സാറ സണ്ണി|ഇന്ത്യയിലെ ആദ്യ ബധിര അഭിഭാഷക| മുഖത്തു നോക്കി ചുണ്ടുകളുടെ ചലനം മനസ്സിലാക്കിയാണ് സംസാരം.
ഇന്ത്യയിലെ ആദ്യ ബധിര അഭിഭാഷക കോട്ടയം സ്വദേശികളായ ചാർട്ടേഡ് അക്കൗണ്ടന്റ് സണ്ണിയുടെയും ബെറ്റിയുടെയും ഇരട്ടപ്പെൺകുട്ടികളില്‍ ഒരാളായി ആണ് സാറ സണ്ണിയുടെ ജനനം. സാറയും സഹോദരൻ പ്രതികും ഇരട്ടസഹോദരി മറിയയും ജനിച്ചു വീണത് ശബ്ദങ്ങളില്ല ലോകത്താണ്. കലയുടെ ലോകം കുഞ്ഞുങ്ങൾക്ക് അന്യമാകുമോയെന്നു ഭയന്ന അമ്മ മൂന്നു വയസ്സു മുതൽ ബെറ്റി തന്നെ കുഞ്ഞുങ്ങളെ നൃത്തം പഠിപ്പിച്ചുതുടങ്ങി. അമ്മയെ അമ്പരപ്പിച്ചുകൊണ്ട് വളരെവേഗം കുഞ്ഞുങ്ങൾ ചുവടുകൾ പഠിച്ചെടുത്തു. നൃത്തം പഠിപ്പിക്കുമ്പോൾ പാട്ടിന്റെ വരികളുടെ അർഥം കുഞ്ഞുങ്ങൾക്കു കൃത്യമായി പറഞ്ഞുകൊടുക്കുമായിരുന്നുവെന്നും മുഖഭാവങ്ങൾ കൃത്യമാകാൻ അതവരെ […]
Read More