ബിഷപ് ഡോ. ജോസഫ് കരിയിലിൻ്റെ “അനുഭവങ്ങൾ’ അനുധ്യാനങ്ങൾ പ്രകാശനം ചെയ്തു.

Share News

വ്യക്തി ബന്ധങ്ങൾക്ക് ദൃഡതയും ഊഷ്മളതയും നൽകാൻ സ്നേഹത്തിൻ്റെയും ചിന്തകളുടെയും കൈമാറൽ അനിവാര്യമാണെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ലത്തീൻ സഭാധ്യക്ഷനും കെ.ആർ എൽ സി സി പ്രസിഡൻ്റുമായ ബിഷപ് ഡോ.ജോസഫ് കരിയിലിൻ്റെ കത്തുകളുടെ സമാഹാരം ‘അനുഭവങ്ങൾ അനുധ്യാനങ്ങൾ’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു കർദിനാൾ. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുനിൽ തോമസ് ആദ്യപുസ്തകം സ്വീകരിച്ചു. കോട്ടപ്പുറം ബിഷപ് ഡോ.ജോസഫ് കാരിക്കശ്ശേരി അധ്യക്ഷത വഹിച്ചു. പ്രൊഫ.കെ.വി തോമസ് ,കെ ആർ എൽ പി സി ജനറൽ സെക്രട്ടറി ഫാ. […]

Share News
Read More

ഞങ്ങടെ സ്വന്തം പള്ളിയച്ചന്‍’ ജൂലൈ 26നു പുറത്തിറങ്ങും.

Share News

കൊച്ചി: കേരളത്തിലെ കരിസ്മാറ്റിക് പ്രസ്ഥാനത്തിന് അടിത്തറ പാകുകയും ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ രൂപീകരണത്തില്‍ പ്രധാനപങ്കുവഹിക്കുകയും ചെയ്ത ഫാ. ഏബ്രഹാം പള്ളിവാതുക്കല്‍ എസ്‌ജെയെക്കുറിച്ചുള്ള പുസ്തകം ‘ഞങ്ങടെ സ്വന്തം പള്ളിയച്ചന്‍’ ജൂലൈ 26നു പുറത്തിറങ്ങും. അച്ചനുമായി അടുത്തബന്ധമുള്ള അല്‍മായരും വൈദികരും സന്യസ്തരുമടങ്ങുന്ന അറുപതു പേരുടെ വ്യക്തിപരമായ അനുഭവങ്ങളാണ് സമാഹരിച്ചിരിക്കുന്നത്. ജീസസ് യൂത്തിന്റെ മാധ്യമസംരഭമായ കെയ്‌റോസ് പബ്ലിക്കേഷനാണു പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കരിസ്മാറ്റിക്, ജീസസ് യൂത്ത് മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിവിധ തലമുറക്കാരുടെ അനുഭവങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആലപ്പുഴ രൂപതയുടെ ബിഷപ്പ് ഡോ. […]

Share News
Read More

ജോസ് പനച്ചിപ്പുറം ഞാനെന്നും ഇഷ്ടപ്പെട്ടുപോന്നിട്ടുള്ള എഴുത്തുകാരനാണ് – എത്രയോ കാലമായി ‘ പനച്ചി ‘ യെ ഞാൻ വായിക്കാൻ തുടങ്ങിയിട്ട് – മലയാളി ഏറ്റവുമധികം ഇഷ്ടപ്പെട്ടുപോന്നിട്ടുള്ള സുപരിചിതമായ തൂലികാനാമങ്ങളിലൊന്ന് –

Share News

ജീവിതമായും നാടകമായും— – ജോസ് പനച്ചിപ്പുറം ഞാനെന്നും ഇഷ്ടപ്പെട്ടുപോന്നിട്ടുള്ള എഴുത്തുകാരനാണ് – എത്രയോ കാലമായി ‘ പനച്ചി ‘ യെ ഞാൻ വായിക്കാൻ തുടങ്ങിയിട്ട് – മലയാളി ഏറ്റവുമധികം ഇഷ്ടപ്പെട്ടുപോന്നിട്ടുള്ള സുപരിചിതമായ തൂലികാനാമങ്ങളിലൊന്ന് – മാധ്യമ രംഗത്തെ എഴുത്തുരംഗത്തെ അതുല്യമായൊരു പ്രതിഭ – കഴിഞ്ഞ ദിവസം ഒരു റഫറൻസിനുവേണ്ടിയുള്ള തിരച്ചിലിനിടയിൽ മുന്നിലേക്കൂർന്നുവീണ ഭാഷാപോഷിണിയുടെ 2019 ഏപ്രിൽ ലക്കത്തിൽ പനച്ചി എഴുതിയിരുന്ന ‘ സ്നേഹപൂർവ്വം ‘ എന്ന കോളത്തിൽ പോയവർഷം ഞാൻ അക്ഷരങ്ങളിൽ കൊരുത്ത നടി പൗളിയുടെ ‘ […]

Share News
Read More

അനുഭവങ്ങൾ അനുധ്യാനങ്ങൾ പുസ്തക പ്രകാശനം 2020 ജൂലൈ 11ന്

Share News

വിശ്വാസവും പ്രകൃതിയും ആത്മീയതയും പ്രാർഥനാബോധങ്ങളും ഏകാന്തതയും സൃഷ്ടാവിനോടുള്ള അചഞ്ചല വിശ്വാസവും സമർപ്പണവും അനുഭവങ്ങളും യാത്രകളും സഹജീവിതവും പാപബോധ്യങ്ങളും സഭയും പ്രതിപത്തിയും സംസാരിക്കുന്ന ബിഷപ് ഡോ.ജോസഫ് കരിയിലിൻ്റെ മുപ്പത്തിയൊന്നു കത്തുകളുടെ സമാഹാരം. അവതാരിക / പ്രൊഫ.എം.തോമസ് മാത്യു

Share News
Read More

സാമൂഹ്യ പ്രവർത്തനങ്ങളിൽ വ്യത്യസ്തമാർഗങ്ങളും ശൈലിയുള്ള ഒരു ജന പ്രതിനിധിയുടെ ചിന്തകൾക്കും നൂതനാഭിമുഖ്യം ഉണ്ടാകുമല്ലോ?

Share News

ലോകസഭാംഗമായ അഡ്വ.എ.എം ആരിഫ് എൻ്റെ ചിരകാല സുഹൃത്താണ്. ഇന്ന് രാവിലെ എൻ്റെ സുഹൃത്ത് ജോയി സി. കമ്പക്കാരൻ്റെ വീട്ടിൽവെച്ച് വീണ്ടും സൗഹൃദം പുതുക്കാനിടയായി. ഇന്നത്തെ സംഗമത്തിന് ഒരു മധുരമുണ്ടായി. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘എൻ്റെ തിരഞ്ഞെടുത്ത നിയമസഭാപ്രസംഗങ്ങളും മാധ്യമ ഇടപെടലുകളും’ എന്ന ആരിഫ് എം പി യുടെ പുസ്തകം അദ്ദേഹം എനിക്ക് സമ്മാനിച്ചു. 336 പേജുള്ള പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത് മലയാളത്തിൻ്റെ പ്രിയനടൻ മമ്മൂട്ടിയാണ്. സാമൂഹ്യ പ്രവർത്തനങ്ങളിൽ വ്യത്യസ്തമാർഗങ്ങളും ശൈലിയുള്ള ഒരു ജന പ്രതിനിധിയുടെ ചിന്തകൾക്കും നൂതനാഭിമുഖ്യം […]

Share News
Read More

ഇവിടെ ലോകത്തെ കാണും, ഇല്ലെങ്കില്‍ നീ നിന്നെത്തന്നെ കണ്ടെത്തും. മൂന്നാമതൊരു കാരണം നീയായിട്ട് ഉണ്ടാക്കരുത്,’ അവിടെ വെച്ച് അദ്ദേഹം പറഞ്ഞു-രമേശ് ചെന്നിത്തല

Share News

അധ്യാപകനായിരുന്ന അച്ഛനാണ് അക്ഷരങ്ങളുടെ ലോകത്തേക്ക് എന്നെ കൈപിടിച്ച് നയിച്ചത്. മിക്കപ്പോഴും വീട്ടിലെ പുസ്തകങ്ങളില്‍ തലപൂഴ്ത്തിയിരിക്കുന്ന എന്നെ ശ്രദ്ധിച്ച അച്ഛന്‍ ഒരിക്കല്‍ എന്നെ കലാപോഷിണി വായന-ഗ്രന്ഥശാലയിലേക്ക് കൊണ്ടുപോയി. ‘ഒന്നുകില്‍ നീ ഇവിടെ ലോകത്തെ കാണും, ഇല്ലെങ്കില്‍ നീ നിന്നെത്തന്നെ കണ്ടെത്തും. മൂന്നാമതൊരു കാരണം നീയായിട്ട് ഉണ്ടാക്കരുത്,’ അവിടെ വെച്ച് അദ്ദേഹം പറഞ്ഞു. എല്ലാ ആഴ്ചയും ഞാന്‍ ഓരോ പുസ്തകം വായിക്കുമായിരുന്നു. വായിച്ചതെന്തെന്നും, അതില്‍ നിന്ന് ഞാന്‍ എന്ത് മനസിലാക്കിയെന്നും അച്ഛന്‍ എന്നും എന്നോട് ചോദിക്കും. പിന്നീട് ഞാന്‍ രാഷ്ട്രീയത്തിലേക്ക് […]

Share News
Read More

വായന ദിനത്തിൽ വക്കിൽ കഥകൾ

Share News

,ഞാൻ പുസ്തകം മുഴുവൻ മനസ്സിരിത്ത വായിച്ചു . ഓർമ്മയുടെ ഏടുകൾ അടുക്കി വെച്ച് ആസ്വാദകരമായി ചരിത്രവും അനുഭവങ്ങളും വിളമ്പി തന്ന ഗ്രസ്ഥ കർത്താവിനു അനുമോദനങ്ങൾ. മദ്ധ്യ തിരുവിതാംകൂറും , ആലപ്പുഴയും, ഏന്റെ നാടായ ചെറിയ നാടിന്റെ ഭാഗമായ കൊല്ലകടവും അവാച്യമായ ഒരു അനുഭൂതി തന്നെ !! !കൂടുതൽ രചനകൾ ഉണ്ടാകട്ടെ … .. എബി കുര്യാക്കോസ്‌

Share News
Read More

കൊറോണ വൈറസ് 100 ചോദ്യങ്ങൾ ഉത്തരങ്ങൾ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

Share News

ഡോ.ബി.പദ്മകുമാർ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട് പ്രസിദ്ധീകരിച്ച ‘കൊറോണ വൈറസ് 100ചോദ്യങ്ങൾ ഉത്തരങ്ങൾ’ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ.ശൈലജ ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു. ഭാഷാ ഇൻസ്റ്റിറ്റൂട്ട് ഡയറക്ടർ പ്രൊഫ.വികാർത്തികേയൻ നായർ ചടങ്ങിൽ സംബന്ധിച്ചു. സെക്രട്ടേറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു പ്രകാശന പരിപാടി. 150രൂപയാണ് പുസ്തകത്തിന്റെ വില. കൊറോണ വൈറസിനെ സംബന്ധിച്ച് ആശങ്കകൾക്കും സംശയങ്ങൾക്കും ലളിതമായി ഉത്തരം നൽകുന്നതാണ് പുസ്തകം.

Share News
Read More

ഐൻസ്റ്റൈനെപ്പറ്റി എഴുതിയ പുസ്തകങ്ങൾക്ക് കണക്കില്ല.

Share News

ഐൻസ്റ്റൈനെപ്പറ്റി എഴുതിയ പുസ്തകങ്ങൾക്ക് കണക്കില്ല. ജീവചരിത്രഗ്രന്ഥങ്ങളും അദ്ദേഹം കണ്ടെത്തിയ ശാസ്ത്രതത്വങ്ങൾ വിവരിക്കുന്ന പുസ്തകങ്ങളും ലോകഭാഷകളിൽ നിരവധിയുണ്ട്. ഇപ്പോഴും പുതുമ നഷ്ടപ്പെടാത്ത വിഷയമാണ് ഐൻസ്റ്റൈൻ. രണ്ടായിരത്തിയഞ്ചിൽ ആപേക്ഷികസിദ്ധാന്തത്തിന്റെ നൂറാം വാർഷികമായപ്പോൾ ലോക ഭൌതികശാസ്ത്ര വർഷമായിത്തന്നെ ആചരിച്ചു. 2015ലെത്തിയപ്പോൾ പൊതുആപേക്ഷികതാ സിദ്ധാന്തത്തിന്റെ ശതാബ്ദിയായിരുന്നു. 2016ലേക്കു കടന്നപ്പോൾ ഐൻസ്റ്റൈൻ പൊതുആപേക്ഷികതാ സിദ്ധാന്തത്തിലൂടെ പ്രവചിച്ച ഗ്രാവിറ്റി തരംഗങ്ങളെ കണ്ടെത്തിയെന്ന വർത്തമാനം, പിന്നെയും ഐൻസ്റ്റൈൻ സ്മരണകളുയർത്തി. നൂറുവർഷം പിന്നിട്ടിട്ടും ഐൻസ്റ്റൈന്റെ സിദ്ധാന്തങ്ങൾ, അണുവിട തെറ്റാതെ നമ്മുടെ ഭൌതികലോകത്തെ നയിച്ചുകൊണ്ടിരിക്കുന്നു. 1955ൽ ഈ ലോകത്തോട് വിടപറഞ്ഞു […]

Share News
Read More