തലസ്ഥാനത്ത് കോവിഡ് സ്ഥിതി അതീവ ഗുരുതരം:ഇന്നലെ രോഗം സ്ഥിരീകരിച്ചത് 377 പേർക്ക്

Share News

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് 377 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.ഇതില്‍ 363 പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്.11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.66 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി. ഇന്നലെ ജില്ലയില്‍ പുതുതായി 1904 പേര്‍ രോഗനിരീക്ഷണത്തിലായി. 1825 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 14,078 പേര്‍ വീടുകളിലും 930 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 341 പേരെ പ്രവേശിപ്പിച്ചു. 343 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ 2,683 പേർ നിരീക്ഷണത്തിൽ […]

Share News
Read More

സ്‌കൂള്‍ തുറക്കല്‍:സാധ്യത പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം

Share News

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതകളും വെല്ലുവിളികളും പഠിച്ച്‌ റിപോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. സെപ്റ്റംബറിലോ, ഒക്ടോബറിലോ, നവംബറിലോ സ്‌കൂള്‍ തുറക്കാന്‍ കഴിഞ്ഞാല്‍ അധ്യയനവര്‍ഷം എങ്ങനെ ആസൂത്രണം ചെയ്യാമെന്നതായിരിക്കും റിപോര്‍ട്ടിലെ പ്രധാന ഉള്ളടക്കം.മാര്‍ച്ചിനു പകരം മെയ് വരെ അധ്യയനവര്‍ഷം നീട്ടുന്നതും പരീക്ഷകള്‍ പുനക്രമീകരിക്കുന്നതും ഉള്‍പ്പെടെയുള്ള സാധ്യതകളും ഇതിന്റെ പ്രായോഗികതയും പരിശോധിക്കാനാണു നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം മന്ത്രി സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. സെപ്റ്റംബറിൽ സ്‌കൂളുകള്‍ തുറക്കാന്‍ കഴിഞ്ഞേക്കുമെന്നായിരുന്നു […]

Share News
Read More

സ്വർണക്കടത്ത്:ജുഡിഷ്യല്‍ അന്വേഷണത്തിന് തയ്യാറുണ്ടോയെന്ന് ചെന്നിത്തല

Share News

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​ക്ക് ധാ​ര്‍​മി​ക​ത ഇ​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.സ്വന്തം ഓഫീസിന്റെ മറവില്‍ നടന്ന സ്വര്‍ണക്കടത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുമാറാനാകില്ലെ​ന്ന് ചെന്നിത്തല പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ സെക്രട്ടേറിയറ്റില്‍ വരെ എത്തിയെന്നും ഏത് നിമിഷവും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണ സംഘം എത്താമെന്നും അദ്ദേഹം പറഞ്ഞു. രാ​ജ്യ​ദ്രോ​ഹ​ഹ​ക്കു​റ്റ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സാ​ണെ​ന്നും സോ​ളാ​ര്‍ കേ​സി​ലേ​തു​പോ​ലെ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ മു​ഖ്യ​മ​ന്ത്രിതയ്യാ​റു​ണ്ടോ​യെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. ഇത്രയും കാലം മുഖ്യമന്ത്രിയുടെ കണ്ണും നാവുമായിരുന്ന […]

Share News
Read More

തലസ്ഥാനത്തെ സ്ഥിതി ഗുരുതരമായി തുടരുന്നു: ഇന്ന് കൊവിഡ് ബാധിച്ചത് 259 പേര്‍ക്ക്

Share News

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് 259 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.ഇതില്‍ 241 പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്.14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.168 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി. ഇന്ന് ജില്ലയില്‍ പുതുതായി 1172 പേര്‍ രോഗനിരീക്ഷണത്തിലായി. 1093 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 13,964 പേര്‍ വീടുകളിലും 930 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 376 പേരെ പ്രവേശിപ്പിച്ചു. 237 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ 2,685 പേർ നിരീക്ഷണത്തിൽ […]

Share News
Read More

തിരുവനന്തപുരം എസ്‌എപി ക്യാമ്പിലെ പൊലീസുകാരനും കോവിഡ്

Share News

തിരുവനന്തപുരം: തിരുവനന്തപുരത്തെ പേരൂർക്കട എസ്‌എപി ക്യാമ്ബിലെ പൊലീസുകാരനും കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുതെങ്ങില്‍ സ്പെഷ്യല്‍ ഡ്യൂട്ടി ചെയ്തുവരികയായിരുന്നു ഇയാള്‍. അതേസമയം എസ്‌ഐയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന പൊലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. വഴുതക്കാടുള്ള പൊലീസ് ആസ്ഥാനത്ത് റിസപ്ഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും രോഗബാധിതരാണ്. ഇതിന് പിന്നാലെയാണ് പൊലീസ് ആസ്ഥാനം അടച്ചത്. അടച്ചിടുന്ന ദിവസങ്ങളില്‍ അണുനശീകരണംനടത്തും. അവധി ദിനങ്ങളായതിനാല്‍ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നാണ് ഓദ്യോഗിക വിശദീകരണം.

Share News
Read More

സെക്രട്ടേറിയറ്റിലെ ലാബ് ജീവനക്കാരിക്ക് കോവിഡ്

Share News

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോ ടെക്നോളജിയിലെ ലാബ് ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൂന്ന് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി. കാച്ചാണി സ്വദേശിയായ യുവതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജീവനക്കാരി ഇന്നും ജോലിക്കെത്തിയിരുന്നു. അതിനിടെ എസ്‌ഐയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന പൊലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. വഴുതക്കാടുള്ള പൊലീസ് ആസ്ഥാനത്ത് റിസപ്ഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. അടച്ചിടുന്ന ദിവസങ്ങളില്‍ അണുനശീകരണം നടത്തും. അവധി ദിനങ്ങളായതിനാല്‍ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

Share News
Read More

ഇന്ന് കനത്ത മഴക്ക് സാധ്യത:യെല്ലോ അലർട്ട്

Share News

02 08 2020 തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി. തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്ന് മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ല […]

Share News
Read More

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കോവിഡ് പരിശോധന ആരംഭിച്ചു

Share News

തിരുവനന്തപുരം: ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിലെ ലാബിന് കോവിഡ്-19 ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള ഐ.സി.എം.ആര്‍. അനുമതി ലഭിച്ചതിനെ തുടര്‍ന്ന് പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 100 മുതല്‍ 200 വരെ പ്രതിദിന പരിശോധനകള്‍ നടത്താനാകും. മൈക്രോ ബയോളജി വിഭാഗത്തിനോട് ചേര്‍ന്നാണ് ഈ ലാബ് പ്രവര്‍ത്തനസജ്ജമാക്കിയത്. ഈ ലാബ് കൂടി പ്രവര്‍ത്തനസജ്ജമായതോടെ എന്‍.ഐ.വി. ആലപ്പുഴ ഉള്‍പ്പെടെ മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ രണ്ട് ആര്‍ടിപിസിആര്‍ ലാബുകളാണ് ഉള്ളത്. ഇതോടെ പരിശോധനാ ഫലങ്ങള്‍ വേഗത്തില്‍ നല്‍കാനാകുമെന്നും […]

Share News
Read More

തിരുവനന്തപുരം 108 ആംബുലന്‍സ് ജീവനക്കാര്‍ക്ക് കോവിഡ് പരിശോധന

Share News

തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന 108 ആംബുലന്‍സ് ജീവനകാര്‍ക്ക് കോവിഡ് 19 ആന്റിജന്‍ പരിശോധന നടത്തി. അടുത്തിടെ ഡ്യൂട്ടിലുണ്ടായിരുന്ന 108 ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന് രോഗം സ്ഥിതികരിച്ചിരുന്നു. തുടര്‍ന്ന് ജീവനകാര്‍ക്കിടയില്‍ ആശങ്ക വര്‍ധിച്ച സാഹചര്യത്തില്‍ കോവിഡ് പരിശോധന നടത്താന്‍ മൊബൈല്‍ സ്വാബ് കളക്ഷന്‍ യൂണിറ്റ് ലഭ്യമാക്കുകയായിരുന്നു. 31 ജീവനക്കാരെയാണ് ആദ്യ ദിനം പരിശോധനയ്ക്ക് വിധേയമാക്കിയത്. എല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവ് ആണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബാക്കി ജീവനകാര്‍ക്ക് കൂടി പരിശോധന നടത്തും.

Share News
Read More