വിശുദ്ധ അൽഫോൻസാമ്മയുടെ സ്വർഗീയ മധ്യസ്ഥതയുടെ ഇടപെടലും അനുഗ്രഹവും എന്നും എന്റെ ജീവിതത്തിൽ ഉണ്ടായി എന്നു തന്നെ ഞാൻ ഉറച്ചു വിശ്വസിക്കുന്നു
സഹനദാസിയായ അൽഫോൻസാമ്മ. വളരെ ചെറുപ്പത്തിൽ തന്നെ ലോകത്തെ കടന്നുപോയ വിശുദ്ധയായ ഒരു സന്യാസിനിയായിരുന്നു അൽഫോൻസാമ്മ. അവളുടെ ബാല്യ കൗമാരങ്ങളിൽതന്നെ അവൾ തന്റെ ജീവിത വഴി എന്താണെന്ന് തിരിച്ചറിഞ്ഞിരുന്നുവെന്നതാണ് സത്യം. ശൈശവത്തിൽ തന്നെ അമ്മ നഷ്ടപ്പെട്ടതോടെ പിന്നെ പേരമ്മയായി അവൾക്കമ്മ.അവരാണെങ്കിൽ നല്ലകർക്കശക്കാരിയും. വീട്ടിലും ആവകയിൽ അൽഫോൻസാമ്മക്കു കുറച്ചു സഹനം ഉണ്ടായിട്ടുണ്ടാകണം.പഠിക്കുവാൻ അവൾ സമർഥയായിരുന്നു.കാണാനുംസുന്ദരിയായിരുന്നല്ലോ .കല്യാണലോചനകളിൽ നിന്നും രക്ഷപ്പെടാനുള്ള അവളുടെ ശ്രമം സ്വന്തം കാലുപൊള്ളിക്കുന്നതിൽ വരെ എത്തി.പേരമ്മയുടെ എതിർപ്പിന് മുൻപിലും അവൾ ഉറച്ച നിലപാടെടുത്തു.മുട്ടത്തു പാടത്തെ പാവം അന്നക്കുട്ടി മുരിക്കൻ […]
Read Moreമഹാത്ഭുതം സൃഷ്ട്ടിച്ച പുസ്തകം? !
ലോകത്ത് വിവിധ ഭാഷകളിൽ നിരവധി പുസ്തകങ്ങൾ ഇറങ്ങുന്നു. എന്നാൽ ഒരു പുസ്തകം നിരവധി കാരണങ്ങൾ വേറിട്ട് നിൽക്കുന്നു. ഈ പുസ്തകം അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു. ലോകം മുഴുവൻ കോടിക്കണക്കിനു മനുഷ്യർ ഈ പുസ്തകം വായിച്ചു, ധ്യാനിക്കുന്നു. വിശുദ്ധി, വിവേകം വിശ്വസ്തത.. എല്ലാം ഈ പുസ്തകത്തിൽ നിന്നും പഠിക്കുവാൻ സാധിക്കുന്നു. ഈ പുസ്തകം എന്റെ ജീവിതത്തെ സ്വാധിനിച്ചു. പുസ്തത്തെക്കുറിച്ചു കൂടുതൽ അറിയുന്നത് അനുഗ്രഹം ആയിരിക്കും.ജോജോ ജോസഫ്. കാസർഗോഡ്.
Read Moreവി. അൽഫോൻസാമ്മയെക്കുറിച്ചുള്ള ചിന്തകൾ പാലാ രൂപതാദ്ധ്യക്ഷൻ മാർ. ജോസഫ് കല്ലറങ്ങാട്ട് പങ്കുവെയ്ക്കുന്നു
To watch in YouTube: https://youtu.be/GhKWRC5MtKYFeast of St. Alphonsa | Message – Mar Joseph Kallarangatt | Palai Diocese |
Read Moreദൈവിക സമാശ്വാസത്തിനായി കെസിബിസിയുടെ ആരാധനായജ്ഞം.
കൊച്ചി: ഈ കാലഘട്ടത്തിന്റെ സങ്കീര്‍ണതകള്‍ക്ക് ദൈവികമായ പരിഹാരം തേടി വിവിധ ധ്യാനകേന്ദ്രങ്ങളുടെ സഹകരണത്തോടെ കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ ആരാധനായജ്ഞം. ജൂലായ് 24-ാം തീയതി ആരംഭിച്ച് ഓഗസ്റ്റ് 2-ന് അവസാനിക്കുന്ന പ്രാര്‍ത്ഥനായജ്ഞം കെസിബിസി കരിസ്മാറ്റിക് കമ്മീഷന്റെ ആസ്ഥാനകാര്യാലയമായ കളമശ്ശേരി എമ്മാവൂസില്‍ വെള്ളിയാഴ്ച വൈകീട്ട് 6.30-ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹസന്ദേശം നല്കി ഉദ്ഘാടനം ചെയ്യും. മാനസാന്തരത്തിന്റെയും വിശുദ്ധീകരണത്തിന്റെയും പരസ്പരമുള്ള കരുതലിന്റെയും സന്ദര്‍ഭമാണിതെന്നും മഹാമാരിയുടെ സങ്കീര്‍ണതകള്‍ക്കുമധ്യേ വിഹ്വലരായി നില്ക്കുന്ന ജനസാമാന്യത്തിന് പ്രത്യാശ പകരാനും ദൈവികമായ സമാശ്വാസം […]
Read Moreഫാ. ഡോ. ജോസ് കൊച്ചുപറമ്പിൽ. കത്തീഡ്രൽ വികാരി.
ചങ്ങനാശേരി: സെന്റ് മേരീസ് മെത്രാപ്പോലിത്തൻ പള്ളി (കത്തീഡ്രൽ )വികാരിയായി ഫാ.ഡോ.ജോസ് കെച്ചുപറമ്പിൽ നിയമിതനാകുന്നു.23 ന് അദ്ദേഹം ചാർജെടുക്കുംഅരുവിക്കുഴി ലൂർദ്ദുമാതാ ഇടവകാംഗം മാണ്.1986 ഡിസംബർ 27 നു മാർ ജോസഫ് പവ്വത്തിൽ പിതാവിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ചു. കേരള യൂണിവേഴ്സിറ്റി യിൽ നിന്നും മലയാളം എം.എ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും സുറിയാനി സാഹിത്യത്തിൽ മാസ്റ്റർ ബിരുദം, റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റ്യൂട്ടിൽ നിന്നും ആരാധനക്രമത്തിൽ ഡോക്ടറേറ്റ്. നിലവിൽ അതിരൂപതാ ലിറ്റർജിക്കൽ കമ്മീഷൻ സെക്രട്ടറി, ആർച്ചബിഷപ് പവ്വത്തിൽ ലിറ്റർജിക്കൽ റിസർച്ച് […]
Read Moreവിശുദ്ധി എല്ലാവര്‍ക്കുമുള്ളതാണ്. അതൊരു കാര്‍ലോക്കോ ഒരു പാദ്രേപിയോക്കോ ജോണ്‍പോള്‍ രണ്ടാമനോ മാത്രമുള്ളതല്ല. നമ്മുടെയെല്ലാം ജീവിതങ്ങള്‍ക്ക് ഒരു പ്രത്യേക നിയോഗമുണ്ട്. -വിശുദ്ധന്‍റെ അമ്മ
വിശുദ്ധന്‍റെ അമ്മ കേരളത്തോട് ആദ്യമായി സത്യ ദീപത്തിൽ സോഷ്യല്‍ മീഡിയയുടെ മദ്ധ്യസ്ഥനെന്ന ഓമനപ്പേരോടെ യുവജനങ്ങള്‍ ഏറ്റെടുത്ത ദൈവദാസന്‍ കാര്‍ലോ അക്കൂത്തിസ് വൈകാതെ കത്തോലിക്കാസഭയില്‍ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടാന്‍ ഇരിക്കെയാണ് കേരളത്തില്‍ അപരിചിതനായ വിശുദ്ധനെക്കുറിച്ചുള്ള ഹ്രസ്വവീഡിയോ എറണാകുളം- അങ്കമാലി മതബോധന വിഭാഗം വഴിവിളക്ക് എന്ന പേരില്‍ സമൂഹ മാധ്യമത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ അവതരിപ്പിച്ചത്. 2006-ല്‍ മരിച്ച വിശുദ്ധന്‍റെ ജീവിക്കുന്ന അമ്മ ഇറ്റലിയിലെ മിലാനില്‍ നിന്നുള്ള അന്തോണിയ അക്കൂത്തിസ് സല്‍സാനോ അന്നേദിവസം തന്നെ ഈ വീഡിയോ കാണുകയും തന്‍റെ പ്രതികരണവും അഭിനന്ദനവും […]
Read Moreവൈദികൻ കുഴഞ്ഞുവീണെങ്കിലും മറ്റൊരു വൈദികൻ കുർബാന പൂർത്തിയാക്കി
ഭരണങ്ങാനം: ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനിടയില്‍ വൈദികന് കുഴഞ്ഞു വീണു. പാലാ രൂപത കോര്‍പറേറ്റ് സെക്രട്ടറി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറമാണു കുഴഞ്ഞുവീണത്.വൈദികന്റെ ആരോഗ്യനില തൃപ്തികരമാണ്. രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനം മൂലമാണ് അദ്ദേഹം കുഴഞ്ഞു വീണതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മറ്റൊരു വൈദികന് വിശുദ്ധ കുര്‍ബാന പൂര്‍ത്തിയാക്കി
Read More