മദ്യനയത്തിൽ ജന വിരുദ്ധ നിലപാട്: അതിരൂപത തല നേതൃയോഗം
അങ്കമാലി. സംസ്ഥാനത്ത് കോവിഡ് വ്യാപാനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാർ മദ്യം സുലഭമായി കൊടുക്കാനുള്ള തീവ്രശ്രമത്തിൽ നിന്ന് പിൻതിരിയണമെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി അതിരൂപത തല നേതൃയോഗം സർക്കാരിനോട് വശ്യപ്പെട്ടു.മദ്യം കുടിച്ച് പൂസാകാൻ എല്ലാ ഒത്താശയും നൽകുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ബുക്ക് ചെയ്താൽ ഉടൻ മദ്യം കിട്ടും എന്ന പുതിയ ഉത്തരവ് ഇപ്പോൾ ഇറക്കിയിരിക്കുന്നത് ഇത് അങ്ങേയറ്റം കൊടിയ വഞ്ചനയും പ്രതിക്ഷേധാർഘവും മാണ് സമിതി ചൂണ്ടിക്കാട്ടി. ഈ തീരുമാനം കോവിഡ് മഹാമാരിയെ ഓർത്ത് പിൻവലിക്കാൻ […]
Read Moreആഗോള കോവിഡ് മരണ സംഖ്യ 8.80 ലക്ഷത്തിലേക്ക്
വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 8.80 ലക്ഷത്തിലേക്ക് അടുക്കുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.യ ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയും വേൾഡോമീറ്ററും പുറത്തുവിട്ട ഒൗദ്യോഗിക കണക്കുകൾ പ്രകാരം ആകെ കോവിഡ് മരണങ്ങൾ 8,78,806 ആയി. 26,784,832 പേർക്കാണ് ആഗോളതലത്തിൽ വൈറസ് ബാധിച്ചിട്ടുള്ളത്. 18,895,391 പേർ ഇതുവരെ രോഗമുക്തി നേടി. അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ, പെറു എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത്. ഈ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെയും വൈറസ് ബാധിച്ച് മരിച്ചവരുടെയും എണ്ണം ഇനി […]
Read Moreകണ്ടെയ്ന്‍മെന്റ് സോണിലുള്ള എല്ലാവര്‍ക്കും ആന്റിജന്‍ പരിശോധന നിര്‍ബന്ധം: ഐസിഎംആര്‍
ന്യൂഡല്‍ഹി: കോവിഡ് പരിശോധന സംബന്ധിച്ച് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഐസിഎംആര്‍.കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന എല്ലാ വ്യക്തികളെയും ദ്രുത ആന്റിജന്‍ പരിശോധനയ്ക്ക് നിർബന്ധമായും വിധേയരാക്കണം. പ്രത്യേകിച്ച് കോവിഡ് ബാധ രൂക്ഷമായ നഗരങ്ങളില്‍. കോവിഡ് പരിശോധന വൈകുന്നതിന്റെ പേരില്‍ ഗര്‍ഭിണികളുടെ ചികിത്സയ്ക്ക് കാലതാമസമുണ്ടാകരുതെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.ദേശീയ കോവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ ശുപാര്‍ശകള്‍ പ്രകാരമാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. കൂടാതെ, വ്യക്തികള്‍ ആവശ്യപ്പെട്ടാല്‍ ഇനി മുതല്‍ അവര്‍ക്കും പരിശോധന നടത്തണമെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. രോഗ ലക്ഷണമുള്ളവരെ മാത്രമായിരുന്നു ഇതുവരെ […]
Read Moreഇന്ന് 2479 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2716 പേര്‍ രോഗമുക്തി നേടി – 04 09 2020
ഏറ്റവുമധികം പേര്‍ രോഗമുക്തി നേടിയ ദിവസം ചികിത്സയിലുള്ളത് 21,268 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 60,448 കഴിഞ്ഞ 24 മണിക്കൂറിനിടെ 36,310 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 28 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 2479 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 477 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 274 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 248 പേര്‍ക്കും, കാസര്‍ഗോഡ് […]
Read Moreആഗോള കോവിഡ് രോഗികളുടെ എണ്ണം 2.64 കോടി കടന്നു
വാഷിംഗ്ടൺ ഡിസി: ലോകത്താകമാനമുള്ള കോവിഡ് രോഗികളുടെ എണ്ണം 2.64 കോടി കടന്നു. ഇതുവരെ 26,465,315 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 873,167 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2.82 ലക്ഷം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രോഗമുക്തി നിരക്ക് 18,660,122 ആയി. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുണ്ടായത്. 6,335,244 പേർക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. 191,058 പേരാണ് ഇതുവരെ മരിച്ചത്. രണ്ടാംസ്ഥാനത്തുള്ള ബ്രസീലിലും കോവിഡ് രൂക്ഷമാകുകയാണ്. 4,046,150 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. 124,729 […]
Read Moreമഹാരാഷ്ട്രയില്‍ 18,000 ത്തിലധികം രോഗബാധ; ആന്ധ്രയില്‍ പതിനായിരത്തിലേറെ കൊവിഡ്
രാജ്യത്ത് ആദ്യമായി പ്രതിദിന കൊവിഡ് കേസുകള്‍ 80,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,883 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. വിവിധ സംസ്ഥാനങ്ങളില്‍ ക്രമാതീതമായി കൊവിഡ് ഉയരുന്നതിനാലാണിത്. ലോക്ക് ഡൗണ്‍ 4.0 ല്‍ കടന്നതിനു പിന്നാലെയാണ് പ്രതിദിന കേസുകള്‍ 80,000 കടന്നത്. രാജ്യത്തെ കൊവിഡ് രോഗികളില്‍ 63 % വും അഞ്ച് സംസ്ഥാനങ്ങളിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് രോഗികള്‍ ഏറ്റവും കൂടുതല്‍. രാജ്യത്തെ […]
Read More14 മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ് യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തു
ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു കോവിഡ് അനുബന്ധ മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ് യൂണിറ്റുകളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. മെഡിക്കല്‍ പരിശോധനയ്ക്കും ലാബ് പരിശോധനയ്ക്കും സൗകര്യമുള്ള 14 അത്യാധുനിക മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ് യൂണിറ്റുകളുടെ ഉദ്ഘാടനമാണ് നിര്‍വഹിച്ചത്. 9 മാസത്തേയ്ക്ക് 2.75 കോടി രൂപയാണ് ഇതിന് ചെലവ് വരുന്നത്. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് മുന്നില്‍ കണ്ട് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിവരുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. […]
Read More1553 പേര്‍ക്ക് കൂടി കോവിഡ്, 1391 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ – 03 09 2020
ചികിത്സയിലുള്ളത് 21,923 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 55,782 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 17 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് ഇക്കാര്യം വ്യക്തമാക്കിയത്. ഇതില്‍ 1391 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 1950 പേരാണ് രോഗമുക്തരായത്. കോവിഡ് മൂലം ഇന്ന് സ്ഥിരീകരിച്ചത് 10 മരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 30342 […]
Read More