മുഖ്യമന്ത്രി പൗരപ്രമുഖരുമായി ചര്‍ച്ച ചെയ്യട്ടെ: പ്രതിപക്ഷം ഇരകളായ സാധാരണക്കാരിലേക്കിറങ്ങുമെന്ന് വിഡി സതീശൻ

Share News

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് ജനപ്രതിനിധികളുമായി നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ തയാറാകാത്ത മുഖ്യമന്ത്രിയാണ് പൗരപ്രമുഖര്‍ക്കു വേണ്ടി സമയം കണ്ടെത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയും സി.പി.എമ്മും അടിസ്ഥാന വര്‍ഗത്തെ മറന്ന് പൗര പ്രമുഖരുമായി മാത്രമാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് സംസാരിക്കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിലെ പ്രതിപക്ഷം സാധാരണക്കാര്‍ക്കിടയിലേക്ക് ഇറങ്ങും. പദ്ധതി ബാധിക്കുന്ന, കിടപ്പാടവും കൃഷിഭൂമിയും നഷ്ട്ടപ്പെട്ട് ജീവിതം വഴിമുട്ടിപ്പോകുന്ന പാവങ്ങളുമായി പ്രതിപക്ഷം ആശയവിനിമയം നടത്തും. മുഖ്യമന്ത്രിക്ക് കോര്‍പ്പറേറ്റ് ആഭിമുഖ്യം തലയ്ക്ക് പിടിച്ചിരിക്കുകയാണ്. കേരളത്തിലേത് […]

Share News
Read More

അതിദരിദ്രര്‍ക്ക് നഷ്ടപരിഹാരവും അഞ്ചു സെന്റ് സ്ഥലവും: സില്‍വര്‍ ലൈന്‍ പാക്കേജായി

Share News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിനു സ്ഥലമെടുക്കുമ്പോള്‍ വീടും മറ്റും നഷ്ടപ്പെടുന്നവര്‍ക്കുള്ള പാക്കേജ് പ്രഖ്യാപിച്ചു. വീടു നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരവും ഒപ്പം 4.6 ലക്ഷം രൂപയും നല്‍കും. ഇതില്‍ താത്പര്യമില്ലാത്തവര്‍ക്ക് ലൈഫ് മാതൃകയില്‍ വീടും ഒപ്പം നഷ്ടപരിഹാരത്തിനൊപ്പം 1.6 ലക്ഷം രൂപയും നല്‍കും. https://www.facebook.com/PinarayiVijayan/videos/390392309554404/?cft[0]=AZWi1E912G-xSdqvjGa7EtnH6ny37TQdmZKnZfgRdp-cQgjJnwRkOVgojnm_87SCUahYpP_RLuFZ53kWlSBmjjSSnfwhFUWSdKHO_2cRbbhZIpy2zqBJaalaaY3odCd5USYoHhVu7V6PnixfgN2zyQy1UojGmSJYT22i_gsyKNLGwQ&tn=%2B%3FFH-R അതിദരിദ്രര്‍ക്ക് നഷ്ടപരിഹാരവും അഞ്ചു സെന്റ് സ്ഥലവും ലൈഫ് മാതൃകയില്‍ വീടും നല്‍കും. ലൈഫ് മാതൃക വീടുകള്‍ വേണ്ടാത്തവര്‍ക്ക് പകരം നാലു ലക്ഷം രൂപ നല്‍കും. കാലിത്തൊഴുത്തു പൊളിച്ചു നീക്കിയാല്‍ […]

Share News
Read More

അറുപത്തിഅയ്യായിരം കോടിയുടെ കെ റെയില്‍ പദ്ധതി കൊണ്ട് ആര്‍ക്കൊക്കെ പ്രയോജനം കിട്ടുമെന്ന് ചോദിക്കുന്ന മൂന്നര കോടി കേരളീയരുടെ കൂടെ നിൽക്കാം ?ഡോ .സി .ജെ .ജോൺ

Share News

അറുപത്തിഅയ്യായിരം കോടിയുടെ കെ റെയില്‍ പദ്ധതി കൊണ്ട് ആര്‍ക്കൊക്കെ പ്രയോജനം കിട്ടുമെന്ന് ചോദിക്കുന്ന മൂന്നര കോടി കേരളീയരുടെ കൂടെ നിൽക്കാം ? ഭൂരിപക്ഷം പേർ വിശ്വസിച്ചു ഭരണത്തിലേറ്റിയവർ മറ്റൊരു വെള്ളാനയെ സൃഷ്ടിക്കില്ലെന്ന ചിന്തയിൽ നിൽക്കാനാണ് ഇഷ്ടം .എന്നാലും ചില ചോദ്യങ്ങൾ ചോദിച്ചു പോകും . ഇത്രയും കാശ് എറിഞ്ഞ് ഈ റെയിൽ വരുമ്പോൾ എത്ര ചക്രം ലാഭം കിട്ടും? വർഷാ വർഷം ഭീമമായ നഷ്ട കണക്ക് നിരത്തുന്ന ഒരു പൊതു സ്ഥാപനം ഇനി ഈ കൊച്ചു കേരളത്തിന് […]

Share News
Read More

തിരുവമ്പാടി ഗവ.ഐ ടി ഐ യുടെ പുതിയ കെട്ടിട നിർമ്മാണ പ്രവൃത്തി സന്ദർശിച്ചു വിലയിരുത്തി.

Share News

മുൻ എംഎൽഎ ജോർജ്ജ് എം തോമസിൻ്റെ ശ്രമഫലമായി തിരുവമ്പാടി ഗവ.ഐ ടി ഐ ക്ക് വേണ്ടി 6 കോടി 78 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തി. ഏറെ കാലമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുകയായിരുന്ന ഐടി ഐയ്ക്കു വേണ്ടി സ്ഥലം കണ്ടെത്തിയെങ്കിലും സ്ഥലത്തിൻ്റെ തരം മാറ്റൽ സംബന്ധിച്ച് കുറച്ച് കാലം വൈകിയിരുന്നു. പ്രതിസന്ധികൾ ഒഴിവായി കെട്ടിട നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ലിന്റോ ജോസഫ് MLA

Share News
Read More

അവഗണനയുടെ 06 വർഷം

Share News

കോട്ടയം ജില്ലയിൽ പുതുപ്പള്ളി നിയോജകമണ്ഡലവും ഏറ്റുമാനൂർ നിയോജക മണ്ഡലവും തമ്മിൽ ബന്ധിപ്പിക്കുന്ന ആറുമാനൂർ പറേകടവ് പേരൂർ നന്ദിയാട്ട് കടവ്… കഴിഞ്ഞ 85 വർഷം ആയി ഉണ്ടായിരുന്നു കടത്തു വള്ളം നിർത്തൽ അക്കിട്ട് ഇന്നേക്ക് 10 വർഷം ആയി നിരന്തരം ആയി ഒരു പാലം വേണം എന്ന ആവിശ്യപ്പെട്ടത് കൊണ്ട്… അനുവദിച്ചു പാലം ശാപമോക്ഷം നേരിടുന്നു..ഒരു സൈഡിൽ ഭരണകക്ഷി മന്ത്രി.. മറു വശം മുൻ മുഖ്യ മന്ത്രി… 06 വർഷം ആയിട്ടുള്ള അവഗണനയിൽ പ്രതിഷേധിച്ചുകൊണ്ട് ആറുമാനൂർ പൗരാസമിതിയുടെ നേതൃത്വത്തിൽ […]

Share News
Read More

കലൂര്‍ അശോക റോഡിന്റെ ഒരു ഭാഗത്ത് നടുവിലൂടെ വഴി മുടക്കി ഒരു ചാല്‍ പണിയുന്നു. പ്രദേശ വാസികൾ അത്‌ വികസനം അല്ലേയെന്ന് കരുതി സഹിക്കുന്നു.

Share News

കലൂര്‍ അശോക റോഡിന്റെ ഒരു ഭാഗത്ത് നടുവിലൂടെ വഴി മുടക്കി ഒരു ചാല്‍ പണിയുന്നു. പ്രദേശ വാസികൾ അത്‌ വികസനം അല്ലേയെന്ന് കരുതി സഹിക്കുന്നു. എന്നാല്‍ ഈ സഹനം കൊണ്ട് ശരിക്കും വെള്ളം ഒഴുകുന്ന ചാല്‍ ഉണ്ടാകുമോ? അതോ അഴുക്ക് വെള്ളത്തിന്‌ കെട്ടികിടക്കാനുള്ള മറ്റൊരു ഇടമാകുമോ? ഈ സ്ലാബുകള്‍ ക്രമേണ ദുര്‍ബലപ്പെട്ട് പൊളിഞ്ഞ് റോഡിന് ഭീഷണി ഉണ്ടാക്കുമോ? ഈ പണിയുടെ പ്രഖ്യാപിത ആയുസ്സ് മുഴുവനും ഓഡിറ്റ് ചെയ്യാന്‍ സംവിധാനം ഉണ്ടോ?അങ്ങനെ ഒരു ആയുസ്സ് മരാമത്ത് പണികളില്‍ പറയാറുണ്ടോ? […]

Share News
Read More

നമ്മുടെ പ്രിയപ്പെട്ട കുട്ടനാട് ജീവിച്ചേ തീരൂ! ഈ നാടിന്റെ വികസനത്തിന് സര്‍ക്കാരുകള്‍ മുന്‍കൈയെടുക്കണം.

Share News

കുട്ടനാട് ജീവിച്ചിരുന്നേ പറ്റൂ, കൊല്ലരുത്!

Share News
Read More

ചങ്ങനാശ്ശേരി ഗവൺമെന്റ് ആശുപത്രിയിൽ, ഒരു ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാൻ പോവുകയാണ്.PM CARES ഫണ്ടിൽ നിന്നും ഇതിനായി ഒന്നര കോടി രൂപ അടിയന്തിരമായി അനുവദിച്ചിട്ടുണ്ട്. |ജോബ് മൈക്കിൾ MLA

Share News

ഒരുപാട് സന്തോഷമുള്ള ഒരു വാർത്ത നിങ്ങളെല്ലാവരും ആയി പങ്കുവയ്ക്കുകയാണ്. കഴിഞ്ഞ രണ്ട് ആഴ്ചയായുള്ള തീവ്ര ശ്രമഫലമായി,നമ്മളെല്ലാവരും ആഗ്രഹിച്ചതുപോലെ ചങ്ങനാശ്ശേരി ഗവൺമെന്റ് ആശുപത്രിയിൽ, ഒരു ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാൻ പോവുകയാണ്.PM CARES ഫണ്ടിൽ നിന്നും ഇതിനായി ഒന്നര കോടി രൂപ അടിയന്തിരമായി അനുവദിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യം പരിഗണിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ പ്ലാന്റ് പ്രവർത്തനസജ്ജമാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.ഈ വലിയ സ്വപ്നം സാക്ഷാത്കരിക്കാൻ എന്നോടൊപ്പം നിന്ന കോട്ടയം കളക്ടർ തുടങ്ങി എല്ലാ അധികാരികളോടും നന്ദി അറിയിക്കുന്നു. തുടർന്നും എല്ലാവരുടെയും സഹകരണം […]

Share News
Read More

തീരദേശത്തെ വഞ്ചിച്ച ഇടതു സര്‍ക്കാരിനെ കടലിന്റെ മക്കള്‍ കടലിലെറിയും: ഉമ്മന്‍ ചാണ്ടി

Share News

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാറിലൂടെ തീരദേശത്തെ വഞ്ചിച്ച ഇടതു സര്‍ക്കാരിനെ കേരളത്തിലെ കടലിന്റെ മക്കള്‍ കടലിലെറിയുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോവളം എം.എല്‍.എ എം.വിന്‍സന്റ് വിഴിഞ്ഞത്ത് നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതു സര്‍ക്കാരിന്റേത് മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കുന്ന നയമാണെന്നും ജനങ്ങളെ അപമാനിക്കാനല്ല രക്ഷിക്കാനാണ് പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഏറ്റവുമധികം ബുദ്ധിമുട്ടുകള്‍ നേരിട്ടുകൊണ്ട് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളെ ഒറ്റുകൊടുത്തുകൊണ്ടുള്ള സര്‍ക്കാര്‍ നടപടികള്‍ കണ്ടുപിടിക്കുകയും വിളിച്ചു പറയുകയും ചെയ്തതാണ് ഏറ്റവും വലിയ അപരാധമെന്നാണ് ഇപ്പോള്‍ പറയുന്നത്. […]

Share News
Read More

മുന്നണികൾ നിലപാടുകൾ വിശദീകരിക്കുമ്പോൾ…

Share News

കേരളം ഒരു ജനവിധിയിലേക്കു വീണ്ടും ചുവടുവയ്ക്കുന്നു. രാഷ്ട്രീയ നിലപാടുകളും വികസന കാഴ്ചപ്പാടുകളും ജനക്ഷേമ പരിപാടികളും വിശദീകരിക്കുന്ന പ്രകടന പത്രികകൾ തയ്യാറാക്കുന്ന തിരക്കിലാണ് രാഷ്ട്രീയ പാർട്ടികളും മുന്നണികളും. ഏറിയും കുറഞ്ഞും ഒരേകാര്യം പലരീതിയിൽ പറഞ്ഞുവയ്ക്കുന്നതിനപ്പുറം ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ, തങ്ങൾ അധികാരത്തിലെത്തിയാൽ എന്ത് നിലപാടും നടപടികളും സ്വീകരിക്കും എന്നു വിശദീകരിക്കാൻ മത്സരത്തിനിറങ്ങുന്നവർ ബാധ്യസ്ഥരാണ്. ആഗോളീകരണത്തിന്റെയും കോർപറേറ്റ് കുത്തകവൽക്കരണത്തിന്റെയും, ചങ്ങാത്ത മുതലാളിത്തത്തിന്റെയും, കമ്പോള ആധിപത്യത്തിന്റെയും ഇക്കാലത്ത്, ഒഴുക്കിനൊപ്പം നീന്തുന്നവരാണോ ഒഴുക്കിനെ പ്രതിരോധിക്കും എന്നു പ്രഖ്യാപിച്ചു കളത്തിലിറങ്ങുന്നവരാണോ അധിക നേട്ടമുണ്ടാക്കുക എന്നതാണ് […]

Share News
Read More