രാജ്യത്ത് ആദ്യമായി കർഷക ക്ഷേമനിധി ബോർഡ് വരുന്നു.
രാജ്യത്ത്തന്നെ ആദ്യമായി കേരളത്തിൽ കർഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കർഷക ക്ഷേമനിധി ബോർഡ് നിലവിൽവരുന്നു. കഴിഞ്ഞ മന്ത്രിസഭായോഗമാണ് ബോർഡ് രൂപീകരിക്കാൻ തീരുമാനമെടുത്തത്. അംഗത്വം 18 വയസ്സ് തികഞ്ഞതും എന്നാൽ 55 വയസ്സ് പൂർത്തീകരിക്കുകയും ചെയ്യാത്ത മൂന്ന് വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവനമാർഗ്ഗമായി സ്വീകരിക്കുകയും എന്നാൽ മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗമല്ലാത്തതുമായ കർഷകർക്ക് ഈ പദ്ധതിയിൽ അംഗമാകാം. പദ്ധതിയിൽ അംഗത്വം ലഭിക്കുന്നതിന് ഓരോകർഷകനും 100 രൂപ രജിസ്‌ട്രേഷൻ ഫീസായി ബാങ്കിൽ അടച്ച ചെല്ലാൻ സമർപ്പിക്കുകയോ 100 രൂപ വിലമതിക്കുന്ന കേരള […]
Read Moreഅങ്കമാലി ബെെപ്പാസ്!! കരയാംപറമ്പ് Junction മുതല്‍ അങ്കമാലി റെയില്‍വേ സ്റ്റേഷന്‍ വരെ
ഈ പദ്ധതിയുടെ വിജയത്തിന് വേണ്ടി പ്രയത്നിക്കുന്ന എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ !! അങ്കമാലി ബൈപ്പാസ്: ഭൂമി ഏറ്റെടുക്കാൻ സ്പെഷ്യല്‍ തഹസില്‍ദാരെ നിയമിച്ചു *അതിരുകല്ലുകള്‍ ഉടന്‍ സ്ഥാപിക്കുംഅങ്കമാലി ബൈപ്പാസിന്‍റെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കായി സ്പെഷ്യല്‍ തഹസില്‍ദാരെ നിയമിച്ചതായി അങ്കമാലി എം.എല്‍.എ റോജി എം. ജോണ്‍. കിഫ്ബി തഹസില്‍ദാര്‍ യൂജിന്‍ ജോണ്‍നെയാണ് ഇതിനായി നിയമിച്ചിരിക്കുന്നത്. ബൈപ്പാസിനായി ഏറ്റെടുക്കേണ്ട ഭുമിയില്‍ അതിരുകല്ലുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി ഈ ദിവസങ്ങളില്‍ ആരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു. അതിരുകല്ലുകള്‍ സ്ഥാപിച്ചതിനു ശേഷം ബൈപ്പാസിന്‍റെ നിര്‍വ്വഹണ ചുമതലയുള്ള റോഡ്സ് & […]
Read Moreസ്ത്രീ സുരക്ഷ: 13 ലക്ഷം പേർ പ്രതിരോധ പരിശീലനം പൂർത്തിയാക്കി.
സർക്കാരിന്റെ സധൈര്യം മുന്നോട്ട് പരിപാടിയുടെ ഭാഗമായി നടപ്പാക്കിയ സ്വയം പ്രതിരോധ പരിശീലനപദ്ധതിയിൽ സ്ത്രീകളും പെൺകുട്ടികളുമുൾപ്പെടെ 13 ലക്ഷം പേർ പരിശീലനം നേടി. 201920ൽ തിരുവനന്തപുരം ജില്ലയിൽ മാത്രം 18,055 പേരാണ് പരിശീലനം പൂർത്തിയാക്കിയത്. ഇസ്രയേലി കമാൻഡോകൾ പരിശീലിക്കുന്ന ഏറ്റവും അപകടകരമായ പ്രതിരോധകലയായ ക്രാവ് മാഗ അടിസ്ഥാനമാക്കിയാണ് കേരള പോലീസിന്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നത്. ആയുധമില്ലാതെ സ്വയം പ്രതിരോധിക്കാനും അക്രമിയെ നിശ്ചലനാക്കാനുമുളള പരിശീലനമാണ് ഇതിൽ നൽകുന്നത്.സ്ത്രീകൾക്കും കുട്ടികൾക്കും അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന അക്രമണങ്ങളെ ഇതിലൂടെ പ്രതിരോധിക്കാനാവും. തിരഞ്ഞെടുക്കപ്പെട്ട വനിതാ […]
Read Moreബാറുകള്‍ തുറക്കുവാനുള്ള നീക്കം; ലക്ഷ്യം തെരഞ്ഞെടുപ്പ് ഫണ്ട്
ബാറുകള്‍ അടിയന്തിരമായി തുറന്നു കൊടുക്കുവാനുള്ള നീക്കം അബ്കാരി പ്രീണനമാണെന്നും സമീപഭാവിയില്‍ നടക്കുവാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ ഫണ്ട് സ്വരൂപണം ലക്ഷ്യംവച്ചാണിതെന്നും കെ.സി.ബി.സി. മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. കേരള മദ്യവിരുദ്ധവിശാലസഖ്യം നേതൃയോഗം കോട്ടയത്ത് ടെംമ്പറന്‍സ് കമ്മീഷന്‍ കൗണ്‍സില്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള. ആരാധനാലയങ്ങളോടും, വിദ്യാഭ്യാസസ്ഥാപനങ്ങളോടുമില്ലാത്ത കൂറ് എന്തിനാണ് സര്‍ക്കാര്‍ മദ്യസ്ഥാപനങ്ങളോട് കാണിക്കുന്നത്. കോവിഡ് പകര്‍ച്ചവ്യാധിയുടെ ഗുരുതരാവസ്ഥ ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചിരിക്കുന്ന സര്‍ക്കാര്‍ തന്നെ രോഗവ്യാപനത്തിന് മുഖ്യകാരണമായേക്കാവുന്ന മദ്യസ്ഥാപനങ്ങള്‍ക്ക് പരിഗണന നല്‍കുന്നത് ‘എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് സമാനമാണ്’. […]
Read Moreആഭ്യന്തര ടൂറിസം ഈ മാസം 15 ന് ശേഷം ആരംഭിക്കും: മന്ത്രി
സംസ്ഥാനത്ത് ആഭ്യന്തര ടൂറിസം ഈ മാസം 15 ന് ശേഷം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോവിഡ് ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിച്ച് പ്രവർത്തിക്കാൻ പറ്റുന്ന കേന്ദ്രങ്ങൾ മാത്രമേ ആദ്യഘട്ടത്തിൽ തുറക്കൂവെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റിംഗ് സംവിധാനമുള്ള കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷനുകൾ, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയാണ് ഇത്തരത്തിൽ തുറക്കുക. നിയന്ത്രണമേർപ്പെടുത്താൻ സാധിക്കാത്ത ബീച്ചു പോലുള്ള ടൂറിസം കേന്ദ്രങ്ങളിൽ നിലവിലെ സാഹചര്യത്തിൽ സന്ദർശകരെ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
Read More“സാധ്യതകളുടെ സോഷ്യൽ വർക്ക്”
“സാധ്യതകളുടെ സോഷ്യൽ വർക്ക്” സെമിച്ചൻ ജോസഫ്,കൊച്ചി Give a man a fish, and you feed him for a day. Teach a man to fish, and you feed him for a lifetime. മീൻ വാങ്ങി നൽകുന്നതിന് പകരം ചൂണ്ട കൊടുത്തു മീൻപിടിക്കാൻ പഠിപ്പിക്കുന്നതിന്റെ മഹത്വം മനസ്സിലാക്കിയിട്ടുള്ളവരാണ് നാം . അടിസ്ഥാനപരമായി സാമൂഹ്യസേവനവും സാമൂഹ്യ പ്രവർത്തനവും തമ്മിലുള്ള വ്യത്യാസവും ഇതുതന്നെയാണ്. വ്യക്തിയുടെ സകലവിധ കഴിവുകളെയും സാധ്യതകളെയും കണ്ടെത്തി അവനെ/ അവളെ […]
Read Moreവികസനത്തിലേക്കൊരു തുരങ്കപാത; വയനാട് ചുരത്തിന് ബദൽപാത വരുന്നു
വയനാട്,കോഴിക്കോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏകസഞ്ചാര പാതയാണ് പ്രസിദ്ധമായ താമരശേരി ചുരം. സിനിമകളിലൂടെയും മറ്റും ഏതൊരു മലയാളിക്കും പരിചിതമായ ഈ ചുരം ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം നിരവധി തവണ വീതികൂട്ടുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തിരുന്നു. എന്നിരിക്കിലും രാജ്യത്തെ തന്നെ ഏറ്റവും പ്രധാന ചുരങ്ങളിലൊന്നായ താമരശേരി ചുരത്തിൽ വാഹനപ്പെരുപ്പം കൊണ്ടും മണ്ണിടിച്ചിൽ കൊണ്ടും പലപ്പോഴും ഗതാഗതതടസം ഉണ്ടാകുന്നുണ്ട്. മഴക്കാലത്ത് രൂക്ഷമാകുന്ന മണ്ണിടിച്ചിൽ കൊണ്ട് മാസങ്ങളോളം ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥയാണുള്ളത്.ദേശീയ പാത 766 – കോഴിക്കോട്-കൽപ്പറ്റ-മൈസൂർ-ബാംഗ്ലൂർ റോഡിലെ […]
Read Moreസ്വച്ഛ് ഭാരത് ക്യാമ്പയിൻ ആരംഭിച്ചു.
എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ സഹൃദയയും എറണാകുളം നോർത്ത് റെയിൽവേയും സംയുക്തമായി ചേർന്ന് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ സ്വച്ഛ് ഭാരത് ക്യാമ്പയിന് ആരംഭം കുറിച്ചു. കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ശുചീകരണ പ്രവർത്തനങ്ങളുമായി ദ്വിദിന സ്വച്ഛ് ഭാരത് ക്യാമ്പയിനാണ് ലക്ഷ്യം വക്കുന്നതെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അറിയിച്ചു. നോർത്ത് റെയിൽവേ സ്റ്റേഷനിൽ വച്ചു നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം നോർത്ത് റെയിൽവേ ഹെൽത്ത് ഇൻസ്‌പെക്ടർ അരുൺ പി .എ […]
Read More