റെഡ്സോണില്‍ നിന്ന് വരുന്നവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം
തിരുവനന്തപുരം:അന്യസംസ്ഥാനങ്ങളിൽ നിന്നും റെഡ്സോണ്‍ മേഖലകളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ 14 ദിവസം സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിയണമെന്ന് ഉത്തരവ്. റെഡ്സോണില്‍നിന്ന് വരുന്നവരുടെ സ്വന്തം ജില്ല ഏതാണോ അവിടെയാണ് ക്വാറന്റീനില്‍ കഴിയേണ്ടത്. ക്വാറന്റീനില്‍ കഴിയേണ്ട സ്ഥലത്തിന്റെ വിവരങ്ങള്‍ അതിര്‍ത്തിയിലെത്തുമ്ബോള്‍ നല്‍കണം. സ്വന്തം വാഹനത്തില്‍ അവര്‍ക്ക് ക്വാറന്റീന്‍ കേന്ദ്രത്തിലെത്താം. സര്‍ക്കാര്‍ വാഹനം നല്‍കുന്ന കാര്യം കളക്ടര്‍ക്ക് തീരുമാനിക്കാം. യാത്രാവിവരം തദ്ദേശ സ്ഥാപനങ്ങളെയും പൊലീസിനെയും അറിയിക്കണം. ഇവരുടെ വിവരങ്ങള്‍ ഇ ജാഗ്രതാ സൈറ്റില്‍ ഉള്‍പ്പെടുത്തണം. കേരളത്തിലെത്തി ക്വാറന്റീനില്‍ പോകാത്തവര്‍ നിയമ നടപടി നേരിടേണ്ടിവരുമെന്നും ഉത്തരവില്‍ […]
Read More