മുൻമന്ത്രി ടിവി തോമസിന്റെ സഹോദരി പുത്രി ഡോ. ഡിന്നി മാത്യു കൊച്ചി കോർപ്പറേഷനിൽ ട്വൻ്റി20 സ്ഥാനാർത്ഥി
കൊച്ചി:മുൻമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി.വി .തോമസിന്റെ സഹോദരി പുത്രി ഡോ. ഡിന്നി മാത്യു കൊച്ചി കോർപ്പറേഷനിൽ 34-ാംഡിവിഷനിൽ (സ്റ്റേഡിയം) ട്വന്റി20 സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. പഠനകാലത്ത് കേരള യൂണിവേഴ്സിറ്റി യൂണിയൻ എക്സിക്യൂട്ടീവ് മെമ്പർ, കോളേജ് യൂണിയൻ വൈസ് ചെയർമാൻ, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ എന്നിങ്ങനെ ഡിന്നി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരളത്തിൽ ആദ്യമായി നടന്ന ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി തണ്ണീർമുക്കം ഡിവിഷനിൽ മത്സരി ച്ചിട്ടുണ്ട്. ഇന്ത്യൻ പ്രസിഡൻ്റിൻ്റെ “പ്രസിഡൻറ് ഗൈഡ് അവാർഡ്” ലഭിച്ചിട്ടുണ്ട്. ചേർത്തല സെൻ്റ് മൈക്കിൾസ് കോളേജിൽ […]
Read More