സാങ്കേതികവിദ്യയുടെ പ്രാധാന്യം തിരിച്ചറിയാന്‍ എല്‍ഡിഎഫിന് പതിന്നാലുവര്‍ഷവും കൊറോണയും വേണ്ടിവന്നു.-ഉമ്മൻ ചാണ്ടി

Share News

ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറന്നെന്ന് ഇടതുപക്ഷത്തിന് അഭിമാനപൂര്‍വം പറയാന്‍ തങ്ങള്‍ തുറന്നെതിര്‍ത്ത വിക്ടേഴ്‌സ് ചാനലിനെ ആശ്രയിക്കേണ്ടി വന്നു. ഒന്നുമുതല്‍ 12 വരെയുള്ള സംസ്ഥാനത്തെ 40 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് വിക്ടേഴ്‌സ് ചാനലിന്റെ പ്ലാറ്റ്‌ഫോിമില്‍ ഓണ്‍ലൈനിലൂടെ ക്ലാസ് ആരംഭിക്കുന്നു. വിക്ടേഴ്‌സ് ചാനലിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് അതിനെ വ്യാപകമായി ഉപയോഗിക്കാന്‍ തീരുമാനിച്ച സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നു. അതോടൊപ്പം ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കുമ്പോൾ ഇന്റർനെറ്റോ ടി വി സൗകര്യമോ ഇല്ലാത്ത കുട്ടികളെ കൂടി എങ്ങനെ ഉൾപ്പെടുത്തണമെന്നതിനെപ്പറ്റി സർക്കാർ ചിന്തിക്കണം. ആ വിദ്യാർത്ഥികളെ […]

Share News
Read More

ഇന്ന് 10 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി.

Share News

കാസര്‍ഗോഡ് ജില്ലയിലെ ബദിയടുക്ക, പിലിക്കോട്, പാലക്കാട് ജില്ലയിലെ പല്ലശ്ശന, പുതുനഗരം, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി മുന്‍സിപ്പാലിറ്റി, കൊല്ലം ജില്ലയിലെ പന്മന, പുനലൂര്‍ മുന്‍സിപ്പാലിറ്റി, കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ ഹോട്ട് സ്‌പോട്ടുകളില്‍ കണ്ടൈന്‍മെന്റ് സോണുകളില്ല. നിലവില്‍ ആകെ 116 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Share News
Read More

ആട് വളർത്തലിന് 1ലക്ഷം രൂപ ധനസഹായം

Share News

വീടുകളിൽ സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. കോവിഡ് 19 മൂലം പ്രഖ്യാപിച്ച ലോക്കഡോൺ സമയങ്ങളിൽ അധികം ആളുകളും കൃഷി സംബന്ധമായ ബിസിനസുകൾ തുടങ്ങാൻ തീരുമാനിച്ചു. ആട് വളർത്തലും അതിൽ നിന്നും വരുമാനം കണ്ടെത്താനും ഈ സംരംഭത്തിന് സർക്കാരിന്റെ സഹായവും തുടങ്ങിയ വിവരങ്ങളാണ് ഇവിടെ വിവരിക്കുന്നത്. ഇതിനെ സംബന്ധിച്ചു സർക്കാർ ഒരു പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആട് വളർത്തലിന് ഒരു ലക്ഷം രൂപ സർക്കാർ ധനസഹായം ലഭിക്കും. തിരിച്ചടക്കേണ്ട ആവശ്യമില്ല എന്നതാണ് ഇതിന്റെ […]

Share News
Read More

സർക്കാരിന്റെ നേട്ടങ്ങളെ കുറച്ചു കാണിക്കാനും തെറ്റായ പ്രചാരണത്തിൽ ഏർപ്പെടാനും തയ്യാറാകുന്ന അത്തരക്കാർക്ക് മറുപടി പറയുന്നില്ല. യാഥാർത്ഥ്യം ജനങ്ങൾ വീണ്ടും വീണ്ടും ഓർമിക്കേണ്ടതുണ്ട് എന്നതിനാൽ മാത്രം ചില താരതമ്യങ്ങൾ ഇവിടെ സൂചിപ്പിക്കുന്നു.-മുഖ്യ മന്ത്രി

Share News

എൽഡിഎഫ് ഗവൺമെന്റ് അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. സർക്കാർ വാർഷികാഘോഷം നടത്തുന്നില്ല. നാടാകെ ഒരു മഹാമാരിയെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുകിയതുകൊണ്ടാണ് ഔപചാരികമായ വാർഷികാഘോഷം ഉപേക്ഷിച്ചത്. എന്നാൽ ചിലർ ഇതും അവസരമായി ഉപയോഗിക്കുകയാണ്. സർക്കാരിന്റെ നേട്ടങ്ങളെ കുറച്ചു കാണിക്കാനും തെറ്റായ പ്രചാരണത്തിൽ ഏർപ്പെടാനും തയ്യാറാകുന്ന അത്തരക്കാർക്ക് മറുപടി പറയുന്നില്ല. യാഥാർത്ഥ്യം ജനങ്ങൾ വീണ്ടും വീണ്ടും ഓർമിക്കേണ്ടതുണ്ട് എന്നതിനാൽ മാത്രം ചില താരതമ്യങ്ങൾ ഇവിടെ സൂചിപ്പിക്കുന്നു മുഖ്യ മന്ത്രി പിണറായി വിജയൻ ഫേസ് ബുക്കിൽ എഴുതിയത്

Share News
Read More

ആലപ്പുഴ ബൈപ്പാസ് യാഥാര്‍ത്ഥ്യത്തിലേയ്ക്ക് – മന്ത്രി ജി.സുധാകരന്‍

Share News

ആലപ്പുഴ: ആലപ്പുഴ നിവാസികളുടെ സ്വപ്നമായ ബൈപ്പാസിന്റെ കുതിരപ്പന്തി ഭാഗത്തെ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് റെയില്‍വേ അനുമതി നല്‍കിയതായി മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. ആലപ്പുഴ ബൈപ്പാസിന്റെ ഭാഗമായ രണ്ട് റെയില്‍വേ ഓവര്‍ബ്രിഡ്ജുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേ ഉന്നയിച്ചിരുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒരു ഓവര്‍ബ്രിഡ്ജിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നത്  ജനുവരിയില്‍ പൂര്‍ത്തിയാക്കിയിരുന്നു. ഒന്നാമത്തെ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ പ്രവൃത്തി അവസാന ഘട്ടത്തിലാണ്. രണ്ടാം ഓവര്‍ബ്രിഡ്ജിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് റെയില്‍വേ ഉന്നയിച്ചിരുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നെങ്കിലും ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് […]

Share News
Read More

ശുചീകരണദിനം വിജയിപ്പിക്കുക: മുഖ്യമന്ത്രി

Share News

പകര്‍ച്ചവ്യാധി പ്രതിരോധത്തിന്‍റെ ഭാഗമായി ഞായറാഴ്ച ശുചീകരണദിനമായി ആചരിക്കാനുള്ള തീരുമാനം പ്രാവര്‍ത്തികമാക്കുന്നതിന് ജനങ്ങളാകെ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സാമൂഹിക സന്നദ്ധ സംഘടനകളും റസിഡന്‍റ്സ് അസോസിയേഷനുകളുമെല്ലാം ഈ പരിപാടിയില്‍ സജീവമായി പങ്കെടുക്കണം. സര്‍ക്കാര്‍ രൂപീകരിച്ച് സാമൂഹിക സന്നദ്ധ സേനയിലെ അംഗങ്ങളും ഈ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കും. കോവിഡ്-19 പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട് ആരോഗ്യവകുപ്പിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടു വേണം ഈ പ്രവര്‍ത്തനം വിജയിപ്പിക്കാന്‍. പകര്‍ച്ചവ്യാധികള്‍ തടയാന്‍ നമ്മുടെ ചുറ്റുപാട് വൃത്തിയായിരിക്കേണ്ടത് അനിവാര്യമാണ്. കൊതുകുജന്യ രോഗങ്ങള്‍ തടയുന്നതിന് […]

Share News
Read More

ടോം ജോസിനെപ്പോലെ ഇത്രയധികം വെല്ലുവിളികൾ നേരിട്ട മറ്റൊരു ചീഫ് സെക്രട്ടറിയില്ല -മുഖ്യമന്ത്രി

Share News

വിരമിക്കുന്ന ചീഫ് സെക്രട്ടറിക്ക് ഹൃദ്യമായ യാത്രയയപ്പ് ടോം ജോസിനെപ്പോലെ ഇത്രയേറെ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടം നേരിട്ട വേറൊരു ചീഫ് സെക്രട്ടറിയും കേരളത്തിൽ പ്രവർത്തിക്കേണ്ടിവന്നിട്ടുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളിൽ ഭരണനേതൃത്വത്തിന്റെ മനസ്സറിഞ്ഞ് പ്രവർത്തിച്ചയാളാണ് ടോം ജോസെന്നും മുഖ്യമന്ത്രി പറഞ്ഞു. വിരമിക്കുന്ന ചീഫ് സെക്രട്ടറി ടോം ജോസിന് നൽകിയ യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടോം ജോസ് ചീഫ് സെക്രട്ടറിയായ കാലത്താണ് പ്രളയം, നിപ, കാലവർഷക്കെടുതി, കോവിഡ് തുടങ്ങിയ പ്രതിസന്ധികൾ നേരിടേണ്ടിവന്നത്. അദ്ദേഹം ചീഫ് […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Share News

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. […]

Share News
Read More

ഇന്ന് 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 10 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളത് 624 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 575 ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇന്ന് കേരളത്തില്‍ 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തിരുവനന്തപുരം, […]

Share News
Read More

സംസ്ഥാനത്തിന്റെ ഫീവർ പ്രോട്ടോകോൾ പുതുക്കും

Share News

പനി പ്രധാന ലക്ഷണമായുള്ള രോഗങ്ങളുടെ പട്ടികയിൽ കോവിഡ് കൂടി ഉൾപ്പെടുത്തുമെന്നും അതിനനുസരിച്ച് ഫീവർ പ്രോട്ടോക്കൊൾ പുതുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പനിയുമായി ആശുപത്രിയിലെത്തുന്നവരെ പ്രത്യേകമായി ഇരുത്തുകയും ആശുപത്രി പ്രവേശന കവാടത്തിൽ വെച്ചുതന്നെ വേർതിരിക്കുകയും ചെയ്യും. മഴക്കാല പകർച്ചവ്യാധികളുടെ നിയന്ത്രണത്തിന് കോവിഡ് വ്യാപന കാലത്ത് കൂടുതൽ പ്രാധാന്യം വന്നിട്ടുണ്ട്. പനി പ്രധാന രോഗലക്ഷണങ്ങളായിട്ടുള്ള ഡെങ്കി, എലിപ്പനി, എച്ച് 1 എൻ വൺ തുടങ്ങിയ പകർച്ചവ്യാധികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയും കരുതലും ആവശ്യമാണ്. വീടുകളിലും സ്ഥാപനങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളം […]

Share News
Read More