ശബരിമലയില്‍ പ്രതിദിന ദര്‍ശനം 5000 പേര്‍ക്ക് മാത്രം

Share News

തിരുവനന്തപുരം : കുംഭമാസ പൂജയ്ക്ക് ശബരിമലയില്‍ പ്രതിദിന ദര്‍ശനം 5000 പേര്‍ക്ക് മാത്രമെന്ന് സര്‍ക്കാര്‍. ഉന്നതതല യോഗത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കോവിഡ് രോഗവ്യാപനം കണക്കിലെടുത്താണ് ദര്‍ശനത്തിനുള്ള ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തിയത് ശബരിമലയില്‍ ദര്‍ശനത്തിനായി പ്രതിദിനം 15,000 പേരെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു. കോവിഡ് സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കാന്‍ ദേവസ്വം വകുപ്പ് ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തുകയായിരുന്നു. മാസപൂജയ്ക്ക് 5000 പേരെ അനുവദിക്കാമെന്നാണ് […]

Share News
Read More

എംവി ഗോവിന്ദന് സംഘപരിവാര്‍ മനസ്സ്:മുല്ലപ്പള്ളി

Share News

തിരുവനന്തപുരം: ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗതിന്റെ അതേ ഭാഷയിലാണ് സിപിഎം കേന്ദ്രകമ്മറ്റി അംഗം എംവി ഗോവിന്ദന്‍ സംസാരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംഘപരിവാര്‍ ശക്തികള്‍ ഉയര്‍ത്തുന്ന ഹിന്ദുരാഷ്ട്ര വാദത്തെ പൂര്‍ണ്ണമായും അംഗീകരിക്കുന്ന നിലപാടാണ് അദ്ദേഹത്തിന്റെത്. ജനിക്കുമ്പോള്‍ എല്ലാവരും ഹിന്ദുക്കളാണെന്നാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗത് വാദിക്കുന്നതും പറയുന്നതും. അതേവാദഗതിയാണ് ഇപ്പോള്‍ സിപിഎം നേതൃത്വം ഉയര്‍ത്തുന്നത്. ഇതിലൂടെ സിപിഎമ്മിന്റെയും ബിജെപിയുടെയും മാനസികാവസ്ഥയും നിലപാടും ഒന്നു തന്നെയെന്ന് കേരളീയ സമൂഹത്തിന് വ്യക്തമായെന്നും മുല്ലപ്പള്ളി പറഞ്ഞു. […]

Share News
Read More

ശബരിമല: സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ എങ്ങനെ നിയമ നിര്‍മാണം നടത്തും?: എ വിജയരാഘവന്‍

Share News

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിനെതിരെ നിയമം നിര്‍മിക്കുമെന്ന യുഡിഎഫിന്റെ പ്രഖ്യാപനം ജനങ്ങളെ പറ്റിക്കുന്ന പരിപാടിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരായഘവന്‍. ഒന്നാമതായി യുഡിഎഫ് അധികാരത്തിലെത്താന്‍ പോകുന്നില്ല. മറ്റൊന്ന് സുപ്രീംകോടതിയുടെ വിശാലബെഞ്ചിന്റെ പരിഗണനയിലുള്ള ഒരു വിഷയത്തില്‍ നിയമം ഉണ്ടാക്കാന്‍ സാധിക്കില്ല. അതിന് നിയമപരമായി അധികാരമില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. 1995ല്‍ സുപ്രീംകോടതിവിധിയെ മറികടക്കാന്‍ എ കെ ആന്റണിയുടെ നേതൃത്വത്തില്‍ ക്രീമിലെയര്‍ സംബന്ധിച്ച് പാസാക്കിയ നിയമം നിലനിന്നില്ല. കോടതി എടുക്കേണ്ട തീരുമാനം നിയമസഭയ്ക്ക് എടുക്കാന്‍ കഴിയില്ല. കോടതി […]

Share News
Read More

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം: പ്രതിരോധം കടുപ്പിക്കണമെന്ന് കേന്ദ്രസംഘം

Share News

തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍, പ്രതിരോധം കടുപ്പിക്കണമെന്ന് കേന്ദ്രസംഘം. പരിശോധനകള്‍ കൂട്ടണമെന്നും കേന്ദ്ര സംഘം നിര്‍ദേശിച്ചു. കേന്ദ്രസംഘം സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ കോവിഡ് രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലാണ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം എത്തിയത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി ഉയരുന്നതില്‍ കേന്ദ്രസംഘം സംസ്ഥാന ആരോഗ്യവകുപ്പിനോട് വിശദീകരണം തേടി. കേരളത്തില്‍ പരിശോധനകളുടെ എണ്ണം കുറവാണ് എന്നാണ് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ രോഗ വ്യാപനം കൂടാനാണ് സാധ്യതയെന്നാണ് […]

Share News
Read More

പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം കൂടി നീട്ടാന്‍ ശുപാര്‍ശ

Share News

തിരുവനന്തപുരം: കാലാവധി അവസാനിക്കുന്ന പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം കൂടി നീട്ടാന്‍ മന്ത്രിസഭായോഗം പിഎസ്‌സിയോട് ശുപാര്‍ശ ചെയ്തു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ പിഎസ്‌സിയോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചത്. കോവിഡിനെ തുടര്‍ന്ന് തൊഴിലില്ലായ്മ രൂക്ഷമായ പശ്ചാത്തലത്തില്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ഉദ്യോഗാര്‍ഥികള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി മൂന്ന് മുതല്‍ ആഗസ്റ്റ് രണ്ടുവരെയുള്ള തീയതികളില്‍ അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി ആഗസ്റ്റ് മൂന്ന് വരെ നീട്ടാനാണ് മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ. വെള്ളിയാഴ്ച […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 5817 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5817 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 413 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 853, കോഴിക്കോട് 700, കൊല്ലം 685, പത്തനംതിട്ട 542, കോട്ടയം 553, തിരുവനന്തപുരം 384, തൃശൂര്‍ 466, ആലപ്പുഴ 391, മലപ്പുറം 370, കണ്ണൂര്‍ 225, പാലക്കാട് 134, ഇടുക്കി 253, വയനാട് 177, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കൂടാതെ, 84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 42 […]

Share News
Read More

കോവിഡ് കാലത്ത് സംസ്ഥാനത്ത് മരണ നിരക്കില്‍ ഗണ്യമായ കുറവ്: ആരോഗ്യ മന്ത്രി

Share News

തിരുവനന്തപുരം: കോവിഡ്-19 മഹാമാരി കാലത്ത് സംസ്ഥാനത്തെ മരണനിരക്കില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കഴിഞ്ഞ വര്‍ഷം കടന്നുപോയ സമയത്ത് പല ലോകരാജ്യങ്ങളിലും മരണ നിരക്ക് ഗണ്യമായ അളവില്‍ കൂടിയിരുന്നു. അതേസമയം 2020ലെ കേരളത്തിലെ മരണനിരക്ക് വിശകലനം ചെയ്തപ്പോള്‍ ഗണ്യമായ കുറവാണ് കാണാന്‍ കഴിഞ്ഞത്. നിലവിലെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ 2019ല്‍ 2,63,901 മരണങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ 2020ല്‍ 2,34,536 ആയി കുറയുകയാണ് ഉണ്ടായത്. അതായത് 29,365 മരണങ്ങളുടെ കുറവാണ് […]

Share News
Read More

ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന് കോവിഡ്

Share News

തിരുവനന്തപുരം : ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ബിഷപ്പിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 75 കാരനായ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം നേരത്തെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ കടുത്ത പനിയും അണുബാധയും മൂലം സൂസപാക്യം അതീവ ഗുരുതരാവസ്ഥയില്‍ എത്തിയിരുന്നു.

Share News
Read More

നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി രൂപികരിച്ചു

Share News

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് തെരഞ്ഞടുപ്പ് സമിതി രൂപികരിച്ചു. സമിതിയില്‍ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിന്ന കെവി തോമസിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാല്‍പ്പത് അംഗ സമിതിക്കാണ് എഐസിസി അനുമതി നല്‍കിയത്. മുതിര്‍ന്ന നേതാക്കളായ എകെ ആന്റണി, വയലാര്‍ രവി, പിസി ചാക്കോ, പിപി തങ്കച്ചന്‍, ആര്യാടന്‍ മുഹമ്മദ്, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി, രാമചന്ദ്രന്‍, വിഎം സുധീരന്‍, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, കെ മുരളീധരന്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, എംഎം ഹസ്സന്‍, ബെന്നി ബെഹന്നന്‍, പിജെ കുര്യന്‍, ശശി […]

Share News
Read More

കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000, കുറഞ്ഞ പെന്‍ഷന്‍ 11,500; 80 വയസ് കഴിഞ്ഞവര്‍ക്ക് മാസം ആയിരം രൂപ അധിക ബത്ത: ശമ്പള കമ്മീഷൻ ശുപാർശ

Share News

തിരുവനന്തപുരം: നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്തത് ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം ഒരു വര്‍ഷത്തേയ്ക്ക് നീട്ടാന്‍ ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ഈ വര്‍ഷം ജീവനക്കാരുടെ വിരമിക്കലുമായി ബന്ധപ്പെട്ട് 5700 കോടി രൂപ വേണ്ടി വരും. വിരമിക്കല്‍ ഒരു വര്‍ഷത്തേയ്ക്ക് കൂടി നീട്ടിയാല്‍ സര്‍ക്കാരിന് ഈ ബാധ്യത കുറയ്ക്കാനാകും. ഇതുകൊണ്ട് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്നല്ല ഉദ്ദേശിക്കുന്നതെന്നും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ ആദ്യ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്നും ശമ്പള കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പത്തുശതമാനം […]

Share News
Read More