വെറുതെയെങ്കിലും പലപ്പോഴും ആശിച്ചിട്ടുണ്ട് അവിടെ അച്ചാച്ചൻ ഉണ്ടായിരുന്നെങ്കിൽ.
റോയി കൊട്ടാരച്ചിറ പുറത്തെവിടെയെങ്കിലും പോയിട്ട് തിരികെ വരുമ്പോൾ അറിയാതെ വീടിൻ്റെ സിറ്റൗട്ടിൽ ഞാൻ തേടുന്നൊരു മുഖമുണ്ട്. സ്നേഹത്തിൻ്റെയും കരുതലിൻ്റെയും സൂര്യകിരണങ്ങൾ കണ്ണിലൊളിപ്പിച്ച്കാത്തിരിക്കുന്നൊരാൾ. എൻ്റെ അച്ചാച്ചൻ.വെറുതെയെങ്കിലും പലപ്പോഴും ആശിച്ചിട്ടുണ്ട് അവിടെ അച്ചാച്ചൻ ഉണ്ടായിരുന്നെങ്കിൽ.കാലം എത്ര വേഗമാണ് കടന്നു പോകുന്നത് . അച്ചാച്ചൻ ഞങ്ങളുടെ ഉള്ളിലെ ജ്വലിക്കുന്ന മുഖവും ഓർമയുമായിട്ട് ഇന്ന് അഞ്ചു കൊല്ലം. വർഷങ്ങൾ കടന്നു പോകുമ്പോഴും ഓർമകളുടെ തിളക്കം കുറയുകയല്ല, കൂടുകയാണ്.എനിക്കു മാത്രമല്ല അമ്മച്ചിക്കും എൻ്റെ രണ്ട് സഹോദരങ്ങൾക്കും.പരാതികളില്ലാത്ത ഒരാൾ. ഒറ്റ വാക്കിൽ ഇങ്ങനെ പറയാം അച്ചാച്ചനെക്കുറിച്ച്. […]
Read More