ് പിണറായിയുടെ പിറന്നാളും പുതിയ നിയമസഭയുടെ തുടക്കവും ഒരുമിച്ച് വന്നത് യാദൃശ്ചികമാണ് എങ്കിലും ഏറെ സന്തോഷമുള്ള കാര്യമാണ്. കേരള രാഷ്ട്രീയത്തിന്റെ ചുക്കാൻ പിടിക്കുന്ന മുഖ്യമന്ത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.

Share News
Read More

കേരളത്തിൽ കോവിഡ് വാക്‌സിന്‍ നിർമ്മാണം ആരംഭിക്കാനുള്ള സാധ്യത തേടും: വിദ​ഗ്ധരുമായി ചര്‍ച്ച തു‌ടരുന്നുണ്ടെന്ന് മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ കേരളത്തില്‍ ഉത്പാദിപ്പിക്കാനുള്ള സംവിധാനം ഒരുക്കാന്‍ ശ്രമം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ ഉത്പാദന മേഖലയിലെ വിദഗ്ധരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരികയാണെന്നും തിരുവനന്തപുരത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജി ക്യാമ്ബസില്‍ വാക്‌സിന്‍ കമ്ബനിയുടെ ശാഖ ആരംഭിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കും. ഈ മേഖലയിലെ വിദദ്ധര്‍, ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജി ശാസ്ത്രജ്ഞര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് വെബിനാര്‍ നടത്തി ഇക്കാര്യത്തില്‍ ധാരണയില്‍ എത്തുമെന്നും മുഖ്യമന്ത്രി […]

Share News
Read More