ഇരിങ്ങാലക്കുടയിലെ മുരിയാട് ഗ്രാമപഞ്ചായത്തിന്റെ വികസനക്കുതിപ്പിൽ ഒരു പൊൻതൂവൽ കൂടി വിടർന്നിരിക്കുകയാണ്.
അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തീകരിച്ച ആനന്ദപുരം ഗവ.യു.പി.സ്കൂൾ നാടിന് സമർപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചിലവഴിച്ചാണ് പുതിയ സ്കൂൾ കെട്ടിടം പണികഴിപ്പിച്ചിരിക്കുന്നത്. സമഗ്രശിക്ഷാ കേരളം പദ്ധതിയിലാണ് വർണ്ണ . മനോഹരമായി രൂപകല്പന ചെയ്ത സ്റ്റാർസ് പ്രീ-പ്രൈമറി വിഭാഗം നിർമ്മാണം പൂർത്തിയാക്കി തുറന്നു കൊടുത്തത്. കളിസ്ഥലം, അസംബ്ലി ഗ്രൗണ്ട്, ടോയിലറ്റ് ബ്ലോക്ക്, ഡ്രെയ്നേജ് സംവിധാനം തുടങ്ങിയ സൗകര്യങ്ങളോടെയാണ് പുതിയ മന്ദിരം. ജൈവ ഇടം, ശാസ്ത്ര ഇടം, നിർമ്മാണയിടം, ഗണിത ഇടം, ഭാഷാവികസന […]
Read More