കൃഷിമന്ത്രി ഒരു വ്യക്തിയല്ല, ഒരു ജനതയുടെ, സംസ്കാരത്തിന്റെ പ്രതീകമാണ്!

Share News

*കൃഷി വകുപ്പ്* പണ്ടു പണ്ടൊരു നാട്ടിൽ ഒരു കൃഷി മന്ത്രിയുണ്ടായിരുന്നു. .കൃഷിക്കാരന് വിത്തും വളവും വിതരണം ചെയ്യുന്നൊരാൾ ! വിത്തുമുളച്ചാൽ ചെടികളുംവളമിട്ടു പോറ്റിയാൽ കൃഷിയും ആകുമെന്നറിയുന്നൊരാൾ! കുറ്റകരമല്ല കൃഷിയെന്നും കൃഷിയില്ലെങ്കിൽ അന്നമുണ്ടാവില്ലെന്നുംനന്നായറിയുന്നൊരാൾ! പുഞ്ചപ്പാടങ്ങൾ തരിശിടരുതെന്നുംതരിശുനിലങ്ങൾ വിളഭൂമിയാക്കണമെന്നുംജനത്തോടു മല്ലിടുന്നൊരാൾ! ആനയും കാട്ടുപന്നിയുംകാടിറങ്ങിവന്നു കൃഷിഭൂമിയിൽ കൂത്താടി വിഹരിക്കുമ്പൊഴും. ..തൊഴുത്തിലും കോഴിക്കൂട്ടിലുംപുലിയും കടുവയും നിത്യവും വേട്ട തുടരുമ്പൊഴും, ‘വേട്ടക്കൊരുമകൻ’ എന്നപോൽ കൃഷിക്കാരന്നൊപ്പംനിന്നൊരാൾ! കാലം പോകെ പോകെരാഷ്ട്രീയക്കാരൻ മൃഗസ്നേഹിയും നിയമജ്ഞൻ മനുഷ്യ വിരുദ്ധനുമായപ്പോൾ, കൃഷി കുറ്റകരമായ ഒരു ദുർവൃത്തിയുംകൃഷിക്കാരൻ രാജ്യദ്രോഹിയുമായി! അന്നം വിളയിക്കാൻമലകയറിയവരുടെ […]

Share News
Read More

തൊഴിക്കുന്ന മക്കളെ നിയമ വടി അടിക്കാം. അടിക്കണം.

Share News

തൊഴിക്കുന്ന മക്കളെ നിയമ വടി കൊണ്ട് അടിക്കണോയെന്ന ചോദ്യം ആകട്ടെ ഇന്നത്തെ ലോക എൽഡർ അബ്യുസ് ബോധവത്കരണ ദിനത്തില്‍. മാതാപിതാക്കളെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം മക്കളുടേതെന്നു അനുശാസിക്കുന്ന മുതിർന്ന പൗരന്മാരുടെ ക്ഷേമ സംരക്ഷണ നിയമം നിലവിലുണ്ട്. പീഡനം ഉണ്ടായാലും നടപടി എടുക്കാം.വസ്തു വകകൾ തട്ടിയെടുത്താൽ അത് അസാധുവാക്കാം.ജീവനാംശം നേടിയെടുക്കാം.പക്ഷെ മക്കളുടെ നേരെ ഈ നിയമത്തിന്റെ വാളോങ്ങാൻ അരക്ഷിതരായ മുതിര്‍ന്ന പൗരന്മാര്‍ പലരും തയ്യാറാകില്ല.മക്കളായി പോയില്ലേയെന്നു പിറുപിറുത്തു കൊണ്ട് അങ്ങ് സഹിക്കും. മുതിർന്ന പൗരൻ മക്കളുടെ പീഡനത്തിനും സാമ്പത്തിക ചൂഷണത്തിനും […]

Share News
Read More

മെത്രാനെ ആദരിക്കാൻ എത്തിയ മന്ത്രിയെ ഞെട്ടിച്ചുകൊണ്ട് മെത്രാൻ മന്ത്രിയെ ആദരിച്ചു

Share News

പാലാ: മെത്രാനെ ആദരിക്കാൻ എത്തിയ മന്ത്രിയെ ഞെട്ടിച്ചുകൊണ്ട്  മെത്രാൻ മന്ത്രിയെ ആദരിച്ചു. തുടർന്നു കൊറോണയ്‌ക്കെതിരെ പോരാടാൻ നേതൃത്വം നൽകുന്ന ജനപ്രതിനിധികളെയും ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ ആദരിച്ചു. രക്തദായകദിനത്തോടനുബന്ധിച്ചു രക്തദാതാവുകൂടിയായ ബിഷപ്പ് മാർ മുരിക്കനെ ആദരിക്കാൻ ചേർന്ന സമ്മേളനത്തിലാണ് വേദിയിലിരിക്കുന്നവരെയും സദസ്സിലിരിക്കുന്നവരെയും ഞെട്ടിച്ചു കൊണ്ട് ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ ആദരവ് മന്ത്രിക്കും ജനപ്രതിനിധികൾക്കും നൽകിയത്. തന്നെ രക്തദായകദിനത്തോടനുബന്ധിച്ചു ഒരു ചടങ്ങുണ്ടെന്നു പറഞ്ഞാണ് ക്ഷണിച്ചത്. ഇവിടെ എത്തിയപ്പോഴാണ് ആദരവാണ് ചടങ്ങെന്നറിയുന്നത്. തന്നെയല്ല ആദരിക്കേണ്ടതെന്നു പറഞ്ഞ മാർ മുരിക്കൻ […]

Share News
Read More

കോവിഡ് – 19 ൻ്റെ പശ്ചാത്തലത്തിൽ ഐ ടി മേഖലയെ സംരക്ഷിക്കാനുള്ള പദ്ധതികൾക്കും സർക്കാർ രൂപം നൽകിയിട്ടുണ്ട്.-മുഖ്യ മന്ത്രി

Share News

ഇന്റര്‍നെറ്റ് പൗരൻ്റെ അവകാശമാക്കി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം എന്ന ഖ്യാതിയോടെയാണ് സംസ്ഥാനത്തെ ഐടി മേഖല നാലു വർഷം കുതിച്ചത്. എല്ലാവർക്കും ഇൻ്റർനെറ്റ് സാധ്യമാക്കാൻ കെ-ഫോണ്‍ എന്ന ബൃഹത് പദ്ധതിയും നടപ്പാക്കുകയാണ്. ഡിസംബറിൽ പദ്ധതിക്ക് തുടക്കം കുറിക്കും. സംസ്ഥാനത്തെമ്പാടും 2000 സൗജന്യ വൈഫൈ കേന്ദ്രങ്ങളും സർക്കാർ ഒരുക്കി. കേരളത്തിന്റെ സ്വന്തം കമ്പ്യൂട്ടര്‍ ‘കോക്കോണിക്സ് ‘ ആരംഭിക്കാനും വിപണിയിൽ എത്തിക്കാനും കഴിഞ്ഞത് ഐടി യിലെ പ്രധാന നേട്ടമാണ്. സാങ്കേതിക മേഖലയിലെ പഠനത്തിന് ഡിജിറ്റല്‍ സര്‍വ്വകലാശാല ആരംഭിക്കാനുള്ള തീരുമാനവും ഈ മേഖലയിലെ […]

Share News
Read More

കോവിഡാനന്തര കേരളം: കൃഷിയിലൂടെ സ്വയംപര്യാപ്തതയിലേക്ക്. ജനപ്രതിനിധികളും വിവിധ കൃഷി രീതികളിൽ പ്രാഗത്ഭ്യം നേടിയവരും പങ്കെടുക്കുന്നു!

Share News

HEARTY WELCOME.!!  Chavara Cultural Centre, Kochi is inviting you to a scheduled Zoom meeting. Topic:കോവിഡാനന്തര കേരളം:കൃഷിയിലൂടെ സ്വയംപര്യാപ്തതയിലേക്ക്. ജനപ്രതിനിധികളുംവിവിധ കൃഷി രീതികളിൽ പ്രാഗത്ഭ്യം നേടിയവരും പങ്കെടുക്കുന്നു! സ്വാഗതം!! Date: Jun 14, SUNDAY, 2020Time: 3:30 PM India Join Zoom Meetinghttps://us02web.zoom.us/j/84372502110?pwd=ZkNYTWlsVVZsWjMrNHRLSXlmRmtndz09 Meeting ID: 843 7250 2110Password: chavara7

Share News
Read More

നടന്നു വന്ന പലരും ചേതനയറ്റ് മോർച്ചറിയുടെ മരവിപ്പിലേക്കും പിന്നീട് പൊതുശ്മശാനത്തിലേക്കും നീങ്ങി.കോവിഡ് അങ്ങനെയാണ്;അതുണ്ടാക്കുന്ന ശാരീരികാസ്വാസ്ഥ്യങ്ങൾ പ്രവചനാതീതമാണ്./അനുഭവം

Share News

ലോകം മുഴുവനും കൊറോണയുടെ പിടിയിലമരാൻ തുടങ്ങിയ സമയം. കുവൈറ്റിൽ ഞാൻ ജോലി ചെയ്യുന്ന ആശുപത്രിയിലെ വാർഡുകൾ ഓരോന്നായി COVID വാർഡുകളാക്കാൻ തുടങ്ങി.ദൂരെ ചൈനയിലെവിടെയോ ഉടലെടുത്ത് പലരാജ്യങ്ങളിലേക്കും പടർന്നു തുടങ്ങിയ മഹാവ്യാധി ഇങ്ങ് ഇവിടെ എന്റെയടുത്തേക്കും വന്നിരിക്കുന്നു .ജോലിക്കു പോകുന്നത് തന്നെ ഭയാനകമായ അവസ്ഥ.കൊറൊണ രോഗികളെ ശുശ്രൂഷിക്കുന്ന നഴ്സ് സുഹൃത്തുക്കൾക്കും രോഗം പിടിപെടാൻ തുടങ്ങി. ഇടി വെട്ടേറ്റതുപോലെ ഒരു ദിവസം ഞാനറിഞ്ഞു,കോറോണ രോഗികൾക്കുവേണ്ടി ആശുപത്രിക്കു സമീപം പണിതുയർത്തിയ താത്ക്കാലിക ടെന്റിലാണ് അടുത്ത ആഴ്ചമുതൽ എനിക്കു ഡ്യൂട്ടി. നഴ്സിങ് പഠിക്കാൻ […]

Share News
Read More

പമ്പാ ത്രിവേണിയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കംചെയ്യല്‍ ഉടൻ പൂര്‍ത്തിയാക്കും:

Share News

പത്തനംതിട്ട: മഴ കൂടുതല്‍ ശക്തമായില്ലെങ്കില്‍ പമ്പാ ത്രിവേണിയില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മണലെടുപ്പ് പ്രവര്‍ത്തനങ്ങള്‍ 25 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. പമ്പാ ത്രിവേണിയില്‍ അടിഞ്ഞുകൂടിയിട്ടുള്ള മണലും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പമ്പയില്‍ സന്ദര്‍ശനം നടത്തി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. ഇതുവരെ എണ്ണായിരത്തിലധികം മീറ്റര്‍ ക്യൂബ് മണല്‍, മാലിന്യങ്ങള്‍ നീക്കം ചെയ്തു കഴിഞ്ഞു. 2018ലെ പ്രളയത്തിനു ശേഷം പമ്പ ത്രിവേണി മുതല്‍ രണ്ടു കിലോമീറ്ററിലധികം സ്ഥലത്ത് അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണ് വെള്ളപ്പൊക്കം സൃഷ്ടിക്കാന്‍ […]

Share News
Read More

കിഫ്ബി പദ്ധതികൾ വേഗം പൂർത്തികരിക്കണം: മുഖ്യമന്ത്രി

Share News

വിശദ പദ്ധതി റിപ്പോർട്ട് സമർപ്പിച്ച കിഫ്ബിയുടെ 474 പുതിയ പ്രധാന പദ്ധതികൾ എത്രയും വേഗം പൂർത്തികരിക്കാൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രവർത്തന പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി. പദ്ധതികൾക്കാവശ്യമായ ഭൂമി ഏറ്റെടുക്കലിന് വേഗത കൂട്ടണം. ഇക്കാര്യത്തിൽ ബന്ധപ്പെട്ട സെക്രട്ടറിമാരുമായി ആലോചിച്ച് നടപടി ത്വരിതപ്പെടുത്തണം. റോഡ് വീതി കൂട്ടുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ ശാശ്വതമായി പരിഹരിക്കാനാകണം. 50 കോടിക്ക് മുകളിലുള്ള പദ്ധതികൾ രണ്ടാഴ്ചയിലൊരിക്കൽ അഡീഷണൽ ചീഫ് സെക്രട്ടറി തലത്തിൽ റിവ്യൂ ചെയ്യും. മാസത്തിലൊരിക്കൽ ചീഫ് സെക്രട്ടറി തലത്തിൽ അവലോകനം […]

Share News
Read More

വീണ്ടും കേരളം മാതൃക: നേരം പുലരും മുമ്പ് മരുന്നുമായി ഫയര്‍ഫോഴ്‌സ്

Share News

പല കാര്യങ്ങളിലും കേരളം ലോകത്തിന് മാതൃകയാകുമ്പോള്‍ സംസ്ഥാനത്തിന്റെ ഏത് ഭാഗത്തും ഒറ്റ രാത്രി കൊണ്ട് കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നെത്തിച്ച് മാതൃക സൃഷ്ടിക്കുകയാണ് ഫയര്‍ഫോഴ്‌സ്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും ആര്‍.സി.സി.യുടേയും യുവജന കമ്മീഷന്റേയും സഹകരണത്തോടെ ഫയര്‍ഫോഴ്‌സ് ഇതുവരെ 1800 ഓളം രോഗികള്‍ക്ക് 16 ലക്ഷത്തോളം രൂപയുടെ മരുന്നാണെത്തിച്ചത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ആര്‍.സി.സി.യുടെ സഹകരണത്തോടെ 22-ഉം തമിഴ്‌നാട്ടില്‍ കന്യാകുമാരിയിലും കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിച്ചിരുന്നു. ഈ കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ചികിത്സയിലുള്ള രോഗികള്‍ക്കുള്ള കീമോതെറാപ്പി […]

Share News
Read More

ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത് അറിയിപ്പ്

Share News

*ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത് അറിയിപ്പ്* പ്രിയപ്പെട്ട സുഹൃത്തുക്കളെ… നമ്മുടെ ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡ് നിവാസിയും, സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ജീവനക്കാരിയുമായ സഹോദരിക്ക് കോവിഡ് 19 രോഗം സ്ഥീരികരിക്കുകയും, ആശുപത്രിയിൽ ചികിത്സയിലുമാണ് ..ഇവരുമായി അടുത്ത് സമ്പർക്കം പുലർത്തിയവരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുവാൻ പഞ്ചായത്തും, ആരോഗ്യ വകുപ്പും നിർദ്ദേശം നൽകിയിട്ടുണ്ട്..വളരെ അടുത്ത് ഇടപഴുകിയിട്ടുള്ളവരുടെ സ്രവം കോവിഡ് പരിശോധനക്ക് അയച്ചിട്ടുണ്ട്.. അടുത്ത ദിവസങ്ങളിൽ തന്നെ പരിശോധന ഫലം ലഭ്യമാകുന്നതുമാണ്. .. നിലവിൽ ഒരാൾക്ക് മാത്രമാണ് പഞ്ചായത്തിൽ രോഗം സ്ഥീരികരിച്ചിട്ടുള്ളത്..വിദേശത്ത് […]

Share News
Read More