സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

Share News

തൃശൂര്‍: കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ കുമാരനാണ് (87) മരിച്ചത് .ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം പതിനാറായി. ശ്വാസം മുട്ടിലിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇതോടെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 40 പേർ നിരീക്ഷണത്തിലാണ്. അതേസമയം,സംസ്ഥാനത്ത് ഇന്ന് 107 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ 27 പേര്‍ക്കും തൃശ്ശൂരില്‍ 26 പേര്‍ക്കും രോഗബാധയുണ്ടായി. പത്തനംതിട്ട 13, കൊല്ലം […]

Share News
Read More

തിരുവനന്തപുരം ആര്‍. സി. സി. യിലെ പാലിയേറ്റീവ് മെഡിസിന്‍ റിട്ട. അഡീഷണല്‍ പ്രഫസര്‍ ഡോ. ചെറിയാന്‍ എം കോശി ശാന്തിഭവനില്‍ ചുമതലയേറ്റു

Share News

ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ പുതിയ പാലിയേറ്റീവ് കണ്‍സള്‍ട്ടന്റും ട്രെയിനിംഗ് ഡയറക്ടറുമായി ഡോ. ചെറിയാന്‍ എം കോശി ചുമതലയേറ്റു. ശാന്തിഭവനില്‍ ചേര്‍ന്ന ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഡോ. ചെറിയാനെ ബൊക്കെ നല്‍കി സ്വീകരിച്ചു. 34 വര്‍ഷത്തെ അദ്ധ്യാപന പരിചയവുമായാണ് അദ്ദേഹം ശാന്തിഭവന്‍ പാലിയേറ്റീവ് ആശുപത്രിയുടെ ട്രെയിനിംഗ് ഡയറക്ടറായി ചുമതലയേറ്റെടുക്കുന്നത്. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ സര്‍ജിക്കല്‍ ഓങ്കോളജിയിലെ അസോസിയേറ്റ് പ്രഫസറും പാലിയേറ്റീവ് മെഡിസിന്‍ വിഭാഗം മേധാവിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പാലിയേറ്റീവ് മെഡിസിന്‍ അഡീഷണല്‍ […]

Share News
Read More

ഫാ. ലിജോ ചിറ്റിലപ്പിള്ളികേരളത്തിലെ കെയർ ഹോമുകളുടെയും സ്പെഷ്യൽ സ്കൂളുകളുടെയും ചുമതലയുള്ള പുതിയ ഡയറക്ടർ

Share News

, കേരള കാത്തലിക് ബിഷപ്പ്സ് കോൺഫ്രൻസിൻ്റെ (KCBC) കീഴിലുള്ള കേരളത്തിലെ കെയർ ഹോമുകളുടെയും സ്പെഷ്യൽ സ്കൂളുകളുടെയും ചുമതലയുള്ള പുതിയ ഡയറക്ടറായി KCBC അടുത്ത 3 വർഷത്തേയ്ക്ക് നിയമിച്ചിരിക്കുന്ന ഞാൻ ഇന്ന് കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ .ജോസ് പുളിക്കൽ പിതാവിൽ നിന്നും ചുമതലയേറ്റു

Share News
Read More

മണിക്കൂറുകൾക്കുള്ളിൽ കോവിഡ് കെയർ സെൻറർ തയ്യാർ!!!

Share News

ഇന്ന് ഉച്ചയ്ക്ക് ശേഷം ആണ് അങ്കമാലിയിൽ Adlux എക്സിബിഷൻ സെൻറർ കോവിഡ് രോഗികൾക്കുള്ള താൽക്കാലിക സെൻറർ ആയി സർക്കാർ ഏറ്റെടുക്കുവാൻ തീരുമാനിച്ച വിവരം ചുമതലയുള്ള ഡോക്ടർ വിളിച്ചറിയിക്കുന്നത്. അപ്പോൾ തന്നെ സ്ഥലത്തെത്തി ആരോഗ്യ പ്രവർത്തകരുമായി ചേർന്നു ആവശ്യമായ ഒരുക്കങ്ങൾ ചർച്ച ചെയ്തു. 200 രോഗികളെ കിടത്തി ചികിത്സിക്കാൻ ആവശ്യമായ ആയ കിടക്കകളും അനുബന്ധ സാമഗ്രികളും രാത്രിയോടെ സ്ഥലത്ത് എത്തി. ആരോഗ്യ പ്രവർത്തകരും, യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രവർത്തകരും ഒരുമിച്ച് കൈകോർത്തപ്പോൾ മണിക്കൂറുകൾക്കുള്ളിൽ 200 രോഗികൾക്കുള്ള താൽക്കാലിക കോവിഡ് […]

Share News
Read More

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ വ്യാഴാഴ്ച മുതൽ നടത്താം

Share News

ജൂൺ നാല് വ്യാഴാഴ്ച മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിബന്ധനങ്ങളോടെ വിവാഹങ്ങൾ നടത്താം. ഇക്കാര്യത്തിൽ സർക്കാർ അനുമതി ലഭിച്ചതോടെ വിവാഹങ്ങൾ നടത്താൻ ദേവസ്വം ബോർഡും തീരുമാനിച്ചിരിക്കുകയാണ്. ജില്ലാ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ വിവാഹങ്ങൾ നടത്തുന്നതിനുളള സമയക്രമവും നടപടികളും തീരുമാനിച്ചിട്ടുണ്ട് .ഒരു ദിവസം പരമാവധി 60 വിവാഹങ്ങൾ വരെ നടത്താം. പുലർച്ചെ 5 മുതൽ ഉച്ചക്ക് 12 വരെ 10 മിനിറ്റ് വീതം സമയം നൽകിയാണ് വിവാഹത്തിന് അനുമതി നൽകുന്നത്. വിവാഹം നടത്തുന്നതിനുള്ള അഡ്വാൻസ് ബുക്കിങ് ഉടനെ ആരംഭിക്കുമെന്നാണ് ദേവസ്വം […]

Share News
Read More

വൈസർ ഷീൽഡ് ഫേസ് മാസ്ക് വിതരണം ചെയ്തു.

Share News

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയും, യു എസിലെ പി.എസ്. ജി ഗ്രൂപ്പ്സി.ഇ.ഒ യുമായ ജിബി പാറയ്ക്കലും സംയുക്തമായി കേരളത്തിലെ വിവിധ രൂപതകളിലെ ആശുപത്രികളിൽ ഡോക്ടർമാർക്കും നേഴ്സുമാർക്കും ഉപയോഗിക്കാനുള്ള വൈസർ ഷീൽഡ് ഫേസ് മാസ്ക് വിതരണം ചെയ്തു.കോവിഡ് – 19 പ്രതിരോധ പ്രവർത്തകർക്കുള്ള ഷീൽഡ് ഫേസ് മാസ്കുകളുടെവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്നിർവ്വഹിച്ചു. ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലവും ഡയറക്ടർ ഫാ. ജിയോകടവിയും […]

Share News
Read More

ദരിദ്രരും പാര്‍ശ്വവല്‍കൃതരുമായ ജനവിഭാഗത്തെ ശാക്തീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടു തന്നെ എല്ലാവര്‍ക്കും സംതൃപ്ത ബാങ്കിങ് സേവനം നല്‍കാന്‍ കഴിയുന്നു- പോള്‍ തോമസ്

Share News

‘ബിസിനസിലെ വളര്‍ച്ച ആസ്തി ഗുണമേന്മയെ ബാധിച്ചിട്ടില്ല. ദരിദ്രരും പാര്‍ശ്വവല്‍കൃതരുമായ ജനവിഭാഗത്തെ ശാക്തീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടു തന്നെ എല്ലാവര്‍ക്കും സംതൃപ്ത ബാങ്കിങ് സേവനം നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നുവെന്നും ഈ ഫലം ചൂണ്ടിക്കാട്ടുന്നു,’ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ പോള്‍ തോമസ്  പറഞ്ഞു.‘ബിസിനസിലെ വളര്‍ച്ച ആസ്തി ഗുണമേന്മയെ ബാധിച്ചിട്ടില്ല .മാര്‍ച്ച് 31ന് അവസാനിച്ച 2019-20 സാമ്പത്തിക വര്‍ഷം ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് അറ്റാദായത്തില്‍ വന്‍ വര്‍ധന. മുന്‍ വര്‍ഷം 90.29 കോടി രൂപയായിരുന്ന അറ്റാദായം 110 […]

Share News
Read More

മഞ്ഞള്‍ കൃഷിയുടെ ഉദ്ഘാടനം

Share News

ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ കോവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ ആരംഭിക്കുന്ന ഹരിത കാര്‍ഷിക പദ്ധതിയുടെ ഭാഗമായി കുതിരത്തടത്തുള്ള ഒരേക്കര്‍ സ്ഥലത്ത് തുടങ്ങുന്ന മഞ്ഞള്‍ കൃഷിയുടെ ഉദ്ഘാടനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കുന്നു. വികാരി ജനറല്‍ മോണ്‍. ജോസ് മഞ്ഞളി, ഫിനാന്‍സ് ഓഫീസര്‍ റവ. ഫാ. വര്‍ഗീസ് അരിക്കാട്ട്, ഹൃദയ പാലിയേറ്റീവ് കെയര്‍ ഡയറക്ടര്‍ റവ. ഫാ. തോമസ് കണ്ണമ്പിള്ളി, വികാരി റവ. ഫാ. റിന്റോ കൊടിയന്‍, സെക്രട്ടറി റവ. ഫാ. ചാക്കോ കാട്ടുപ്പറമ്പില്‍ തുടങ്ങിയവര്‍ […]

Share News
Read More

18,000ൽപ്പരം കുഞ്ഞുങ്ങൾക്ക് പുഞ്ചിരി സമ്മാനിച്ച ഡോ .എച്ച്.എസ്. ഏഡൻവാല (90) നിര്യാതനായി.

Share News

തൃശൂർ: ശസ്ത്രക്രിയയിലൂടെ മുറിച്ചുണ്ട് വൈകല്യം മാറ്റി 18,000ൽപ്പരം കുഞ്ഞുങ്ങൾക്ക് പുഞ്ചിരി സമ്മാനിച്ച ഡോക്ടറും ജൂബിലി മിഷൻ ആശുപത്രിയുടെ വളർച്ചയിൽ ശ്രദ്ധേയമായ സ്ഥാനം വഹിക്കുകയും ചെയ്ത ശസ്ത്രക്രിയാ വിദഗ്ദ്ധൻ എച്ച്.എസ്. ഏഡൻവാല (90) നിര്യാതനായി. ന്യൂയോർക്കിലെ ‘സ്‌മൈൽ ട്രെയിൻ’ പ്രസ്ഥാനവുമായി സഹകരിച്ച് മുറിച്ചുണ്ട് ശസ്ത്രക്രിയ വ്യാപകമാക്കിയതിലൂടെയും ശ്രദ്ധേയനാണ്. ‘തൃശൂരിന്റെ മദർ തെരേസ’ എന്നും ജനം സ്‌നേഹത്തോടെ വിളിച്ച് ഇദ്ദേഹത്തിന്റെ ജനനം മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലായിരുന്നു. മുഴുവൻ പേര്, ഡോ. ഹിർജി സൊരാബ് ഏഡൻവാല. 1959 ഓഗസ്റ്റ് 10ന് ജൂബിലി ആശുപത്രിയിൽ […]

Share News
Read More

പ്രവാസികളുടെ മക്കൾക്ക് ഗർഷോം സ്കോളർഷിപ്പ്; അവസാന തീയതി ജൂൺ 15

Share News

കോവിഡ് 19 പ്രതിസന്ധിയിൽ നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രവാസികളുടെ മക്കൾക്കും വിദേശ രാജ്യങ്ങളിൽ തുടർ പഠനം സാധിക്കാനാവാത്ത അഞ്ച് മുതൽ 11 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഏർപ്പെടുത്തിയിരിക്കുന്ന റിജു ആൻഡ് പി എസ് കെ ക്ലാസ്സസ് ഗർഷോം സ്കോളർഷിപ്പ് പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ട്യൂഷൻ ഫീസിൻ്റെ 25% വരെയായിരിക്കും സ്കോളർഷിപ്പ്. വിദ്യാർത്ഥികളുടെ പഠന മികവിൻ്റെ അടിസ്ഥാനത്തിൽ ട്യൂഷൻ ഫീസിന് മാത്രമായിരിക്കും സ്കോളർഷിപ്പ് ലഭിക്കുക. അപേക്ഷകൾ ജൂൺ 15 വരെ സ്വീകരിക്കും. വെബ്സൈറ്റിലൂടെ അപേക്ഷിക്കാം – www.rijuandpskclasses.com

Share News
Read More