വീട്ടുപകരണങ്ങളിലെ ഊർജ്ജകാര്യക്ഷമത: ഫോൺ ഇൻ പരിപാടി 24ന്

Share News

ഗാർഹിക ഊർജ്ജസംരക്ഷണം  വിഷയമാക്കി എനർജി മാനേജ്‌മെന്റ് സെന്റർ നടത്തുന്ന വെബിനാറിന്റെ ഭാഗമായി 24ന് പൊതുജനങ്ങൾക്ക് സംശയ നിവാരണത്തിനായി ഫോൺ ഇൻ പരിപാടി സംഘടിപ്പിക്കുന്നു.  വീട്ടുപകരണങ്ങളിലെ ഊർജ്ജസംരക്ഷണം  എന്ന വിഷയവുമായി  ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഇ. എം.  സി. യിലെ ഉദ്യോഗസ്ഥൻ  സുഭാഷ് ബാബു ബി. വി   മറുപടി നൽകും.  വിളിക്കേണ്ട നമ്പർ  1800 425 5256. കൂടുതൽ വിവരങ്ങൾക്ക് 9037984168 എന്ന നമ്പരിലോ  anoopsurendran@keralaenergy.gov.in   എന്ന ഇമെയിലിലോ ബന്ധപ്പെടണം.

Share News
Read More

തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കും

Share News

 മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ എം.എൽ.എമാരുടെ യോഗം ചേർന്നു തിരുവനന്തപുരം ജില്ലയിൽ ഇളവുകൾക്കുള്ളിൽനിന്ന് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനമായതായി സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ജില്ലയിലെ എം.എൽ.എമാരുടെ നേതൃത്വത്തിൽ നടന്ന അവലോകനയോഗത്തിലാണ് തീരുമാനം. * ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായുള്ള സാമൂഹ്യ അകലം, മാസ്‌ക് ഉപയോഗിക്കൽ, സോപ്പിട്ട് കൈകഴുകൽ തുടങ്ങിയവ കടകൾ, ഓഫീസുകൾ, വീടുകൾ, ആളുകൾ കൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ശക്തമായി നടപ്പാക്കും. * നഗരത്തിൽ സമരവേലിയേറ്റങ്ങളും കൂട്ടംകൂടലും അനുവദിക്കില്ല. സമരങ്ങളിൽ അഞ്ചുമുതൽ 10 വരെ ആളുകളേ പങ്കെടുക്കാവൂ. […]

Share News
Read More

സെക്രട്ടേറിയറ്റിൽ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി

Share News

ഞാറ്റുവേലയോടനുബന്ധിച്ച് സെക്രട്ടേറിയറ്റിൽ സംസ്ഥാന കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ഞാറ്റുവേല  ചന്തയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ നിർവഹിച്ചു.  ഞാറ്റുവേല കലണ്ടർ, സുഭിക്ഷകേരളം ബ്രോഷർ, വീട്ടുവളപ്പിലെ പച്ചക്കറി കൃഷി എന്നിവയുടെ പ്രകാശനം മന്ത്രി നിർവഹിച്ചു. ഞാറ്റുവേലയെ മുൻനിർത്തി കൃഷിവകുപ്പ് നടത്തിവരുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു. വിവിധ നഴ്സറികളിൽ നിന്നെത്തിച്ച പച്ചക്കറി, തെങ്ങ്, വാഴ, ഫലവൃക്ഷം എന്നിവയുടെ തൈകളാണ് വില്പനയ്ക്കായുള്ളത്. ഇതോടൊപ്പം വിത്തിനങ്ങളും, ജൈവവളം, കീടനാശിനി എന്നിവയും വിൽക്കുന്നു.  എല്ലാ കൃഷിഭവൻ മുഖേനയും ഞാറ്റുവേല ചന്ത സംഘടിപ്പിക്കുന്നുണ്ട്. മേയർ കെ.ശ്രീകുമാർ, […]

Share News
Read More

സംസ്ഥാനത്ത് നാല് ഹോട്ട്സ്‌പോട്ടുകള്‍ കൂടി

Share News

തിരുവനന്തുപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ നാല് ഹോട്ട് സ്‌പോട്ടുകള്‍ കൂടി. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 31), ഇടുക്കി ജില്ലയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റി (5,8), രാജകുമാരി (8), തൃശൂര്‍ ജില്ലയിലെ വെള്ളാങ്ങല്ലൂര്‍ (14, 15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേസമയം കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ വാര്‍ഡ് 23നെ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 112 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. 1540 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 1,747 […]

Share News
Read More

പ്രതിപക്ഷ നേതാവിന്റെ പ്രകടനം മികച്ചതെന്ന് ഉമ്മന്‍ചാണ്ടി

Share News

തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.തെരഞ്ഞെടുപ്പ് ജയിച്ചാല്‍ അടുത്ത മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയം കലര്‍ത്തുന്നെന്നും അദ്ദേഹം ആരോപിച്ചു. സ്ഥാനമാനങ്ങള്‍ തന്റെ വിഷമയല്ലെന്നും കോണ്‍ഗ്രസിന് നേതൃ ദാരിദ്ര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യ പാര്‍ട്ടി ആകുമ്ബോള്‍ ആ പാര്‍ട്ടിയില്‍ ഒരുപാട് ചര്‍ച്ചകളും മറ്റും ഉണ്ടാകും, അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനനങ്ങള്‍ എടുക്കുന്നതെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.പ്രവാസികളെയും നാട്ടുകാരെയും രണ്ടുതട്ടിലാക്കാനാണ് സര്‍ക്കാര്‍ […]

Share News
Read More

ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ്; മന്ത്രി വിഎസ് സുനില്‍കുമാര്‍ ക്വാറന്‍റൈനില്‍

Share News

തിരുവനന്തപുരം: സംസ്ഥാന കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ കൊവിഡ്-19 സംശയിച്ച് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മന്ത്രി നിരീക്ഷണത്തിലേക്ക് പോയത്. എറണാകുളം ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിഎസ് സുനില്‍കുമാറും കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകയും ജൂണ്‍ 15-ന് നടന്ന യോഗത്തില്‍ ഒരുമിച്ച് പങ്കെടുത്തിരുന്നു. 15-ന് തൃശൂര്‍ കോര്‍പറേഷന്‍ ഓഫീസില്‍ നടന്ന യോഗത്തിലാണ് മന്ത്രിയും ആരോഗ്യപ്രവര്‍ത്തകയും പങ്കെടുത്തത്. മന്ത്രിയുടെ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനെ ചെയ്യാനുള്ളതായിരുന്നു യോഗം. താന്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ ക്വാറന്‍റൈനിലാണെന്നും തന്‍റെ […]

Share News
Read More

തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി ടി.എസ്.ഗോപികൃഷ്ണനെ സസ്‌പെൻഡ് ചെയ്‌തു

Share News

കമ്മ്യൂണിറ്റി കിച്ചണിലേക്ക് ലഭിച്ച അരി മറിച്ചു വിൽക്കുകയും, കൃത്രിമം കാണിക്കുകയും ചെയ്‌തു എന്ന പരാതിയെ തുടർന്നു പാലക്കാട് ജില്ലയിലെ തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി ടി.എസ്.ഗോപികൃഷ്ണനെ സസ്‌പെൻഡ് ചെയ്‌തു. കോവിഡ് 19 പശ്ചാലത്തിൽ സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിലേക്ക് സ്കൂളുകളിലെ അരി നൽകാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ തച്ചമ്പാറ ദേശബന്ധു സ്‌കൂളിൽ നിന്നും കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകിയ അരി സ്റ്റോക്ക് രജിസ്റ്ററിൽ ചേർക്കുകയോ,പഞ്ചായത്തിൽ സൂക്ഷിക്കുകയോ,കമ്മ്യൂണിറ്റി കിച്ചണിന്റെ ഉപയോഗത്തിനായി നൽകുകയോ ചെയ്യാതെ […]

Share News
Read More

വീട്ടിലിരുന്ന് കുടുംബത്തോടൊപ്പം യോഗ: സംസ്ഥാന ദിനാചരണം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി

Share News

തിരുവനന്തപുരം: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ആന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ‘വീട്ടിലിരുന്ന് കുടുംബത്തോടൊപ്പം യോഗ’ എന്ന പ്രമേയത്തെ ആസ്പദമാക്കി സംസ്ഥാന ദിനാചരണം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിച്ചു. കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പും നാഷണല്‍ ആയുഷ് മിഷനും റീജിയണല്‍ ഔട്ട് റീച്ച് ബ്യൂറോ തിരുവനന്തപുരവും സംയുക്തമായി സംഘടിപ്പിച്ച യോഗ ദിനാചരണം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ സന്ദേശത്തിലൂടെ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. യോഗ വെറുമൊരു ശാരീരിക വ്യായാമം മാത്രമല്ല, അത് […]

Share News
Read More

ഇന്ന് 133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 93 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളത് 1490 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 1659 ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 9 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള […]

Share News
Read More

സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോ​ഗം ബാധിച്ചവരുടെ എണ്ണം മൂവായിരം കടന്നു. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചത് 3039 പേര്‍ക്കാണ്. 1450 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഒരു ദിവസം രോ​ഗം ബാധിക്കുന്നവരുടെ എണ്ണം ഏറ്റവും കൂടുതലുണ്ടായ ​ദിവസമാണ് ഇന്ന്. 127 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 87 പേര്‍ വിദേശത്തു നിന്നും 36 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും സമ്ബര്‍ക്കം വഴി മൂന്ന് പേര്‍ക്കും. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കോവിഡ് ബാധിതര്‍. കൊല്ലം 24, പാലക്കാട് 23, […]

Share News
Read More