രാജ്യത്ത് 43 ലക്ഷം കടന്ന് കോവിഡ് ബാധിതർ: 24 മണിക്കൂറിനകം 89,706 രോഗികൾ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതർ 43 ലക്ഷം കടന്നു. 43,70,129 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 73,890 ആയി ഉയർന്നതായും കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 89,706 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ സമയത്ത് 1115 പേർക്ക് കൂടി കൊറോണ വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 8,97,394 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 33,98,845 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടതായും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ […]
Read More