”ജീവനുവേണ്ടി നിലകൊള്ളുക. അനാഥരും ഉപേക്ഷിക്കപ്പെട്ടുവരുമായ കുഞ്ഞുങ്ങളുടെ സംരക്ഷണയില്‍ ശ്രദ്ധിക്കുക.. ദൈവം ഫലം നല്‍കും.” അദേഹത്തിന്റെ വാക്കുകള്‍ ഞങ്ങള്‍ അക്ഷരംപ്രതി അനുസരിച്ചു. ദൈവം ഫലം നല്‍കുകയും ചെയ്തു.”

Share News

ഏഴുവര്‍ഷങ്ങള്‍ ഞങ്ങള്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. എല്ലാ ചികിത്സകളും ഒന്നിന് പിന്നാലെ ഒന്നായി നടത്തിനോക്കി. ഒടുവില്‍ ദൈവം തന്നെ ഇടപെടേണ്ടി വന്നു.. ടോമി മുരിങ്ങാത്തേരി അഞ്ചുമക്കളെ നല്‍കി ഞങ്ങളുടെ കുടുംബജീവിതം അനുഗ്രഹിച്ചു. ഈ അഞ്ചുമക്കളും ഒക്‌ടോബര്‍ മാസത്തിലാണ് പിറന്നത്..അതിനാല്‍ ഒക്‌ടോബര്‍ ഞങ്ങളുടെ ജീവിതത്തില്‍ അനുഗ്രഹത്തിന്റ മാസമാണ്..ഇപ്പോള്‍ അടുത്ത കുട്ടിക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണ്.. ” പറയുന്നത് കേരളത്തിലെ മുന്‍നിര ജൂവലറികളുടെ നിരയിലേക്കുയരുന്ന ടി.ടി ദേവസി ജൂവലറിയുടെ ഉടമകളിലൊരാളായ ഗുരുവായൂർ കോട്ടപ്പടി തരകന്‍ സിബില്‍ ജോസ്. ”2001 ലായിരുന്നു ഞാനും ജൂലിയും വിവാഹിതരായത്. […]

Share News
Read More

പ്രവര്‍ത്തിച്ച മേഖലകളില്‍ എല്ലാം പ്രാഗദ്ഭ്യം തെളിയിച്ചിട്ടുള്ള നേതാവാണ് ശ്രീ.എം.പി വീരേന്ദ്രകുമാര്‍.-മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടി

Share News

പ്രവര്‍ത്തിച്ച മേഖലകളില്‍ എല്ലാം പ്രാഗദ്ഭ്യം തെളിയിച്ചിട്ടുള്ള നേതാവാണ് ശ്രീ.എം.പി വീരേന്ദ്രകുമാര്‍. പൊതുപ്രവര്‍ത്തകന്‍, ജനപ്രതിനിധി, ഭരണാധികാരി, പത്രാധിപര്‍,എഴുത്തുകാരന്‍ തുടങ്ങിയ എല്ലാ രംഗത്തും ശോഭിച്ച വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് വേണ്ടി ജീവിതകാലം മുഴുവനും പോരാടിയ അദ്ദേഹത്തിന്റെ സംഭാവനകള്‍ കേരളം എന്നും സ്മരിക്കും. മാനുഷികമൂല്യങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിനും അദ്ദേഹം നല്‍കിയ പ്രാധാന്യം ഏറെ അകര്‍ഷിച്ചിട്ടുണ്ട്. ആധുനിക ചികില്‍സാ വയനാട്ടിലും ലഭ്യമാക്കണമെന്ന ഉദ്ദേശത്തോടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്ന ആശയം നടപ്പിലാക്കാന്‍ യു.ഡി.എഫ് സര്‍ക്കാരിന് പ്രചോദനം നല്‍കിയത് വിരേന്ദ്രകുമാറാണ്. മെഡിക്കല്‍ […]

Share News
Read More

കടന്നുപോയത് ബഹുസ്വരതയിലെ നേതൃസാനിധ്യം: കര്‍ദിനാള്‍ ആലഞ്ചേരി

Share News

സര്‍വ്വാദരണീയനും പത്രപ്രവര്‍ത്തന നേതാവും രാഷ്ട്രമീമാംസകനും മാനേജ്‌മെന്റ്് വിദഗ്ദനും ജനനേതാവുമായിരുന്ന ശ്രീ. എം. പി. വീരേന്ദ്രകുമാര്‍ എം. പി. യുടെ ആകസ്മിക നിര്യാണത്തില്‍ സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ അധ്യക്ഷനുമായ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അനുശോചനം രേഖപ്പെടുത്തി. കേരളസംസ്‌കൃതിയും ഭാരതസംസ്‌കൃതിയും ചാലിച്ചു ചേര്‍ത്ത വ്യക്തിത്വമായിരുന്നു ശ്രീ. വിരേന്ദ്രകുമാറിന്റേത്. തികഞ്ഞ ഒരു മനുഷ്യസ്‌നേഹി. ഭാരതത്തിന്റെ ബഹുസ്വരത ജീവിതത്തില്‍ ഉള്‍ക്കൊണ്ട അദ്ദേഹം തുറന്ന സംവാദങ്ങളിലും മതാന്തരസമ്പര്‍ക്കങ്ങളിലും നിറഞ്ഞ നേതൃസാനിധ്യമായിരുന്നു. അദ്ദേഹത്തിന്റെ വിസ്തൃതമായ വിജ്ഞാനസമ്പത്ത് വിതറുന്ന ലേഖനങ്ങളും ഗ്രന്ഥങ്ങളും […]

Share News
Read More

പല ബലിയർപ്പണങ്ങൾ നടത്തി ഈ ലോക്ഡൗൺ കാലഘട്ടത്തിൽ ഇനിയുള്ള ദിവസങ്ങളിൽ നമുക്കൊരു ചലഞ്ച് ഏറ്റെടുക്കാം

Share News

100 ദിവസം ആകാൻ പോകുന്നു, വിശ്വാസി സമൂഹത്തോടൊത്ത് നമ്മൾ ബലിയർപ്പിച്ചിട്ട്. ബഹു. വൈദികരെ ,നമുക്ക് നമ്മുടെ വിശ്വാസികൾക്ക്, സാമൂഹ്യ അകലം പാലിച്ച് കോവിഡ്നി നിബന്ധനകൾക്ക് വിധേയപ്പെട്ടു വിശുദ്ധ കുർബാന അർപ്പിക്കുന്നതിൽ എന്താണ് തെറ്റ്? നമ്മൾ ഞായറാഴ്ചകളിൽ 3ഉം 4 ഉം വി. ബലിയർപ്പിച്ച് വിശ്വാസ സമൂഹത്തിന് യേശുവിനെ പകുത്ത് നൽകിയവരാണ്. അത് ഈ സാഹചര്യത്തിലും നമ്മുടെ വിശ്വാസികൾക്ക് പകർന്നു നൽകിയാൽ എന്താണ് തെറ്റ്? അതായത് സാമൂഹ്യ അകലം പാലിച്ച് 4 പേരെ വെച്ച് 4 ഉം 5 […]

Share News
Read More

അദ്ദേഹം സഞ്ചരിച്ച കർമപഥങ്ങളിലെ “വീരസ്മരണകൾ ” നമ്മെ നയിക്കട്ടെ.-മുൻ മന്ത്രി കെ വി തോമസ്

Share News

ആദരണിയനായ എം.പി.വീരേന്ദ്രകുമാർ നമ്മെ വിട്ടുപിരിഞ്ഞു.ഞാൻ വളരെയേറെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന ഒരു ഉന്നത വ്യക്തിത്വമായിരുന്നു എം.പി.വിരേന്ദ്രകുമാർ. തൻ്റെ അസാമാന്യമായ ധിഷണ പൊതു സമുഹത്തിനു വിളക്കായി അവശേഷിപ്പിച്ചാണ് അദ്ദേഹം വിട പറയുന്നത്. മറ്റെന്തിനേക്കാളേറെ സോഷ്യലിസ്റ്റ് ആശയങ്ങളുടെ ശക്തനായ പ്രചാരകനായിരുന്നു അദ്ദേഹം. ആഗോള മുതലാളിത്ത സാമ്പത്തിക നയങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പ്രവചനാത്മകമായ മുന്നറിയിപ്പുകൾ യാഥാർത്ഥ്യമായ കാലഘട്ടത്തിലാണ് നാം. ഏറെ ഉന്നതമായ ആശയങ്ങളുടെ ഉടമ, എഴുത്തുകാരൻ, ചിന്തകൻ, പ്രഗത്ഭനായ വാഗ്മി, സഞ്ചാരി, മാധ്യമ മേധാവി എന്നീ ഔന്നത്യങ്ങൾ വഹിക്കുമ്പോഴും തികച്ചും സാധാരണക്കാരനെപ്പോലെ […]

Share News
Read More

രാഷ്ട്രീയത്തെയും അക്ഷരത്തെയും സംസ്കാരത്തെയും ഒരു പോലെ സ്നേഹിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം. പി. വീരേന്ദ്രകുമാർ -കെ. ബാബു മുൻ മന്ത്രി

Share News

അനുശോചനം എഴുത്തുകാരനും പ്രഭാഷകനും പാർലിമെന്റേറിയനും മാതൃഭൂമി മാനേജിങ് ഡയറക്ടറും മുൻ കേന്ദ്രമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ എം. പി. വീരേന്ദ്രകുമാർ എം.പിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. രാഷ്ട്രീയത്തെയും അക്ഷരത്തെയും സംസ്കാരത്തെയും ഒരു പോലെ സ്നേഹിച്ച ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. സമ്പത്തിൻ്റെ മടിത്തട്ടിൽ ജനിച്ചെങ്കിലും എന്നും കറകളഞ്ഞ സോഷ്യലിസ്റ്റ്.മതേതര നിലപാടുകളിൽ ഉറച്ചു നിന്ന് മനുഷ്യത്വം ഉയർത്തിപ്പിടിച്ച വ്യക്തിത്വമായിരുന്നു ശ്രീ. വീരേന്ദ്രകുമാർ. സമകാലിക ഇന്ത്യയുടെ നേർക്കാഴ്ചകൾ അദ്ദേഹത്തിന്റെ രചനകളിൽ നിഴലിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം ജനാധിപത്യ ഇന്ത്യക്കു നികത്താനാകാത്ത നഷ്ടമാണ്. കെ. ബാബുമുൻ […]

Share News
Read More

മരണം എന്നും ഇങ്ങനെയാണ്, പ്രതീക്ഷിക്കാത്തപ്പോൾ കയറി വരുന്ന ഒഴിവാക്കാനാവാത്ത അഥിതി… ടി ജെ വിനോദ് എം എൽ എ

Share News

മരണം എന്നും ഇങ്ങനെയാണ്, പ്രതീക്ഷിക്കാത്തപ്പോൾ കയറി വരുന്ന ഒഴിവാക്കാനാവാത്ത അഥിതി…കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ എം.പിമാരുടെയും എം.എൽ.എമാരുടെയും വീഡിയോ കോൺഫറൻസിലാണ് വീരേന്ദ്രകുമാർ എം.പിയെ അവസാനമായി കണ്ടത്.കേന്ദ്രമന്ത്രി, സോഷ്യലിസ്റ്റ് ആശയങ്ങൾ ഉയർത്തിപിടിച്ച നല്ലൊരു രാഷ്ട്രീയ നേതാവും തികഞ്ഞ മനുഷ്യസ്നേഹിയുമായ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തകൻ, ചിന്തകൻ, എഴുത്തുകാരൻ, മാതൃഭൂമിയുടെ അമരക്കാരൻ, എന്നിങ്ങനെ കേരള രാഷ്ട്രീയത്തിലും സാഹിത്യ സാംസ്കാരിക സാമൂഹിക മണ്ഡലങ്ങളിലും നിറസാന്നിധ്യമായിരുന്ന ഒരു ബഹുമുഖ പ്രതിഭയെ കൂടി നമുക്ക് നഷ്ടമാവുന്നു …ടി ജെ വിനോദ് എം എൽ എ Tags: […]

Share News
Read More

കേരളത്തിൽ സോഷ്യലിസ്‌റ്റ്‌ പ്രസ്ഥാനത്തിന്‌ ശക്തിപകരുന്നതിൽ അമരത്തുനിന്ന്‌ പ്രവർത്തിച്ച സമുന്നത നേതാവായിരുന്നു എം പി വീരേന്ദ്രകുമാർ -എം.പി.കോടിയേരി ബാലകൃഷ്ണൻ

Share News

കേരളത്തിൽ സോഷ്യലിസ്‌റ്റ്‌ പ്രസ്ഥാനത്തിന്‌ ശക്തിപകരുന്നതിൽ അമരത്തുനിന്ന്‌ പ്രവർത്തിച്ച സമുന്നത നേതാവായിരുന്നു എം പി വീരേന്ദ്രകുമാർ എം.പി .ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശക്തനായ പോരാളിയും അടിയന്തരാവസ്ഥക്കെതിരെ ഉറച്ചുനിന്നു പോരാടിയ നേതാവുമായിരുന്നു അദ്ദേഹം. എല്ലാ കാലത്തും വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിച്ചിരുന്നു. കേന്ദ്രമന്ത്രി, എഴുത്തുകാരൻ, പ്രഭാഷകൻ തുടങ്ങിയ നിലകളിലെല്ലാം ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രതിഭകൂടിയായിരുന്നു അദ്ദേഹം. എം പി വീരേന്ദ്രകുമാറിൻ്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. കോടിയേരി ബാലകൃഷ്ണൻ

Share News
Read More

വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയ സുഹൃത്തിനെയാണ് നഷ്ടമായത്. – രമേശ് ചെന്നിത്തല

Share News

രാഷ്ട്രീയ നേതാവ്, എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ,പരിസ്ഥിതി പ്രവർത്തകൻ എന്ന് തുടങ്ങി ഇടപെട്ട എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനാണ് വിടവാങ്ങിയത് . മാതൃഭൂമി എംഡി എംപി വീരേന്ദ്രകുമാർ എംപിയുടെ ഓർമയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ…വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയ സുഹൃത്തിനെയാണ് നഷ്ടമായത്. അവസാന നിമിഷം വരെ കർമനിരതനായ വീരേന്ദ്രകുമാറിന്റെ സ്മരണയ്ക്ക് മുന്നിൽ കൂപ്പുകൈ… Tags: M P Veerenthrakumar, Ramesh Chennithala, Kerala latest news, Nammude naadu Related news:ജനാധിപത്യ– മതേതര പ്രസ്ഥാനങ്ങൾക്ക്‌ കനത്ത നഷ്‌ടമാണ് […]

Share News
Read More

ജനാധിപത്യ– മതേതര പ്രസ്ഥാനങ്ങൾക്ക്‌ കനത്ത നഷ്‌ടമാണ് ശ്രീ ‌എം പി വീരേന്ദ്രകുമാറിന്റെ വേർപാട്.- മുഖ്യ മന്ത്രി

Share News

ജനാധിപത്യ– മതേതര പ്രസ്ഥാനങ്ങൾക്ക്‌ കനത്ത നഷ്‌ടമാണ് ശ്രീ ‌എം പി വീരേന്ദ്രകുമാറിന്റെ വേർപാട്. സാമൂഹിക സാംസ്‌കാരിക മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയാണ്‌ വീരേന്ദ്രകുമാർ. അദ്ദേഹവുമായി പതിറ്റാണ്ടുകളുടെ വ്യക്തിബന്ധമുണ്ട്‌. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിൽ ഒന്നിച്ചായിരുന്നു. ഒരു ഘട്ടത്തിൽ രാഷ്‌ട്രീയമായി ഭിന്നചേരിയിൽ ആയിരുന്നപ്പോഴും വ്യക്തിബന്ധം കാത്തുസൂക്ഷിച്ചു.മാധ്യമരംഗത്തും അദ്ദേഹം വിലപ്പെട്ട സംഭാവനകൾ നൽകി. മാധ്യമസ്വാതന്ത്ര്യത്തിനായി വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌ മുറുകെ പിടിച്ചു. പ്രതിഭാശാലിയായ എഴുത്തുകാരനും മികച്ച പ്രഭാഷകനുമായിരുന്നു. ഏത്‌ പ്രശ്‌നവും ആഴത്തിൽ പഠിച്ച്‌ അവതരിപ്പിക്കുന്ന നേതാവായിരുന്നു. കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ […]

Share News
Read More