വിഷമിക്കണ്ട കുഞ്ഞേ; മാലാഖമാർ ഒരിക്കലും വരാൻ വൈകില്ല. അതുകൊണ്ടാണ് അവരെ മാലാഖമാർ എന്നു വിളിക്കുന്നത്…
വ്യാകുലകാലത്തെ മാലാഖമാർ* സണ്‍ഡേ ക്ലാസിൽ ഏബ്രഹാമിന്റെ ബലി നാടകീയമായി അധ്യാപിക കൊച്ചു കുട്ടികൾക്കു പറഞ്ഞുകൊടുക്കുകയാണ്. “”ഏബ്രഹാം, പുത്രൻ ഇസഹാക്കിനെ ഒരു കല്ലോടു ചേർത്തുവച്ചു. എന്നിട്ടു കണ്ണു പൂട്ടാൻ ആവശ്യപ്പെട്ടു. ഉള്ളിലെ നിലവിളിയടക്കി കൊടുവാളുയർത്തി പുത്രന്റെ ശിരസിലേക്ക് ആഞ്ഞുവീശി. .. പെട്ടെന്നു മാലാഖ പ്രത്യക്ഷപ്പെട്ട് പാടില്ല എന്നറിയിച്ചു. പകരം ആട്ടിൻകുട്ടിയെ ബലിയർപ്പിക്കാൻ ആവശ്യപ്പെട്ടു. ”കേട്ടിരുന്ന ആറു വയസുകാരി ക്ലാസിലിരുന്നു വിതുന്പിക്കരയുകയാണ്. അധ്യാപിക അവളുടെ തോളത്തു തട്ടി സ്നേഹത്തോടെ, കരച്ചിലിന്റെ കാരണം തിരക്കി. കരച്ചിൽ നിർത്താതെ അവൾ ടീച്ചറോട്: ടീച്ചറേ, […]
Read Moreവെട്ടിയോ കുത്തിയോ പരുക്കേല്‍പ്പിക്കുന്നതുപോലെ ക്വട്ടേഷന്‍സംഘാംഗങ്ങളുടെ അതേ രീതിയില്‍ തന്നെയാണ് സൈബര്‍ അക്രമികളും പ്രവര്‍ത്തിക്കുന്നത്.-നിഷ
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ചിലയാളുകള്‍ നടത്തുന്ന ഹീനമായ ആക്രമണം കണ്ട് എനിക്ക് പിന്തുണയറിയിച്ചവര്‍ക്ക് നന്ദി പറയാനാണ് ഈ കുറിപ്പ്. മൂന്നു ദിവസത്തിലേറെയായി എന്‍റെ ഫോണ്‍ നിലച്ചിട്ടില്ല. അതിനു പുറമെയാണ് സമൂഹമാധ്യമങ്ങളിലൂടെത്തന്നെ പിന്തുണ അറിയിച്ചവര്‍. ആക്രമിച്ചവരോട് വാസ്തവത്തില്‍ എനിക്ക് കടപ്പാടാണുള്ളത്. രണ്ടു കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിന്. ഒന്ന്, ഇത്രയധികം മലയാളികള്‍ എന്നെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നു, രണ്ട്,വിവേകം നഷ്ടപ്പെട്ടിട്ടില്ലാത്ത, തികഞ്ഞ ജനാധിപത്യബോധ്യമുള്ള, പ്രബുദ്ധരായ ജനതയായി മലയാളി തുടരുന്നു. വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍, വ്യത്യസ്തരാഷ്ട്രീയ കക്ഷി നേതാക്കള്‍, സാമൂഹ്യ നിരീക്ഷകർ, […]
Read Moreപെട്ടിമുടിയില്‍ മരണപ്പെട്ടവരെ ഒരുമിച്ച് സംസ്‌കരിച്ചു
ഇടുക്കി: രാജമലയുടെ താഴ്‌വാരത്തെ കളിക്കളത്തോട് ചേര്‍ന്നാണ് പെട്ടിമുടിയില്‍ മരിച്ചവര്‍ക്ക് അന്ത്യവിശ്രമമൊരുക്കിയത്. നിരയായുള്ള കുഴികളില്‍ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ ഒരുമിച്ചാണ് അന്ത്യ നിദ്ര. courtesy – mathrubhumi news
Read Moreമല എലിയെ പ്രസവിച്ചതുപോലെയായ നിരവധി സംഭവങ്ങള്‍ക്ക് മീഡിയ സാക്ഷി
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ ഒരു എഫ് ബി പോസ്റ്റ് കാണാനിടയായി. അതിലെ ചില പരാമര്‍ശം ഇപ്രകാരം: പത്രസമ്മേളനത്തിന് ഒറ്റയ്ക്ക് പോകാന്‍ ധൈര്യമില്ല. ഒരിടത്തുനിന്നു രണ്ടു പേര്‍. പരസ്പരം കയ്യുംപിടിച്ച് ചോദ്യങ്ങള്‍. ഒരു സ്ഥാപനത്തില്‍ നിന്ന് ഒരാള്‍ എന്നതാണ് മര്യാദ. ഒരാള്‍ തന്നെ രണ്ട്, പരമാവധി മൂന്ന് – അത്രയേ ചോദിക്കൂ. അതും മര്യാദ. മുന്‍പ്രസ് സെക്രട്ടറി എന്ന നിലയില്‍ എന്റെ അനുഭവം പറയാം. നോര്‍ത്ത് ബ്ലോക്കിലെ മൂന്നാം നിലയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് അടുത്തുള്ള കോണ്‍ഫറന്‍സ് ഹാളില്‍ വച്ചായിരുന്നു […]
Read Moreരക്ഷാപ്രവർത്തകരുടെ മാത്രമല്ല മാധ്യമ പ്രവർത്തകരുടെയും ഏറ്റവും ശ്രമകരമായ ഡ്യൂട്ടി കളിലൊന്നാണ് പെട്ടിമുടി ദുരന്തം
മാധ്യമ പ്രവർത്തകൻ എ.എസ്. അനീഷ് കുമാർ എഴുതുന്നു—-—രക്ഷാപ്രവർത്തകരുടെ മാത്രമല്ല മാധ്യമ പ്രവർത്തകരുടെയും ഏറ്റവും ശ്രമകരമായ ഡ്യൂട്ടി കളിലൊന്നാണ് പെട്ടിമുടി ദുരന്തം.. ആരെങ്കിലും അയച്ചു തരുന്ന പടങ്ങളിലൊന്ന് ഷെയർ ചെയ്ത് ആളാവാൻ എളുപ്പമാണ് പക്ഷെ യഥാർത്ഥദ്യശ്യം പുറത്തെത്തിയ്ക്കണമെങ്കിൽ വലിയ ബുദ്ധിമുട്ടാണ്. കാര്യങ്ങളെ കരിപ്പൂരുമായി ബന്ധിപ്പിയ്ക്കാൻ എളുപ്പമാണ്, പക്ഷെ നിലവിലെ സാഹചര്യത്തിൽ പെട്ടിമുടിയിൽ എത്തണമെങ്കിൽ യു.എ.ഇ യിൽ എത്തുന്ന സമയം വേണം. തകർന്നു കിടക്കുന്ന പെരിയ വാര പാലവും കടന്ന് ഇരവികുളം നാഷണൽ പാർക്കിലൂടെ പെട്ടി മുടിയിൽ എത്തണമെങ്കിൽ മണിക്കൂറുകൾ […]
Read Moreകൊല്ലത്തെ മനുഷ്യരുടെ ഹൃദയങ്ങളിൽ റേഡിയോ ബെൻസിഗറും അവരുടെ സ്വന്തം ഫ്രഡിയച്ചനും ഇടംനേടിയിരിക്കുന്നു .
ജോർജ് എഫ് സേവ്യർ വലിയവീട് സുവിശേഷ പ്രഘോഷണത്തിന്റെ സൗന്ദര്യം തനതായ കലാരൂപങ്ങളിലൂടെ പകർത്തുന്നതിൽ ലോകത്തിന് വെത്യസ്തമായ സന്ദേശം നല്കുകയാണ് കൊല്ലം രൂപതയിലെ മോൺസിഞ്ഞോർ ഫെർഡിനാന്റ് പീറ്റർ. മനുഷ്യ ഹൃദയങ്ങളെ സ്വാധീനിക്കുവാൻ മാധ്യമങ്ങൾക്കുള്ള അസാധ്യ സ്വാധീനം തിരിച്ചറിഞ്ഞ പുരോഹിതൻ. വ്യക്തിവളർച്ചക്കായി കഴിവുകളെ തന്നിലേക്കൊതുക്കിനിർത്തി പേരെടുക്കാൻ ശ്രമിക്കാതെ ചുറ്റുമുള്ളവരിലേക്ക് പകരുവാൻ ഫ്രഡി അച്ചനെന്ന മോൺസിഞ്ഞോർ ഫെർഡിനാന്റ് പീറ്റർ ശ്രമിച്ചതിന്റെ ഉത്തരമാണ് വിധുവിൻസെന്റിനെയും, കിരൺ പ്രഭാകറിനെയും, രാജേഷ് ശർമയേയും, ജോസ് ടൈറ്റസിനെയും, ടോണി റിബൈറെയും പോലെയുള്ള സിനിമാപ്രവർത്തകരുടെ ജനനം. യൂറോപ്പിലെ ചലച്ചിത്ര […]
Read Moreകോവിഡാനന്തര ആത്മീയത
ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ (സെക്രട്ടറി, സീറോ മലബാര്‍ കുടുംബ കൂട്ടായ്മ) നിലവില്‍ നാം പിന്തുടര്‍ന്നു വന്നിരുന്ന പരമ്പരാഗത ശൈലിയില്‍നിന്നും വ്യത്യസ്തമായി, കോ വിഡാനന്തര കാലത്ത് ആത്മീയതയും പുനര്‍നിര്‍വചിക്കപ്പെടുകയാണ്. ദിവസവും ബലിയര്‍പ്പണത്തില്‍ പങ്കെടുത്ത് ഇരു സാദൃശ്യങ്ങളോടെ ദിവ്യകാരുണ്യം സ്വീകരിച്ചിരുന്ന വിശ്വാസസമൂഹം, ഈ കോവി ഡു കാലത്ത് തങ്ങളുടെ വീടുകളുടെ കുടുസ്സു മുറികള്‍ക്കുളളിലെ 21′ ടിവിയില്‍ ഓണ്‍ലൈന്‍ വി. കുര്‍ബാന കണ്ടു നിര്‍വൃതിയടയുന്ന കാഴ്ച നമുക്ക് അനുഭവവേദ്യമാണ്. ഒരുപക്ഷേ ലോക്ഡൗണിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി ഓണ്‍ലൈന്‍ വി. കുര്‍ബാനകളെ ഒരു പരിധിവരെ […]
Read More