ഡിസംബറിൽ യാത്ര ചെയ്യാൻ പറ്റിയ കേരളത്തിലെ പ്രധാന സ്ഥലങ്ങൾ..

Share News

ഈ വർഷം കഴിയാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ, ഒരു കുളിർമയുള്ള യാത്രയിൽ കടന്നുപോകാൻ ആഗ്രഹിക്കുന്നവർക്ക് മലനിരകളെ തൊട്ടുതലയോടുന്ന മഞ്ഞിന്‍റെ സൗന്ദര്യം ഏതൊരാളെയും ആകർഷിക്കുന്നവയാണ്. അതിനാൽ തന്നെ ശൈത്യകാലത്ത് യാത്ര ചെയ്യാൻ ഇഷ്‌ടപ്പെടുന്ന സഞ്ചാരികളും നിരവധിയാണ്. ഡിസംബർ മാസത്തിൽ യാത്രകൾ പ്ലാൻ ചെയ്യുന്നവരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക കോടമഞ്ഞിൽ പൊതിഞ്ഞിരിക്കുന്ന ഹൈറേഞ്ചുകളായിരിക്കും. മഞ്ഞു കാലത്തെ പുൽമേടുകളുടെയും മലനിരകളുടെയും ഭംഗി ഏതൊരാളുടെയും മനം കവരുന്നവയാണ്. മഞ്ഞുമൂടിയ മലനിരകളുടെ മനോഹാരിത കണ്ട് ആസ്വദിക്കാൻ പറ്റിയ ചില ഇടങ്ങൾ കേരളത്തിൽ […]

Share News
Read More

വയനാട്ടിൽ ദുരന്തനിവാരണത്തിന് 2000 കോടി വേണമെന്ന് കേട്ടപ്പോൾ അവിശ്വസനീയമായി തോന്നിയെങ്കിലും, ഇപ്പോൾ അതു മാറി കിട്ടി.

Share News

വയനാട്ടിൽ ദുരന്തനിവാരണത്തിന് 2000 കോടി വേണമെന്ന് കേട്ടപ്പോൾ അവിശ്വസനീയമായി തോന്നിയെങ്കിലും, ഇപ്പോൾ അതു മാറി കിട്ടി. ഇതു പോലെ പകൽ കൊള്ള നടത്താനുള്ള ധൈര്യം ഇതിനു മുൻപ് ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു. സമൂഹത്തിന്റെ ദുരന്തങ്ങൾ വിറ്റു തിന്നുന്ന കുറെ ഭരണകൂട കഴുകന്മാർ, കഴിവുകേടിന്റെയും, ഉത്തരവാദമില്ലായ്മയുടെയും, അഴിമതിയുടെയും ഉത്തമ ഉദാഹരണമായ ഒരു നോക്കുകുത്തി സർക്കാർ. കഷ്ടം! ദുരന്തമുഖത്ത് ചാനൽ ക്യാമറകൾക്ക് മുൻപിൽ വയനാടിനെ ചേർത്തു പിടിക്കുമെന്ന് പറഞ്ഞ് വാവിട്ട് കരഞ്ഞ മന്ത്രിമാരുടെ കണ്ണുനീർ ഒപ്പാൻ തോർത്ത് […]

Share News
Read More

വയനാട്ടിലെ പ്രിയപ്പെട്ടവരുടെ തീരാ ദുഃഖം രചനയായി , ഈണമായി, സ്വരമായി. പ്രാർഥനയോടെ നിങ്ങളുടെ മുൻപിൽ സമർപ്പിച്ചുകൊണ്ട് ആ ദുഃഖത്തിൽ പങ്കുചേരുന്നു

Share News
Share News
Read More

ഒരു നാടു മുഴുവനോടെ ഒലിച്ചുപോയിട്ടും കുലുങ്ങാതെ തലയുയർത്തി നിൽക്കുന്ന രണ്ട് കോൺക്രീറ്റ് കെട്ടിടങ്ങൾ ശ്രദ്ധിച്ചവരുണ്ടോ?

Share News

ഒരു നാടു മുഴുവനോടെ ഒലിച്ചുപോയിട്ടും കുലുങ്ങാതെ തലയുയർത്തി നിൽക്കുന്ന രണ്ട് കോൺക്രീറ്റ് കെട്ടിടങ്ങൾ ശ്രദ്ധിച്ചവരുണ്ടോ? ഗാഡ്ഗിൽ മാമൻ്റെ റിപ്പോർട്ട് പ്രകാരം പരിസ്ഥിതിലോല പ്രദേശത്ത് കണ്ടുകൂടാത്ത “വൻകിട”‘ നിർമ്മിതികളിൽ പെടുത്താവുന്ന രണ്ട് കെട്ടിടങ്ങൾ. അതായത് ഉണ്ണീ, ശക്തിസ്വരൂപിണിയായ പ്രകൃതീദേവി ദുർബലമായ പശ്ചിമഘട്ട മലനിരകളിൽ ഒരു എൻ്റർടെയിൻമെൻ്റിന് ഉല്ലാസതാണ്ഡവം സെറ്റപ്പാക്കുമ്പോൾ അതിന് തടസം ഉണ്ടാക്കാൻ ശക്തമായ മാനുഷിക നിർമ്മിതികൾ ഒന്നും പാടില്ല. ഒറ്റ നിരത്തിന് ഫ്ലാറ്റ് ആക്കാൻ പാകത്തിലുള്ള കൂരകൾ മാത്രം ആവാം. കുന്നിൻചരുവിലെ പാമരന്മാർക്ക് അതുമതി. പാറക്കല്ലും കോൺക്രീറ്റും […]

Share News
Read More

വയനാട്ടിൽ 18 കടുവയെ ഉള്ളു എന്ന് പറയാൻ ആരാണ് മുഴുവൻ കടുവായെയും എണ്ണിയത്?

Share News

കടുവകളും കണക്കുകളും. ഒരു പരിസ്ഥിതി പ്രവർത്തകന്റെ ക്ലാസ്സ്‌ ആദ്യമായി കേൾക്കുന്നത് 1990 ൽ ആണ്. കടുവകൾ വാഴുന്ന കാടാണ് ഉത്തമമായ കാട് എന്ന് ഫുഡ്‌ ചെയിൻ വച്ചു ഭംഗിയായി വിവരിച്ചു. എട്ടാം ക്ലാസുകാരൻ സ്ലൈഡ് പ്രൊജക്ടർ ആദ്യമായി കണ്ട ക്ലാസ്സ്‌. കാടിനുള്ളിലാണ് വളർന്നതെങ്കിലും കാടിന്റെ നിഗൂഢതകൾ കൂടുതൽ അറിഞ്ഞത് ആയിടെ വായിച്ച ജിം കോർബറ്റും അന്റെഴ്സണും എഴുതിയ പുസ്തകങ്ങളിൽ കൂടിയായിരുന്നു. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത രൂദ്രപ്രയാഗിലെയും കുമയൂണിലെയും, നൈനിറ്റാളിലെയും കുറ്റികാടുകൾക്കിടയിലൂടെയുള്ള ഊടുവഴികളും, ഹസ്സനിലെയും ചമരാജ് നഗറിലെയും, ഗുണ്ടൽപ്പേട്ടയിലെയും […]

Share News
Read More

ആനക്കാംപൊയിൽ – കള്ളാടി -മേപ്പാടിതുരങ്കപാത: കോടഞ്ചേരി,തിരുവമ്പാടി വില്ലേജുകളിലെ സ്ഥലം എറ്റെടുക്കൽ അനുമതിയായി.

Share News

ആനക്കാംപൊയിൽ – കള്ളാടി -മേപ്പാടി തുരങ്കപാത നിർമ്മാണത്തിനാവശ്യമായ കോടഞ്ചേരി ,തിരുവമ്പാടി വില്ലേജുകളിലെ സ്ഥലം എറ്റെടുക്കൽ നടപടികൾക്ക് അനുമതി ഉത്തരവ് ലഭിച്ചു. 11.1586 ഹെക്ടർ ഭൂമിയാണ് പ്രവൃത്തിക്കായി ഏറ്റെടുക്കുന്നത്.നേരത്തെ സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കായി സാമൂഹികാഘാത പഠനം നടത്തുന്നതിന് കണ്ണൂർ ഡോൺ ബോസ്‌കോ ആർട്‌സ് & സയൻസ് കോളേജിനെ ടുമതലപ്പെടുത്തിയിരുന്നു. ഇവരുടെ സാമൂഹികാഘാത പഠന റിപ്പോർട്ട്,വിദഗ്ദ സമിതിയുടെ ശുപാർശ,കോഴിക്കോട് ജില്ലാ കളക്ടറുടെ ശുപാർശ എന്നിവയുടെ അടിസ്ഥാനത്തിൽ 2013 ലെ എൽ.എ.ആർ.ആർ നിയമപ്രകാരമാണ് സ്ഥലം ഏറ്റെടുക്കുക. ലിന്റോ ജോസഫ്എം.എൽ.എ,തിരുവമ്പാടി

Share News
Read More

കെ സി റോസക്കുട്ടി കോണ്‍ഗ്രസ് വിട്ടു

Share News

കല്‍പ്പറ്റ : കോണ്‍ഗ്രസ് നേതാവ് കെ സി റോസക്കുട്ടി പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് പ്രാഥമികാംഗത്വവും രാജിവെക്കുന്നതായി റോസക്കുട്ടി ടീച്ചര്‍ അറിയിച്ചു. കെപിസിസി വൈസ് പ്രസിഡന്റാണ് റോസക്കുട്ടി ടീച്ചര്‍. വനിതകളെ തഴയുന്ന പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ചാണ് റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുന്നത്. സ്ത്രീകളെ പാര്‍ട്ടി നിരന്തരം അവഗണിക്കുകയാണെന്ന് റോസക്കുട്ടി ആരോപിച്ചു. നിലവിലെ അവസ്ഥയില്‍ ഒരു മതനിരപേക്ഷ സമൂഹം കെട്ടിപ്പടുക്കുന്നതിനും, രാജ്യത്തെ വര്‍ഗീയപാര്‍ട്ടികള്‍ക്കെതിരായ പോരാട്ടത്തിന് നേതൃത്വം കൊടുക്കാനും കോണ്‍ഗ്രസിന് കഴിയില്ല. മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ലതിക സുഭാഷിന് സീറ്റ് നിഷേധിച്ചത് […]

Share News
Read More

രാഷ്ട്രീയ നേതാക്കന്മാരുടെ വൻ അകമ്പടി ഇല്ലാതെ സ്വന്തമായി ട്രാക്ടർ ഓടിച്ച് വയനാട്ടിലെ റോഡിലൂടെ സഞ്ചരിച്ച രാഹുലിനെ പതിനായിരങ്ങൾ അനുഗമിച്ചു

Share News

അധികാരത്തിൽ എത്താൻ കഴിഞ്ഞില്ല എങ്കിലും ഇന്ത്യയിലെ ജനങ്ങൾ ഏറ്റവും അധികം ഇഷ്ടപെടുന്ന ജന നായകൻ രാഹുൽ തന്നെയാണെന്നതിൽ യാതൊരു സംശയവുമില്ല. രാഷ്ട്രീയ നേതാക്കന്മാരുടെ വൻ അകമ്പടി ഇല്ലാതെ സ്വന്തമായി ട്രാക്ടർ ഓടിച്ച് വയനാട്ടിലെ റോഡിലൂടെ സഞ്ചരിച്ച രാഹുലിനെ പതിനായിരങ്ങൾ അനുഗമിച്ചു; പതിനായിരങ്ങൾ അഭിവാദ്യം ചെയ്തു. അങ്ങനെ ഗൗരവമുള്ള ഒരേ ഒരു കർഷക സമരത്തിന് ഇന്ന് കേരളം സാക്ഷ്യം വഹിച്ചു. ജയ് കിസാൻ, ജയ് ജവാൻ. Jolly George Kavalam Puthupparampil

Share News
Read More

ഇനി വയനാട് ജില്ലയിലെ വിദ്യാലയങ്ങളിൽ സ്റ്റുഡൻ്റ് പോലീസിനെ പോലെ വെള്ളകുപ്പായമണിഞ്ഞ് സ്റ്റുഡന്റ് ഡോക്ടര്‍മാരും ഉണ്ടാകും.

Share News

ഇനി വയനാട് ജില്ലയിലെ വിദ്യാലയങ്ങളിൽ സ്റ്റുഡൻ്റ് പോലീസിനെ പോലെ വെള്ളകുപ്പായമണിഞ്ഞ് സ്റ്റുഡന്റ് ഡോക്ടര്‍മാരും ഉണ്ടാകും. ഒരു ക്ലാസിൽ ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റ് ആയി ഉണ്ടാകും. കുട്ടികളിൽ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും വൈദ്യശാസ്ത്രത്തെക്കുറിച്ചും ശാസ്ത്രീയാവബോധം വളര്‍ത്തുക, കൂട്ടുകാരുടെ മാനസിക-ശാരീരികാരോഗ്യ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അവരെ സഹായിക്കാനും പ്രാപ്തരാക്കുക, കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ പ്രതിരോധിക്കുക, സാമൂഹികപ്രതിബദ്ധത വളര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അതാതു പ്രദേശത്തെ സ്‌കൂള്‍ കൗണ്‍സിലര്‍മാരെയും പബ്ലിക് ഹെൽത്ത് നഴ്‌സുമാരേയും സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റുകളുടെ പ്രവര്‍ത്തനങ്ങളുമായി […]

Share News
Read More

വയനാട് ജില്ലയുടെ സമഗ്രവികസനത്തിനായി സർക്കാർ പഞ്ചവൽസര പാക്കേജ് പ്രഖ്യാപിച്ചു. 7000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. -മുഖ്യമന്ത്രി

Share News

വയനാട് ജില്ലയുടെ സമഗ്രവികസനത്തിനായി സർക്കാർ പഞ്ചവൽസര പാക്കേജ് പ്രഖ്യാപിച്ചു. 7000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. കാപ്പിയിൽ നിന്നുള്ള വരുമാനം അഞ്ചു വര്‍ഷംകൊണ്ട് ഇരട്ടിയാക്കുക, കാർഷിക മേഖല അഭിവൃദ്ധിപ്പെടുത്തുക, ടൂറിസം മേഖയിൽ കൂടുതൽ വികസനം, യാത്രാക്ലേശം പരിഹരിക്കുക, വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങള്‍ മികവുറ്റതാക്കുക, പരിസ്ഥിതി സന്തുലനാവസ്ഥയ്ക്ക് കോട്ടം തട്ടാതെ ജീവിത നിലവാരം ഉയർത്തുക എന്നിവയാണ് വയനാട് പാക്കേജിൻ്റെ മുഖ്യലക്ഷ്യങ്ങൾ കാപ്പി കർഷകരിൽ നിന്നു നേരിട്ട് സംഭരിച്ച്, ‘വയനാട് കാപ്പി’ എന്ന ബ്രാൻ്റിൽ വിൽക്കുന്ന പദ്ധതി ഈ പാക്കേജിലെ ഏറ്റവും […]

Share News
Read More