വയനാട് ജില്ലയില്‍ 515 പേര്‍ കൂടി നിരീക്ഷണത്തില്‍ വയനാട്

Share News

വയനാട്: കോവിഡ് 19 രോഗ പശ്ചാത്തലത്തില്‍ ജില്ലയില്‍ 515 പേര്‍കൂടി നിരീക്ഷണത്തിലായി. 101 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി. ഇതോടെ നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1666 ആയി. എട്ട് പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. 678 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 615 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 53 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 781 സര്‍വ്വൈലന്‍സ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 560 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 221 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 246 പേര്‍ […]

Share News
Read More

ഗർഭിണികൾ ജാഗ്രത പുലർത്തണം:സഹായത്തിന് ആരോഗ്യവകുപ്പിന്റെ കണ്‍ട്രോള്‍ റൂം

Share News

തിരുവനന്തപുരം: കേരത്തിലെത്തിയ പ്രവാസികളില്‍ ഗര്‍ഭിണികളായവർ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ സംസ്ഥാനത്ത് എത്തിയതില്‍ 78 ഗര്‍ഭിണികളുണ്ട്. ഇവര്‍ക്ക് പ്രത്യേക പരിഗണ നല്‍കി വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ അനുവദിച്ചിട്ടുണ്ട്. വിദേശത്ത് നിന്നായാലും ഇതര സംസ്ഥാനങ്ങലില്‍ നിന്നായാലും സംസ്ഥാനത്തേക്ക് വരുന്ന ഗര്‍ഭിണികള്‍ കര്‍ക്കശമായും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. ആശുപത്രിയില്‍ പോകാന്‍ ആവശ്യമുള്ളര്‍ ആരോഗ്യവകുപ്പിന്റെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം. ഇഷ്ടമുള്ള ആശുപത്രിയില്‍ പോകുന്ന സ്ഥിതി ഈ അവസരത്തില്‍ പറ്റില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

Share News
Read More

രണ്ടു പേർക്ക് കൂടി കോവിഡ്, ഒരാൾക്ക് രോഗമുക്തിഇന്ന്

Share News

തിരുവന്തപുരം :കേരളത്തിൽ രണ്ടു പേര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇവര്‍ എറണാകുളം , കോഴിക്കോട് ജില്ലകളില്‍ ചികിത്സയിലാണ്.രോഗം സ്ഥിരീകരിച്ച് ഇടുക്കി ജില്ലയിൽ ചികിത്സയിലായിരുന്ന ഒരാളുടെ പരിശോധനഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് ആകെ 17 പേര്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 23930 പേർ നിരീക്ഷണത്തിലാണ്.ഇവരില്‍ 23596 പേർ വീടുകളിലും, 334 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.ഇതുവരെ 36648 വ്യക്തികളുടെ (ഓഗ് മെന്‍റ്ഡ് സാമ്പിൾ ഉള്‍പ്പെടെ) സാമ്പിൾ […]

Share News
Read More

കൊറോണ നൽകിയ ഗുണങ്ങൾ

Share News

സിന്റോ സണ്ണി കൊച്ചി കൊറോണ സമൂഹത്തിൽ ഒരു പാട് നഷ്ടങ്ങൾ തന്നുവെങ്കിലും കൊറോണ സമ്മാനിച്ച ചില ഗുണങ്ങൾ കണ്ടില്ലെന്ന് നടിക്കരുതെ.ഈ രോഗം ആർക്കും വരരുതെ എന്ന് പ്രാർത്ഥിക്കുന്നു. വന്നവർക്കു അതിൽ നിന്നും സൗഖ്യം ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു.കൊറോണ വൈറസിനെ പേടിച്ചു വീട്ടിൽ കഴിഞ്ഞപ്പോൾ നമ്മുടെ മനോഭാവങ്ങൾ ഒത്തിരി മാറിയില്ലേ?ഉള്ളത് ഉടുക്കാനും ഉള്ളത് തിന്നാനും കൊറോണ നമ്മെ പഠിപ്പിച്ചു. അത് വേണം, ഇതു വേണം എന്ന വാശിയൊക്കെ കൊറോണ കുറെയൊക്കെ അവസാനിപ്പിച്ചു.പാവപ്പെട്ടവനെ സഹായിക്കാനും അവന്റെ വേദന അറിയാനും കൊറോണ കാരണമായി. […]

Share News
Read More

വയനാട്ടിൽ കുരങ്ങുപനി സ്ഥിരീകരിച്ചു

Share News

കൽപറ്റ: വയനാട് ജില്ലയിൽ ഒരാൾക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തിരുനെല്ലി ബേഗൂർ കോളനിയിലെ 32കാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവി​​െൻറ സാമ്പിൾ പരിശോധനാഫലം വെള്ളിയാഴ്​ചയാണ്​ കിട്ടിയത്​. ഇതോടെ, ഈ വർഷം രോഗം സ്ഥിരീകരിച്ചവർ 28 ആയി. മൂന്നുപേർ മരിച്ചിരുന്നു. നിലവിൽ രോഗലക്ഷണങ്ങളോടെ മൂന്നുപേർ ചികിത്സയിലാണ്. രണ്ടു പേർ കുരങ്ങുപനി പ്രത്യേക ആശുപത്രിയായ ബത്തേരി താലൂക്ക് ആശുപത്രിയിലും ഒരാൾ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലുമാണ്. 58 സാമ്പിളുകളാണ് ഇതുവരെ പരിശോധനക്കായി അയച്ചത്. ഇതിൽ 29 സാമ്പിളുകൾ […]

Share News
Read More

മാതൃകയായി സെന്‍റ് മരിയം ത്രേസ്യ ബുരാഡി ഇടവക

Share News

ന്യൂഡൽഹി: കൊവിഡ് ബാധമൂലം നാൽപത് ദിവസത്തിലധികമായി രാജ്യമൊട്ടാകെ ലോക്ക്ഡൗണ്‍ തുടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജോലി ചെയ്യാൻ സാധിക്കാത്തത് മൂലം പട്ടിണി അനുഭവിക്കുന്ന ജനങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള സെന്‍റ് മരിയം ത്രേസ്യ ബുരാഡി ഇടവകയുടെ സംരംഭത്തിന് ഫരീദാബാദ് രൂപതയുടെ ഇടയൻ ആർച്ച്ബിഷപ്പ് കുരിയാക്കോസ് ഭരണി കുളങ്ങര നേതൃത്വം നൽകി.ബിഷപ്പിന്‍റെ നിർദ്ദേശപ്രകാരം രൂപതയുടെ സാമൂഹ്യ സേവന സംഘടനയും വിവിധ ഇടവകകളും സംഘടനകളും ഭക്ഷണ വിതരണം, ഭക്ഷണസാധനങ്ങളുടെ വിതരണം, സുരക്ഷാ കിറ്റുകളുടെയും സാനിറ്ററി കിറ്റുകളുടെ വിതരണം തുടങ്ങി ധാരാളം സേവനങൾ […]

Share News
Read More

ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 820 ആയി

Share News

ജില്ലയിൽ ഇന്ന് ഒരു കേസ് കൂടി റിപ്പോർട്ട് ചെയ്തു. ചെന്നൈയിൽ സ്ഥിരതാമസമായ എറണാകുളം ജില്ലക്കാരിയായ 30 വയസ്സ് ഉള്ള യുവതിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കിഡ്നി സംബന്ധമായ ചികിത്സാർത്ഥം മെയ് 6 ന് കേരളത്തിൽ റോഡ് മാർഗം എത്തുകയും, ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ അന്ന് തന്നെ അഡ്മിറ്റ് ആകുകയും ചെയ്തു. • ഇന്ന് (8/5/20) 361 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 13 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും […]

Share News
Read More

ജില്ല വിട്ടു ദിവസേന യാത്ര ചെയ്യുന്നവർക്ക് ഒരാഴ്ചത്തേക്ക് പാസ്

Share News

മുഖ്യമന്ത്രിഅനുവദിക്കപ്പെട്ട ജോലികൾക്ക് ജില്ല വിട്ടു ദിവസേന യാത്ര ചെയ്യുന്ന സ്വകാര്യ മേഖലയിൽ ഉള്ളവർക്കായി ഒരാഴ്ച കാലാവധിയുള്ള പാസ് പൊലീസ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായി അതതു സ്റ്റേഷൻ ഹൗസ് ഓഫീസർമാരെയാണ് സമീപിക്കേണ്ടത്. ജില്ല വിട്ടു യാത്ര ചെയ്യുന്നതിന് പാസ് ലഭിക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ സംവിധാനത്തിലൂടെ പാസ് ലഭിക്കുന്നതിന് ബുദ്ധിമുട്ടുള്ളവർക്ക് പാസിന്റെ മാതൃക പൂരിപ്പിച്ച് അതുമായി ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ സമീപിച്ചു നേരിട്ട് പാസ് വാങ്ങാം.വിദേശങ്ങളിൽ നിന്ന് ഇന്നലെ വിമാനത്താവളങ്ങളിൽ വന്നവരെ […]

Share News
Read More

കോവിഡ് പ്രതിരോധം: കൂടുതൽ കരുതലോടും ഐക്യത്തോടും ഇടപെടൽ തുടരണം -മുഖ്യമന്ത്രി

Share News

രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്തു 100 നാൾ പിന്നിടുമ്പോൾ രോഗസൗഖ്യ നിരക്കിൽ ലോകത്ത് തന്നെ മികച്ച നിലയിലാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗത്തിന്റെ മൂന്നാംവ്യാപനം ഉണ്ടാകാതിരിക്കാനാണ് ശ്രമിക്കുന്നത്. രോഗം ഉണ്ടായാൽ നേരിടാൻ നാം സജ്ജമാണ്. മാതൃകാപരമായ സഹായം പൊതുസമൂഹത്തിൽനിന്ന് വർധിച്ചതോതിൽ ഇനിയുമുണ്ടാകണം. ഇനിയുള്ള നാളുകൾ കൂടുതൽ കരുതലോടും ഐക്യത്തോടും ഇടപെടൽ വേണമെന്നും അദ്ദേഹം പറഞ്ഞു. ഈ ഘട്ടത്തിലാണ് കേരളത്തിനു പുറത്തുനിന്നും ഇന്ത്യക്കു വെളിയിൽനിന്നുമുള്ള പ്രവാസി സഹോദരങ്ങളെ നാം നാട്ടിലേക്ക് സ്വീകരിക്കുന്നത്. അവരെ പരിചരിക്കുന്നതിന് എല്ലാ […]

Share News
Read More

കോവിഡ് ദുരിതാശ്വാസഫണ്ടിലേക്ക് കെസിബിസി സംഭാവന നല്കി

Share News

കൊച്ചി: കേരളത്തിലെ കത്തോലിക്കാ സഭയിലെ രൂപതകളില്‍നിന്നും സന്യാസസമൂഹങ്ങളില്‍നിന്നും കെസിബിസി സമാഹരിച്ച ഒരുകോടി മൂന്നുലക്ഷത്തി അന്‍പതിനായിരം രൂപ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് സംഭാവന ചെയ്തു. ജില്ലാഭരണകൂടങ്ങളുടെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും നേത്യത്വത്തില്‍ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തികമായും മറ്റുവിധത്തിലും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനു പുറമേയാണിത്. രൂപതകളും സന്ന്യാസസമൂഹങ്ങളും ഇടവകകളും സര്‍ക്കാരുമായി സഹകരിച്ചു നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ വിലയിരുത്തുകയും, തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുകയും ചെയ്യുമെന്ന് കെസിബിസി അറിയിച്ചു.

Share News
Read More