സമ്പർക്ക വ്യാപനം അതിരൂക്ഷം:ഇന്ന് രോഗം ബാധിച്ചത് 1216 പേർക്ക്

Share News

തിരുവനന്തപുരം:സംസ്ഥാനത്ത് നിന്നും 1216 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത്. അതില്‍ 92 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 468 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 152 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 135 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 99 പേര്‍ക്കും, എറണാകുളം ജില്ലയിലെ 92 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 67 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 51 പേര്‍ക്കും, കൊല്ലം ജില്ലയിലെ 37 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 26 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 25 പേര്‍ക്കും, പാലക്കാട് ജില്ലയിലെ […]

Share News
Read More

മുല്ലപ്പെരിയാറിലെ ജലം പുറത്തേക്ക് ഒഴുക്കിവിടണം: തമിഴ്നാടിന് കത്തയച്ച് ചീഫ് സെക്രട്ടറി

Share News

തിരുവനന്തപുരം: ജലനിരപ്പ് 136 അടി എത്തുന്ന ഘട്ടത്തിൽ മുല്ലപ്പെരിയാറിലെ ജലം ടണൽ വഴി വൈഗൈ ഡാമിലേയ്ക്ക് കൊണ്ടുവരാനും പതുക്കെ പുറത്തേക്ക് ഒഴുക്കിവിടാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത തമിഴ്നാട് ചീഫ് സെക്രട്ടറി കെ. ഷൺമുഖന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഷട്ടറുകൾ തുറക്കുന്നതിനു ചുരുങ്ങിയത് 24 മണിക്കൂർ മുമ്പ് കേരള സർക്കാരിനെ വിവരം അറിയിക്കണമെന്നും അഭ്യർത്ഥിച്ചു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഇടുക്കി ജില്ലയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. […]

Share News
Read More

സംസ്ഥാനത്തെ എട്ട് അണക്കെട്ടുകളില്‍ കെഎസ്‌ഇബിയുടെ റെഡ് അലര്‍ട്ട്:അതീവ ജാഗ്രത പാലിക്കാൻ നിർദേശം

Share News

തിരുവനന്തപുരം :സംസ്ഥാനത്ത് മഴ കനത്തതോടെ എട്ട് അണക്കെട്ടുകളില്‍ കേരള ഇലക്‌ട്രിസിറ്റി ബോര്‍ഡിന്റെ റെഡ് അലര്‍ട്ട്. കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, പൊന്മുടി, ഇരട്ടയാര്‍, പെരിങ്ങല്‍കുത്ത്, കല്ലാര്‍, കുറ്റിയാടി അണക്കെട്ടുകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മുന്നറിയിപ്പോടെ ഈ അണക്കെട്ടുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്നും തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കെഎസ്‌ഇബി മുന്നറിയിപ്പ് നല്‍കി. തമിഴ്‌നാട് ഷോളയാര്‍ ഡാം പൂര്‍ണ സംഭരണ നിലയില്‍ ആയതിനെ തുടര്‍ന്ന് സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് 3000 ക്യുസെക്‌സ് ജലം കേരള ഷോളയാറിലേക്ക് ഒഴുക്കാന്‍ തുടങ്ങി. ഇന്നലെ രാത്രി 8.15നാണ് […]

Share News
Read More

വിമാനാപകടം: അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

Share News

തിരുവനന്തപുരം: കോഴിക്കോട് കരിപ്പൂര്‍ വിമാനാപകടത്തില്‍ അടിയന്തര രക്ഷാ നടപടികള്‍ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീനോട് അടിയന്തരമായി സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.അദ്ദേഹം തൃശൂരില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഐ.ജി യുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹവും രണ്ട് ജില്ലകളിലെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ടീമുംരക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നുണ്ട്. ആവശ്യമായ ആരോഗ്യ സംവിധാനങ്ങള്‍ സജ്ജമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. […]

Share News
Read More

വടക്കൻ കേരളത്തിലും മധ്യ-കേരളത്തിലുമാകെ ജാഗ്രത പുലർത്തേണ്ടതുണ്ട്.

Share News

കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.* 2020 ഓഗസ്റ്റ് 7 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്. 2020 ഓഗസ്റ്റ് 8 : ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്.എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര […]

Share News
Read More

തിരുവനന്തപുരം ജില്ലയിൽ 219 പേർക്ക് കോവിഡ്

Share News

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത്219 പേ​ര്‍​ക്കു ​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.ഇതില്‍ 210 പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്.7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.137 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി. ഇന്ന് ജില്ലയില്‍ പുതുതായി 1155 പേര്‍ രോഗനിരീക്ഷണത്തിലായി. 615 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 14,791 പേര്‍ വീടുകളിലും 804 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 314 പേരെ പ്രവേശിപ്പിച്ചു. 213 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ 2985 പേർ നിരീക്ഷണത്തിൽ […]

Share News
Read More

രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടുപ്പ്: ലാ​ല്‍ വ​ര്‍​ഗീ​സ് ക​ല്‍​പ്പ​ക​വാ​ടി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി

Share News

തിരുവനന്തപുരം : രാജ്യസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയായിരിക്കും സ്ഥാനാര്‍ത്ഥി.ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി​യു​ടെ വി​ജ​യം ഉ​റ​പ്പാ​ണെ​ങ്കി​ലും സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്താ​ന്‍ യു​ഡി​എ​ഫ് നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​രു​ന്നു. സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരിക്കുന്നത് രാഷ്ട്രീയ തിരിച്ചടിയാകും എന്നു വിലയിരുത്തിയാണ് യുഡിഎഫ് തീരുമാനം. എം പി വീരേന്ദ്രകുമാര്‍ മരിച്ച ഒഴിവിലാണ് രാജ്യസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഈ മാസം 24 നാണ് വോട്ടെടുപ്പ് നടക്കുന്നത്. നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച്‌ ഇടതുമുന്നണിയ്ക്ക് വിജയം ഉറപ്പാണ്. ഇടതുമുന്നണി എല്‍ജെഡിയ്ക്ക് […]

Share News
Read More

കോ​വി​ഡ് മാ​ന​ദ​ണ്ഡം ലംഘിച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് സി​പി​എം സ്വീകരണ പരിപാടി:ചടങ്ങില്‍ എംഎല്‍എയും

Share News

തിരുവനന്തപുരം: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച്‌ ബിജെപിയില്‍ നിന്ന് എത്തിയ പ്രവര്‍ത്തകര്‍ക്ക് സിപിഎം സ്വീകരണം നല്‍കിയതായി ആക്ഷേപം.സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാ​ഗപ്പന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണപരിപാടി. നെയ്യാറ്റിന്‍കര ചെങ്കല്‍ കാരിയോട് നടന്ന സമ്മേളനത്തില്‍ പങ്കെടുത്തത് 100 ലേറെ ആളുകളാണ്. ഇന്നലെ നടന്ന സമ്മേളനത്തില്‍ നെയ്യാറ്റിന്‍കര എം എല്‍ എ കെ ആന്‍സലനും പങ്കെടുത്തതായാണ് വിവരം. ബിജെപി യില്‍ നിന്നും സി പി എമ്മിലേക്ക് എത്തിയ പ്രവര്‍ത്തകരെ സ്വീകരിക്കുന്ന പരിപാടിയിലാണ് മാനദണ്ഡങ്ങള്‍ ലംഘിച്ചു പ്രവര്‍ത്തകര്‍ തടിച്ചു കൂടിയത്. പാറശാല ചെങ്കല്‍ […]

Share News
Read More