കൊറോണ നൽകിയ ഗുണങ്ങൾ

Share News

സിന്റോ സണ്ണി കൊച്ചി കൊറോണ സമൂഹത്തിൽ ഒരു പാട് നഷ്ടങ്ങൾ തന്നുവെങ്കിലും കൊറോണ സമ്മാനിച്ച ചില ഗുണങ്ങൾ കണ്ടില്ലെന്ന് നടിക്കരുതെ.ഈ രോഗം ആർക്കും വരരുതെ എന്ന് പ്രാർത്ഥിക്കുന്നു. വന്നവർക്കു അതിൽ നിന്നും സൗഖ്യം ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു.കൊറോണ വൈറസിനെ പേടിച്ചു വീട്ടിൽ കഴിഞ്ഞപ്പോൾ നമ്മുടെ മനോഭാവങ്ങൾ ഒത്തിരി മാറിയില്ലേ?ഉള്ളത് ഉടുക്കാനും ഉള്ളത് തിന്നാനും കൊറോണ നമ്മെ പഠിപ്പിച്ചു. അത് വേണം, ഇതു വേണം എന്ന വാശിയൊക്കെ കൊറോണ കുറെയൊക്കെ അവസാനിപ്പിച്ചു.പാവപ്പെട്ടവനെ സഹായിക്കാനും അവന്റെ വേദന അറിയാനും കൊറോണ കാരണമായി. […]

Share News
Read More

വയനാട്ടിൽ കുരങ്ങുപനി സ്ഥിരീകരിച്ചു

Share News

കൽപറ്റ: വയനാട് ജില്ലയിൽ ഒരാൾക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തിരുനെല്ലി ബേഗൂർ കോളനിയിലെ 32കാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവി​​െൻറ സാമ്പിൾ പരിശോധനാഫലം വെള്ളിയാഴ്​ചയാണ്​ കിട്ടിയത്​. ഇതോടെ, ഈ വർഷം രോഗം സ്ഥിരീകരിച്ചവർ 28 ആയി. മൂന്നുപേർ മരിച്ചിരുന്നു. നിലവിൽ രോഗലക്ഷണങ്ങളോടെ മൂന്നുപേർ ചികിത്സയിലാണ്. രണ്ടു പേർ കുരങ്ങുപനി പ്രത്യേക ആശുപത്രിയായ ബത്തേരി താലൂക്ക് ആശുപത്രിയിലും ഒരാൾ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലുമാണ്. 58 സാമ്പിളുകളാണ് ഇതുവരെ പരിശോധനക്കായി അയച്ചത്. ഇതിൽ 29 സാമ്പിളുകൾ […]

Share News
Read More

കോവിഡ് ദുരിതാശ്വാസഫണ്ടിലേക്ക് കെസിബിസി സംഭാവന നല്കി

Share News

കൊച്ചി: കേരളത്തിലെ കത്തോലിക്കാ സഭയിലെ രൂപതകളില്‍നിന്നും സന്യാസസമൂഹങ്ങളില്‍നിന്നും കെസിബിസി സമാഹരിച്ച ഒരുകോടി മൂന്നുലക്ഷത്തി അന്‍പതിനായിരം രൂപ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് സംഭാവന ചെയ്തു. ജില്ലാഭരണകൂടങ്ങളുടെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും നേത്യത്വത്തില്‍ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തികമായും മറ്റുവിധത്തിലും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനു പുറമേയാണിത്. രൂപതകളും സന്ന്യാസസമൂഹങ്ങളും ഇടവകകളും സര്‍ക്കാരുമായി സഹകരിച്ചു നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ വിലയിരുത്തുകയും, തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുകയും ചെയ്യുമെന്ന് കെസിബിസി അറിയിച്ചു.

Share News
Read More

ഓണ്‍ലൈന്‍ പാസ് ലഭിക്കാന്‍ ബുദ്ധിമുട്ടെങ്കില്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് പാസ് നല്‍കും

Share News

ഓണ്‍ലൈന്‍ പാസ് ലഭിക്കാന്‍ ബുദ്ധിമുട്ടെങ്കില്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് പാസ് നല്‍കും.ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് ഓണ്‍ ലൈന്‍ പാസ് ലഭിക്കുന്നതിന് അപേക്ഷിക്കാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് അതതു പോലീസ് സ്റ്റേഷനുകളില്‍ നിന്ന് നേരിട്ട് പാസ് വാങ്ങാമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇതിനായി പോലീസിന്‍റെ വെബ്സൈറ്റിലും ഫേസ് ബുക്ക് വേജിലും ലഭ്യമായ പാസിന്‍റെ മാതൃക പൂരിപ്പിച്ചു സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നല്‍കിയാല്‍ മതി. പാസിന്‍റെ മാതൃകയില്‍ ഫോട്ടോ പതിക്കുകയോ പാസിനായി പ്രത്യേക അപേക്ഷ നല്‍കുകയോ […]

Share News
Read More

എം.ജി ബിരുദ പരീക്ഷകള്‍ 26 മുതല്‍; പി.ജി ജൂണ്‍ 3 മുതല്‍

Share News

കോട്ടയം : കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവച്ച എം.ജി സര്‍വകലാശാല യു.ജി പരീക്ഷകള്‍ മേയ് 26 ന് പുനരാരംഭിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. ആറാം സെമസ്റ്റര്‍ സി.ബി.സി.എസ് (റഗുലര്‍, പ്രൈവറ്റ്), സി.ബി.സി.എസ്.എസ് (സപ്ലിമെന്ററി) ബിരുദ പരീക്ഷകള്‍ മേയ് 26 ന് പുനരാരംഭിക്കും. നാലാം സെമസ്റ്റര്‍ യു.ജി പരീക്ഷകള്‍ മേയ് 27നും അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ് (പ്രൈവറ്റ്) പരീക്ഷകള്‍ ജൂണ്‍ നാലിനും ആരംഭിക്കും. നാലാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷകള്‍ ജൂണ്‍ മൂന്നിന് ആരംഭിക്കും. ആറാം സെമസ്റ്റര്‍ യു.ജി പരീക്ഷകള്‍ […]

Share News
Read More

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിക്കഴിഞ്ഞു: മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്കായി സാധ്യമായ എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കിക്കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിമാനങ്ങൾ മടങ്ങിയെത്തുമ്പോൾ വേണ്ട ഒരുക്കങ്ങൾ വിലയിരുത്തി കേന്ദ്ര സിവിൽ ഏവിയേഷൻ സെക്രട്ടറി ചീഫ് സെക്രട്ടറിയെ അഭിനന്ദനം അറിയിച്ചിട്ടുള്ളതായും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്നലെ ഗൾഫ് രാജ്യങ്ങളിൽനിന്ന് രണ്ട് വിമാനങ്ങളാണ് സംസ്ഥാനത്ത് എത്തിയത്. 151 പ്രവാസികളുമായി അബുദാബിയിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. ഇതിലെ യാത്രക്കാരിൽ നാല് കൈക്കുഞ്ഞുങ്ങളും പത്ത് വയസിൽ താഴെയുള്ള […]

Share News
Read More
Share News

പനമരം ; മാനന്തവാടി റോഡിൽ ചെറുകാട്ടൂർ പള്ളി പരിസരം ചെളി കൊണ്ട് നിറഞ്ഞിരിക്കുന്നു .രോഗികളെ എടുത്തു കൊണ്ട് പോകേണ്ട അവസ്ഥയാണിപ്പോൾ . എസ്റ്റേറ്റ് മുക്ക് വരെ ഇതാണവസ്ഥ. ജൂൺ മാസം ( മഴക്കാലം) ആകുന്നു. പൊളിച്ചിട്ട സ്ഥലം വരെ എങ്കിലും മെറ്റൽ പതിച്ചാൽ ഉപകാരപ്രദമായിരുന്നു. ലോക്‌ഡോൺ കഴിയുമ്പോൾ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകേണ്ട പ്രധാന വഴിയാണിത് .അധികാരികൾ ശ്രദ്ധിക്കുമെന്നും നടപടികൾ സ്വീകരിക്കുമെന്നും വിശ്വസിക്കുന്നു -.ജയൻ പോൾ മഠത്തിൽ

Share News
Read More

ചിത്രാഞ്ജലി സ്റ്റുഡിയോയും കെ.എസ്.എഫ്.ഡി.സി തീയറ്ററുകളും അണുവിമുക്തമാക്കി

Share News

സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ (കെ.എസ്.എഫ്.ഡി.സി) തിരുവനന്തപുരത്തെ യൂണിറ്റുകളായ കലാഭവൻ തീയറ്റർ, കൈരളി/ നിള/ ശ്രീ, ചിത്രാഞ്ജലി സ്റ്റുഡിയോ എന്നിവിടങ്ങളിൽ കോവിഡ് 19 നെ തുടർന്ന് അണുനശീകരണം നടത്തി. തിരുവനന്തപുരം കോർപ്പറേഷന്റെ ഫ്യൂമിഗേഷൻ യൂണിറ്റാണ് അണുനശീകരിച്ചത്. സർക്കാർ നിർദ്ദേശ പ്രകാരം സിനിമാ നിർമ്മാണത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നിർവഹിക്കാൻ അനുമതി ലഭിച്ചതിനെ തുടർന്നാണ് ചിത്രഞ്ജലി സ്റ്റുഡിയോ അണുവിമുക്തമാക്കി പ്രവർത്തനസജ്ജമാക്കിയത്. നിരാമയ ഇൻഷുറൻസ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം

Share News
Read More

ചരിത്രത്തിലേക്ക് ചിത്രം വരച്ച് വടക്കേക്കരസാംസ്കാരികം |

Share News

എറണാകുളം: മാസ്ക് ധരിച്ച ശ്രീബുദ്ധൻ, കൊറോണയുമായി പോരാടുന്ന ആരോഗ്യ പ്രവർത്തകർ, സാനിറ്റൈസറുമായി നിൽക്കുന്ന യുവതി.. കൊറോണക്കാലത്തെ സ്ഥിതിവിശേഷങ്ങൾ വടക്കേക്കരയുടെ ചുമരുകളിൽ വരച്ചു ചേർക്കുകയാണ് ഒരു കൂട്ടം കലാകാരന്മാർ. ലോക്ക് ഡൗൺ സമയത്ത് ചെയ്യാൻ പഞ്ചായത്ത് നടപ്പാക്കുന്ന വിവിധ പ്രവർത്തനങ്ങളിൽ ഏറ്റവും പുതുതാണ് ഈ ബിനാലെ മോഡൽ. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പഞ്ചായത്തിലെ എല്ലാ വീടുകളിലും നടപ്പാക്കിയ പച്ചക്കറി കൃഷി ഇതിനോടകം തന്നെ വിജയം കൈവരിച്ചിരിക്കുകയാണ്. കൊറോണയ്ക്ക് എതിരെയുള്ള പ്രതിരോധം, ലോകം നേരിടുന്ന പ്രതിസന്ധികൾ, കേരളം നടപ്പാക്കുന്ന പ്രതിരോധ നടപടികൾ […]

Share News
Read More