തൊ​ഴി​ല്‍ നി​യ​മ​ച​ട്ട​ങ്ങ​ൾ പാ​സാ​ക്കി: രാ​ജ്യ​സ​ഭ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് പി​രി​ഞ്ഞു

Share News

ന്യൂഡല്‍ഹി: തൊ​ഴി​ല്‍ നി​യ​മ​ച​ട്ട​ങ്ങ​ളും ജ​മ്മു​കാ​ഷ്മീ​ര്‍ ഔ​ദ്യോ​ഗി​ക​ഭാ​ഷ ബി​ല്ലും പാസാക്കിയതിന് പിന്നാലെ രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. തൊഴില്‍ നിയമഭേദഗതി ബില്ലുകള്‍ പരിഗണിക്കരുതെന്ന ഗുലാം നബി ആസാദിന്‍്റെ ആവശ്യം വെങ്കയ്യ നായിഡു തള്ളിയിരുന്നു. തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ,വ്യവസായ ബന്ധം, തൊഴില്‍ സുരക്ഷ, ആരോഗ്യ തൊഴില്‍ സാഹചര്യം എന്നിങ്ങനെ മൂന്ന് തൊഴില്‍ ചട്ട ഭേദഗതിയാണ് ഇന്ന് രാജ്യസഭ പാസാക്കിയത്. 44 തൊഴില്‍ നിയമങ്ങളെ നാല് ചട്ടങ്ങളായി ക്രോഡീകരിക്കുന്നതാണ് ബില്ലുകള്‍. വ്യവസായിക രംഗത്ത് അനുകൂല്യസാഹചര്യം ഒരുക്കല്‍ ലക്ഷ്യമിട്ടാണ് തൊഴില്‍ നിയമങ്ങള്‍ ഏകീകരിച്ചതെന്നാണ് കേന്ദ്രസര്‍ക്കാരിന്‍്റെ വിശദീകരണം. […]

Share News
Read More

പാലാരിവട്ടം പാലം പൊളിച്ചുപണിയാം: സംസ്ഥാന സര്‍ക്കാരിന് അനുമതി നൽകി സുപ്രീംകോടതി

Share News

ന്യൂഡൽഹി: പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയുന്നതിന് സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ അനുമതി. ഭാരപരിശോധന വേണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി കോടതി അടിയന്തിരമായി ഇടപെടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അം​ഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന് എത്രയും വേഗം പുതിയ പാലം പണിയാമെന്നുള്ള നടപടികളിലേക്ക് കടക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം, കരാറുകാരുടെയും കൺസൾട്ടൻസി കമ്പനിയായ കിറ്റ്‌കോയുടെയും ഹർജികൾ കോടതി തള്ളി. പാലം പൊളിച്ചു പണിയുന്നതിന്റെ […]

Share News
Read More

പ്രതിഷേധിക്കാനുള്ള അവകാശം പരമമല്ല: സുപ്രീംകോടതി.

Share News

ന്യൂഡൽഹി: പ്രതിഷേധിക്കാനും സമരം ചെയ്യാനുള്ള പൗരന്‍മാരുടെ അവകാശം പരമമല്ലെന്ന് സുപ്രീംകോടതി. പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ള്‍ സ​ഞ്ചാ​ര സ്വാ​ത​ന്ത്യ​വു​മാ​യി ഒ​ത്തു​പോ​ക​ണം. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു സഞ്ചരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും പ്രതിഷേധത്തിന്റെ പേരില്‍ അത് ഹനിക്കപ്പെടരുതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍, പൗരത്വ നിമയത്തില്‍ പ്രതിഷേധിച്ച്‌ റോഡ് തടസ്സപ്പെടുത്തി നടന്ന സമരത്തിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് എസ്‌കെ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിരീക്ഷണം. ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഹര്‍ജി പരിഗണിക്കുന്നത്. നിലവില്‍ സമരം ഇല്ലാത്തതിനാല്‍ ഹര്‍ജി പിന്‍വലിക്കുന്നുണ്ടോയെന്ന് ഹര്‍ജിക്കാരോട് […]

Share News
Read More

അൺലോക്ക് നാലാംഘട്ടം ആരംഭിച്ചു: രാജ്യത്ത് കൂടുതൽ ഇളവുകൾ

Share News

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അൺലോക്ക് 4.0 മാർഗരേഖ അനുസരിച്ച് രാജ്യത്ത് ഇന്നു മുതൽ കൂടുതൽ ഇളവുകൾ അനുവദിക്കും. നാലാംഘട്ട ഇളവുകൾ 3 ഘട്ടമായാണ് നടപ്പാക്കുന്നത്. ആദ്യ ഇളവുകൾ കഴിഞ്ഞ ഒന്നാം തീയതിയും രണ്ടാം ഇളവ് ഏഴാം തീയതിയും നിലവിൽ വന്നു. മൂന്നാം ഇളവാണ്‌ ഇന്ന് നിലവിൽ വന്നത്. പരമാവധി 100 പേർ വരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതു ചടങ്ങുകൾ ഇന്നുമുതൽ നടത്താനാകും. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിലും 100 പേർക്ക് പങ്കെടുക്കാം.സാമൂഹിക, അക്കാദമിക, കായിക, വിനോദ, സാംസ്കാരിക, […]

Share News
Read More

രാജ്യത്ത് ഒറ്റ ദിവസത്തിനിടെ സ്ഥിരീകരിച്ചത് 86,961 കോവിഡ് കേസുകൾ.

Share News

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ 55 ലക്ഷത്തിലേക്ക്. 24 മണിക്കൂറിനിടെ 86,961 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സമയത്ത് 1130 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും കേന്ദ്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, കോവിഡ് ബാധിതരുടെ മൊത്തം എണ്ണം 54,87,581 ആയി ഉയര്‍ന്നു. ഇതില്‍ പത്ത് ലക്ഷത്തിലധികം പേര്‍ ചികിത്സയിലാണ്. 10,03,299 പേര്‍ ചികിത്സയില്‍ കഴിയുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 43,96,399 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. മരണം 87,882 ആയി […]

Share News
Read More

ധാരണ അംഗീകരിച്ച് സുപ്രീംകോടതി: ‘രണ്ടാമൂഴം’ തർക്കം ഒത്തുതീർപ്പായി.

Share News

ന്യൂഡല്‍ഹി: രണ്ടാമൂഴം നോവല്‍ സിനിമയാകുന്നതുമായി ബന്ധപ്പെട്ട്‌ രചയിതാവ് എംടി വാസുദേവന്‍ നായരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുള്ള തർക്കം ഒത്തുതീർപ്പാക്കി. ഇരൂകൂട്ടരും സമ്മതമായ ഒത്തുതീര്‍പ്പു ധാരണ സുപ്രീം കോടതി അംഗീകരിച്ചു. കഴിഞ്ഞ ദിവസമാണ് കേസ് കോടതിക്കു പുറത്തുവച്ച്‌ ഒത്തുതീര്‍പ്പിലെത്താന്‍ ഇരുപക്ഷവും ധാരണയായത്. ഈ ധാരണ സുപ്രീം കോടതിക്കു മുന്നില്‍ വയ്ക്കുകയായിരുന്നു. ധരാണ അനുസരിച്ച്‌ രണ്ടാമൂഴത്തിന്റെ തിരക്കഥ എംടി വാസുദേവന്‍ നായര്‍ക്കു തിരിച്ചു നല്‍കും. എംടിക്കായിരിക്കും തിരക്കഥയില്‍ പൂര്‍ണ അവകാശം. അഡ്വാന്‍സ് ആയി ശ്രീകുമാര്‍ മേനോനില്‍ നിന്ന് എംടി […]

Share News
Read More

രാജ്യസഭാ ഉപാധ്യക്ഷനെതിരായ അവിശ്വാസപ്രമേയം തള്ളി.

Share News

ന്യൂഡല്‍ഹി : രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ്ങിനെതിരായി പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസ്​ രാജ്യസഭ തള്ളി. 47 അംഗങ്ങള്‍ ഹരിവംശ്​ സിങ്ങിനെതിരെ നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ആണ് തള്ളിയത്​. സഭാചട്ട പ്രകാരം നോട്ടീസ് അനുവദിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി അധ്യക്ഷന്‍ വെങ്കയ്യ നായിഡു അവിശ്വാസം തള്ളുകയായിരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 12 പാര്‍ട്ടികളാണ് രാജ്യസഭാ ഉപാധ്യക്ഷനെതിരെ അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കിയത്. അംഗങ്ങളുടെ മൗലികാവകാശങ്ങള്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ നിഷേധിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഹരിവംശ് നാരായണ്‍ സിങ് […]

Share News
Read More

കാർഷിക ബിൽ: എളമരം കരീം, കെ.കെ രാഗേഷ് ഉൾപ്പെടെ എട്ട് എംപിമാർക്ക് സസ്പെഷൻ

Share News

ന്യൂഡല്‍ഹി : കാര്‍ഷിക ബില്ലിനെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടെ റൂള്‍ബുക്ക് വലിച്ചുകീറിയെറിഞ്ഞ സംഭവത്തില്‍ പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നടപടി. ഇന്നലെ നടന്ന പ്രതിഷേധത്തില്‍ എട്ട് എംപിമാരെയാണ് രാജ്യസഭ അധ്യക്ഷന്‍ സസ്‌പെ‌ന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷനിലായവരില്‍ സിപിഎം നേതാക്കളായ എളമരം കരീം, കെ കെ രാഗേഷ് എന്നിവരും ഉള്‍പ്പെടുന്നു. രാജ്യസഭയില്‍ നടന്നത് മോശം കാര്യങ്ങളാണെന്നും, ഇത് അംഗീകരിക്കാനാകില്ലെന്നും നടപടി പ്രഖ്യാപിച്ച എം വെങ്കയ്യ നായിഡു പറഞ്ഞു. ഒരാഴ്ചത്തേക്കാണ് സസ്്‌പെന്‍ഷന്‍. ഡെറക് ഒബ്രിയാന്‍, സഞ്ജയ് സിങ്, രാജീവ് സതവ്, റുപന്‍ ബോറ, ഡോല സെന്‍, സയീദ് […]

Share News
Read More

കാര്‍ഷികബില്‍ ഗ്രാമീണ കാര്‍ഷിക മേഖലയ്ക്ക് വന്‍ പ്രഹരമേല്‍പ്പിക്കും: വി.സി. സെബാസ്റ്റ്യന്‍

Share News

കോട്ടയം: ഗ്രാമീണ കര്‍ഷകരെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുത്ത് ലോകസഭ പാസാക്കിയ കാര്‍ഷികോത്പ്പന്ന വ്യാപാര വാണിജ്യ ബില്‍ കാര്‍ഷിക മേഖലയ്ക്ക് വന്‍ പ്രഹരമേല്‍പ്പിക്കുമെന്നും ബില്ലിനെതിരേയുള്ള ദേശീയ പ്രക്ഷോഭത്തില്‍ കര്‍ഷക പ്രസ്ഥാനങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും പങ്കുചേരണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റിയന്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ ക്ഷേമത്തിനുവേണ്ടി എന്നപേരില്‍ ലോകസഭയില്‍ അവതരിപ്പിച്ച മൂന്നു ബില്ലുകളും കോര്‍പ്പറേറ്റുകളെ സംരക്ഷിക്കാനാണ്. കര്‍ഷകരെ പിഴിയുന്ന മറ്റൊരു ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് ഇതിന്റെപേരില്‍ രാജ്യത്ത് രൂപംകൊള്ളുന്നത്. ബില്ലിനെതിരേ പഞ്ചാബിലെ ഗ്രാമീണ കര്‍ഷകരുടെ […]

Share News
Read More

പ്രധാനമന്ത്രിക്ക് ഇന്ന് എഴുപതാം ജന്മദിനം

Share News

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ഇ​ന്ന് 70-ാം ജന്മദിനം. 1950 സെ​പ്റ്റം​ബ​ർ 17ന് ​ഗു​ജ​റാ​ത്തി​ലെ മെ​ഹ്‌​സാ​ന ജി​ല്ല​യി​ലാ​ണു മോ​ദി ജ​നി​ച്ച​ത്. മോ​ദി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന സേ​വാ സ​പ്ത്(​സേ​വ​ന​വാ​രം) പ​രി​പാ​ടി​ക​ൾ​ക്കു ബി​ജെ​പി തു​ട​ക്കം കു​റി​ച്ചു. സെ​പ്റ്റം​ബ​ർ 14 മു​ത​ൽ 20 വ​രെ സേ​വാ സ​പ്ത് ആ​ഘോ​ഷി​ക്കു​മെ​ന്നു ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്നാ​ണ് 2014ൽ ​മോ​ദി രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യാ​യ​ത്. 2014, 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​ജെ​പി വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തു ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു.

Share News
Read More