കോടതികൾക്ക് മുന്നിൽ കുമ്പിടുന്നത് എന്തിന് ?|പൊതുനീതിയുടെ സംരക്ഷകരായാണ് അഭിഭാഷകരെ കണക്കാക്കുന്നത്.
|..അഭിഭാഷകർ മൗലികാവകാശങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നു. കോടതികള്‍ നീതിയുടെ ദേവാലയമാണങ്കിലും ജഡ്ജിമാരെ ദൈവങ്ങളായി കരുതി തൊഴുത് വീഴേണ്ടതില്ല; എന്ന ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ നടത്തിയ അഭിപ്രായപ്രകടനം ചർച്ച ആയല്ലോ. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ വരുന്നവര്‍ അത്യാവശ്യം മാന്യതയും ഔചിത്യബോധവും പാലിക്കണമെന്നല്ലാതെ തൊഴുതു പറയേണ്ട കാര്യമില്ല. തനിക്കെതിരേ പോലീസ് എടുത്ത കള്ളക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൊഴുകൈയും കണ്ണീരുമായി കോടതിയെ സമീപിച്ച ഹര്‍ജിക്കാരിയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇത് അഭിഭാഷകരാടല്ല ഉദ്ദേശിച്ചതെന്ന് വ്യക്തം. കാരണം അഭിഭാഷകരും കോടതിയും പരസ്പരം കുമ്പിടുന്നവരാണ്. ഭരണഘടനാപരമായ അവകാശത്തിനു വേണ്ടിയാണ് […]
Read More