ഹ്രസ്വദൂര ബസ് സർവ്വീസുകൾ ബുധനാഴ്ചപുനരാരംഭിക്കും
കോവിഡ് 19 നെ തുടർന്ന് തടസ്സപ്പെട്ട കെ.എസ്.ആർ.ടി. സി. ഹ്രസ്വദൂര സർവ്വീസുകൾ ബുധനാഴ്ച(മെയ് 20) മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. സംസ്ഥാനത്തൊട്ടാകെ 1850 ഷെഡ്യൂൾ സർവീസുകളാണ് ജില്ലാടിസ്ഥാനത്തിൽ ആരംഭിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയാണ് സർവ്വീസ് നടത്തുക. യാത്രക്കാരുടെ ആവശ്യവും ബാഹുല്യതയും അനുസരിച്ച് മാത്രമേ സർവ്വീസ് നടത്തുകയുള്ളു. ബസിന്റെ പുറകുവശത്തെ വാതിലിലൂടെ മാത്രമേ യാത്രക്കാരെ പ്രവേശിപ്പിക്കുകയുള്ളു. മുൻവാതിലൂടെ പുറത്തിറങ്ങണം. യാത്രക്കാർ നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. സാമൂഹിക അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കിയ […]
Read More