അദ്ദേഹം സഞ്ചരിച്ച കർമപഥങ്ങളിലെ “വീരസ്മരണകൾ ” നമ്മെ നയിക്കട്ടെ.-മുൻ മന്ത്രി കെ വി തോമസ്

Share News

ആദരണിയനായ എം.പി.വീരേന്ദ്രകുമാർ നമ്മെ വിട്ടുപിരിഞ്ഞു.ഞാൻ വളരെയേറെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന ഒരു ഉന്നത വ്യക്തിത്വമായിരുന്നു എം.പി.വിരേന്ദ്രകുമാർ. തൻ്റെ അസാമാന്യമായ ധിഷണ പൊതു സമുഹത്തിനു വിളക്കായി അവശേഷിപ്പിച്ചാണ് അദ്ദേഹം വിട പറയുന്നത്. മറ്റെന്തിനേക്കാളേറെ സോഷ്യലിസ്റ്റ് ആശയങ്ങളുടെ ശക്തനായ പ്രചാരകനായിരുന്നു അദ്ദേഹം. ആഗോള മുതലാളിത്ത സാമ്പത്തിക നയങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പ്രവചനാത്മകമായ മുന്നറിയിപ്പുകൾ യാഥാർത്ഥ്യമായ കാലഘട്ടത്തിലാണ് നാം. ഏറെ ഉന്നതമായ ആശയങ്ങളുടെ ഉടമ, എഴുത്തുകാരൻ, ചിന്തകൻ, പ്രഗത്ഭനായ വാഗ്മി, സഞ്ചാരി, മാധ്യമ മേധാവി എന്നീ ഔന്നത്യങ്ങൾ വഹിക്കുമ്പോഴും തികച്ചും സാധാരണക്കാരനെപ്പോലെ […]

Share News
Read More

രാഷ്ട്രീയത്തെയും അക്ഷരത്തെയും സംസ്കാരത്തെയും ഒരു പോലെ സ്നേഹിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം. പി. വീരേന്ദ്രകുമാർ -കെ. ബാബു മുൻ മന്ത്രി

Share News

അനുശോചനം എഴുത്തുകാരനും പ്രഭാഷകനും പാർലിമെന്റേറിയനും മാതൃഭൂമി മാനേജിങ് ഡയറക്ടറും മുൻ കേന്ദ്രമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ എം. പി. വീരേന്ദ്രകുമാർ എം.പിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. രാഷ്ട്രീയത്തെയും അക്ഷരത്തെയും സംസ്കാരത്തെയും ഒരു പോലെ സ്നേഹിച്ച ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. സമ്പത്തിൻ്റെ മടിത്തട്ടിൽ ജനിച്ചെങ്കിലും എന്നും കറകളഞ്ഞ സോഷ്യലിസ്റ്റ്.മതേതര നിലപാടുകളിൽ ഉറച്ചു നിന്ന് മനുഷ്യത്വം ഉയർത്തിപ്പിടിച്ച വ്യക്തിത്വമായിരുന്നു ശ്രീ. വീരേന്ദ്രകുമാർ. സമകാലിക ഇന്ത്യയുടെ നേർക്കാഴ്ചകൾ അദ്ദേഹത്തിന്റെ രചനകളിൽ നിഴലിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം ജനാധിപത്യ ഇന്ത്യക്കു നികത്താനാകാത്ത നഷ്ടമാണ്. കെ. ബാബുമുൻ […]

Share News
Read More

മരണം എന്നും ഇങ്ങനെയാണ്, പ്രതീക്ഷിക്കാത്തപ്പോൾ കയറി വരുന്ന ഒഴിവാക്കാനാവാത്ത അഥിതി… ടി ജെ വിനോദ് എം എൽ എ

Share News

മരണം എന്നും ഇങ്ങനെയാണ്, പ്രതീക്ഷിക്കാത്തപ്പോൾ കയറി വരുന്ന ഒഴിവാക്കാനാവാത്ത അഥിതി…കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ എം.പിമാരുടെയും എം.എൽ.എമാരുടെയും വീഡിയോ കോൺഫറൻസിലാണ് വീരേന്ദ്രകുമാർ എം.പിയെ അവസാനമായി കണ്ടത്.കേന്ദ്രമന്ത്രി, സോഷ്യലിസ്റ്റ് ആശയങ്ങൾ ഉയർത്തിപിടിച്ച നല്ലൊരു രാഷ്ട്രീയ നേതാവും തികഞ്ഞ മനുഷ്യസ്നേഹിയുമായ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തകൻ, ചിന്തകൻ, എഴുത്തുകാരൻ, മാതൃഭൂമിയുടെ അമരക്കാരൻ, എന്നിങ്ങനെ കേരള രാഷ്ട്രീയത്തിലും സാഹിത്യ സാംസ്കാരിക സാമൂഹിക മണ്ഡലങ്ങളിലും നിറസാന്നിധ്യമായിരുന്ന ഒരു ബഹുമുഖ പ്രതിഭയെ കൂടി നമുക്ക് നഷ്ടമാവുന്നു …ടി ജെ വിനോദ് എം എൽ എ Tags: […]

Share News
Read More

കേരളത്തിൽ സോഷ്യലിസ്‌റ്റ്‌ പ്രസ്ഥാനത്തിന്‌ ശക്തിപകരുന്നതിൽ അമരത്തുനിന്ന്‌ പ്രവർത്തിച്ച സമുന്നത നേതാവായിരുന്നു എം പി വീരേന്ദ്രകുമാർ -എം.പി.കോടിയേരി ബാലകൃഷ്ണൻ

Share News

കേരളത്തിൽ സോഷ്യലിസ്‌റ്റ്‌ പ്രസ്ഥാനത്തിന്‌ ശക്തിപകരുന്നതിൽ അമരത്തുനിന്ന്‌ പ്രവർത്തിച്ച സമുന്നത നേതാവായിരുന്നു എം പി വീരേന്ദ്രകുമാർ എം.പി .ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശക്തനായ പോരാളിയും അടിയന്തരാവസ്ഥക്കെതിരെ ഉറച്ചുനിന്നു പോരാടിയ നേതാവുമായിരുന്നു അദ്ദേഹം. എല്ലാ കാലത്തും വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിച്ചിരുന്നു. കേന്ദ്രമന്ത്രി, എഴുത്തുകാരൻ, പ്രഭാഷകൻ തുടങ്ങിയ നിലകളിലെല്ലാം ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രതിഭകൂടിയായിരുന്നു അദ്ദേഹം. എം പി വീരേന്ദ്രകുമാറിൻ്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. കോടിയേരി ബാലകൃഷ്ണൻ

Share News
Read More

വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയ സുഹൃത്തിനെയാണ് നഷ്ടമായത്. – രമേശ് ചെന്നിത്തല

Share News

രാഷ്ട്രീയ നേതാവ്, എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ,പരിസ്ഥിതി പ്രവർത്തകൻ എന്ന് തുടങ്ങി ഇടപെട്ട എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനാണ് വിടവാങ്ങിയത് . മാതൃഭൂമി എംഡി എംപി വീരേന്ദ്രകുമാർ എംപിയുടെ ഓർമയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ…വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയ സുഹൃത്തിനെയാണ് നഷ്ടമായത്. അവസാന നിമിഷം വരെ കർമനിരതനായ വീരേന്ദ്രകുമാറിന്റെ സ്മരണയ്ക്ക് മുന്നിൽ കൂപ്പുകൈ… Tags: M P Veerenthrakumar, Ramesh Chennithala, Kerala latest news, Nammude naadu Related news:ജനാധിപത്യ– മതേതര പ്രസ്ഥാനങ്ങൾക്ക്‌ കനത്ത നഷ്‌ടമാണ് […]

Share News
Read More

ജനാധിപത്യ– മതേതര പ്രസ്ഥാനങ്ങൾക്ക്‌ കനത്ത നഷ്‌ടമാണ് ശ്രീ ‌എം പി വീരേന്ദ്രകുമാറിന്റെ വേർപാട്.- മുഖ്യ മന്ത്രി

Share News

ജനാധിപത്യ– മതേതര പ്രസ്ഥാനങ്ങൾക്ക്‌ കനത്ത നഷ്‌ടമാണ് ശ്രീ ‌എം പി വീരേന്ദ്രകുമാറിന്റെ വേർപാട്. സാമൂഹിക സാംസ്‌കാരിക മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയാണ്‌ വീരേന്ദ്രകുമാർ. അദ്ദേഹവുമായി പതിറ്റാണ്ടുകളുടെ വ്യക്തിബന്ധമുണ്ട്‌. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിൽ ഒന്നിച്ചായിരുന്നു. ഒരു ഘട്ടത്തിൽ രാഷ്‌ട്രീയമായി ഭിന്നചേരിയിൽ ആയിരുന്നപ്പോഴും വ്യക്തിബന്ധം കാത്തുസൂക്ഷിച്ചു.മാധ്യമരംഗത്തും അദ്ദേഹം വിലപ്പെട്ട സംഭാവനകൾ നൽകി. മാധ്യമസ്വാതന്ത്ര്യത്തിനായി വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌ മുറുകെ പിടിച്ചു. പ്രതിഭാശാലിയായ എഴുത്തുകാരനും മികച്ച പ്രഭാഷകനുമായിരുന്നു. ഏത്‌ പ്രശ്‌നവും ആഴത്തിൽ പഠിച്ച്‌ അവതരിപ്പിക്കുന്ന നേതാവായിരുന്നു. കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ […]

Share News
Read More

അദ്ദേഹം സഞ്ചരിച്ച കർമപഥങ്ങളിലെ “വീരസ്മരണകൾ ” നമ്മെ നയിക്കട്ടെ. പ്രണാമം

Share News

എം പി വീരേന്ദ്രകുമാര്‍1936 ജൂലൈ 22 ന് വയനാട്ടിലെ കല്പറ്റയില്‍ ജനിച്ചു . പിതാവ്: പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം കെ പത്മപ്രഭാഗൗഡര്‍. മാതാവ്: മരുദേവി അവ്വ. മദിരാശി വിവേകാനന്ദ കോളേജില്‍നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വ്വകലാശാലയില്‍നിന്ന് എം ബി എ ബിരുദവും നേടി. മാതൃഭൂമി പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്. ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, പി ടി ഐ ഡയറക്ടര്‍, […]

Share News
Read More

ഇത് എന്റെ പുഴ, നമ്മുടെ പുഴ , മൂവാറ്റുപുഴ….

Share News

ഇത് എന്റെ പുഴ, നമ്മുടെ പുഴ , മൂവാറ്റുപുഴ….ഇത് ഒരു യാത്ര വിവരണമല്ല.. നമ്മൾ കണ്ടിട്ടുള്ള മൂവാറ്റുപുഴയുടെ ചില കാഴ്ചകളുടെ, ഒരു വ്യത്യസ്ഥ കോണിലൂടെയുള്ള ചില ചിത്രങ്ങൾ ഏവർക്കുമായ് പങ്കുവയ്ക്കുന്നു. എറണാകുളം ജില്ലയുടെ ഭാഗമാണ് മൂവാറ്റുപുഴ. തൃശൂരിനും കോട്ടയത്തിനും മധ്യേ എം.സി റോഡിലാണ് മൂവാറ്റുപുഴ സ്ഥിതി ചെയ്യുന്നത്. സ്ഥലനാമം സൂചിപ്പിക്കുന്ന പോലെ തന്നെ മൂന്ന് ആറുകള്‍ (തൊടുപുഴ, കോതമംഗലം, കാളിയാര്‍) ഒന്നിച്ചു ചേരുന്ന സ്ഥലമെന്നതിനാലാണ് ഈ പ്രദേശത്തിന് മൂവാറ്റുപുഴ എന്ന പേരു വന്നത്. പുഴ തെക്കു പടിഞ്ഞാറുഭാഗത്തേക്ക് […]

Share News
Read More

മദ്യത്തെ മഹത്വവൽക്കരിക്കാനുള്ള നീക്കങ്ങളോട് യോജിപ്പില്ല

Share News

മദ്യപിക്കാനുള്ള നിങ്ങളുടെ വ്യക്തിപരമായ സ്വാതന്ത്യത്തെ മാനിച്ചുകൊണ്ടുതന്നെ പറയട്ടെ. മദ്യത്തെ മഹത്വവൽക്കരിക്കാനുള്ള നീക്കങ്ങളോട് യോജിപ്പില്ല. മദ്യ ആപ് ഡൗൺലോഡ് ചെയ്യുന്നത് ഒളിംപിക്സിൽ സ്വർണം നേടുന്നതു പോലെയുള്ള നേട്ടമൊന്നുമല്ലല്ലോ. ചിലർ അങ്ങനെ കൊണ്ടാടുന്നത് കണ്ടപ്പോൾ തോന്നിയതാണ് – റോയി കൊട്ടാരച്ചിറ 14142 comments1 shareLikeComment Share

Share News
Read More