സ്വകാര്യ ബസ്സുകള്‍ ഞായറാഴ്ച്ച മുതല്‍ സര്‍വീസ് നിര്‍ത്തും

Share News

കോഴിക്കോട്: ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ഓടിത്തുടങ്ങിയ സ്വകാര്യ ബസുകള്‍ ഞായറാഴ്ച മുതല്‍ സര്‍വീസ് നിര്‍ത്തും. ഞായറാഴ്ച സംസ്ഥാനത്ത് സമ്ബൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആണ്. തിങ്കളാഴ്ച മുതല്‍ ബസ്സ് സര്‍വീസ് നടത്തുന്നത് കൂടുതല്‍ സാമ്ബത്തിക നഷ്ടത്തിന് കാരണമാകും.ഇതേത്തുടർന്നാണ് ബസ്സ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതെന്ന്. വെള്ളിയാഴ്ച ചേര്‍ന്ന ബസുടമകളുടെ ജില്ലാതല യോഗത്തിലും നഷ്ടം സഹിച്ച്‌ സര്‍വീസ് നടത്തേണ്ടതില്ലെന്ന അഭിപ്രായമായിരുന്നു. 21 മുതലാണ് ജില്ലയില്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ പുനഃരാരംഭിച്ചത്. ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ഏതാനും ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. ആദ്യഘട്ടത്തില്‍ […]

Share News
Read More

അന്തർ ജില്ലാ ബോട്ട് സർവ്വീസുകൾ നാലു മുതൽ

Share News

സംസ്ഥാനത്തെ ബസ് സർവീസുകൾ പുനരാരംഭിച്ചതിനു സമാനമായി അന്തർ ജില്ലാ ബോട്ട് സർവ്വീസുകൾ ജൂൺ നാലു മുതൽ പുനഃരാരംഭിക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. വർധിപ്പിച്ച ബോട്ട് യാത്രാകൂലി കുറച്ച് പഴയ നിരക്ക് പുനഃസ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും. ബോട്ടിൽ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല.സംസ്ഥാന ജലഗതാഗത വകുപ്പിന് ആകെ 54 ബോട്ടുകളും അഞ്ച് റെസ്‌ക്യു ബോട്ടുകളുമാണ് ഉള്ളത്. ഇതിൽ വൈക്കം-എറണാകുളം റൂട്ടിൽ ഓടുന്ന ബോട്ട് മൂന്നു ജില്ലകളെ ബന്ധിപ്പിക്കുന്നതായതിനാൽ ഇപ്പോൾ സർവ്വീസ് നടത്തുന്നതല്ല. ആകെ 11 […]

Share News
Read More

കെ.എസ്.ആർ.ടി.സി അന്തർ ജില്ലാ സർവ്വീസുകൾ ഇന്ന്‌ മുതൽ…

Share News

സർക്കാർ നിബന്ധനകൾക്കനുസരിച്ച് ഒരു ജില്ലയിൽ നിന്നും തൊട്ടടുത്ത ജില്ലകളിലേയ്ക്ക് കെ.എസ്.ആർ.ടി.സി അന്തർജില്ലാ സർവ്വീസുകൾ 03.06.2020 ബുധനാഴ്ച്ച മുതൽ ആരംഭിക്കുന്നു. രാവിലെ 5 മണി മുതൽ ആരംഭിക്കുന്ന തരത്തിലും രാത്രി 9 മണിയ്ക്കകം തിരിച്ച് ഡിപ്പോകളിൽ എത്തിച്ചേരുന്ന തരത്തിലും ആയിരിക്കും സർവീസുകൾ ഉണ്ടായിരിക്കുക . നിലവിലെ സർക്കാർ നിർദ്ദേശപ്രകാരം തൊട്ടടുത്ത 2 ജില്ലകളെ ബന്ധിപ്പിച്ചുള്ള എല്ലാ സർവ്വീസുകളും ഉണ്ടായിരിക്കുന്നതാണ്. ടിക്കറ്റ് നിരക്കിൽ യാതൊരുവിധ വർദ്ധനയും ഉണ്ടായിരിക്കുന്നതല്ല. യാത്രക്കാർക്ക് എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്യാവുന്നതാണ്. നിന്നുള്ള യാത്ര ഒരു […]

Share News
Read More

താത്കാലികമായി വര്‍ധിപ്പിച്ച ബസ് ചാര്‍ജ് പിന്‍വലിച്ചെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍

Share News

തിരുവനന്തപുരം:കൊവിഡിനെ തുടര്‍ന്ന് സംസ്ഥാനത്ത് താത്കാലികമായി വര്‍ധിപ്പിച്ച ബസ് ചാര്‍ജ് പിന്‍വലിച്ചെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍.ലോക്ക് ഡൗണിന് മുമ്പുള്ള നിരക്ക് പുനസ്ഥാപിച്ചു.മുഴുവന്‍ സീറ്റിലും ആളുകളെ കയറ്റാം.എന്നാല്‍ ആളുകളെ നിര്‍ത്തി യാത്ര അനുവദിക്കില്ലെന്നും മാസ്‌ക് നിര്‍ബന്ധമാണെന്നും മന്ത്രി പറഞ്ഞു. നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് തുടങ്ങും. 2190 ഓര്‍ഡിനറി സര്‍വീസ് ഉള്ളത്. നിരക്ക് വര്‍ദ്ധന വേണമെന്ന് കെഎസ്‌ആര്‍ടിസിയും സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിന്നീട് ചര്‍ച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു . അതേസമയം സംസ്ഥാനത്ത് അന്തര്‍ജില്ലകളിലേക്കുള്ള പൊതുഗതാഗതം പുനരാരംഭിച്ചു. സംസ്ഥാനത്ത സ്വകാര്യ ബസ് […]

Share News
Read More

റോമൻ തെരുവുകളിൽ കഴിയുന്നരോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനു ആംബുലൻസുകൾ

Share News

സുനിൽ ജോർജ്റോ വത്തിക്കാൻ റോമൻ തെരുവുകളിൽ കഴിയുന്നവർക്കുവേണ്ടിപാപ്പയുടെ ഔദ്യോഗിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള സമിതിയിലൂടെ ലഭ്യമാക്കിയ ആംബുലൻസുകൾ , പെന്തക്കുസ്താ ദിനത്തിൽ ഫ്രാൻസിസ് പാപ്പ ആശീർവദിക്കുന്നു. ആംബുലൻസുകൾ രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനു പുറമെ മൊബൈൽ ക്ലിനിക്കായും ഉപയോഗിക്കും.

Share News
Read More

സംസ്ഥാനത്തിനകത്ത് നിയന്ത്രണങ്ങളോടെ പൊ​തു​ഗ​താ​ഗ​ത​ത്തി​ന് അ​നു​മ​തി നൽകിയതായി സൂചന.

Share News

തിരുവനന്തപുരം: അഞ്ചാംഘട്ട ദേശീയ ലോക്ക്ഡൗണിൽ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനം. സംസ്ഥാനത്തിനകത്ത് നിയന്ത്രണങ്ങളോടെ പൊ​തു​ഗ​താ​ഗ​ത​ത്തി​ന് അ​നു​മ​തി നൽകിയതായി സൂചന. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്ന് ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാണ് തീ​രു​മാ​നം. ചൊ​വ്വാ​ഴ്ച മു​ത​ല്‍ കെഎസ്‌ആ​ര്‍​ടി​സി അ​ന്ത​ര്‍​ജി​ല്ലാ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കും. പ​കു​തി സീ​റ്റി​ല്‍ മാ​ത്ര​മേ യാ​ത്ര​ക്കാ​രെ അ​നു​വ​ദി​ക്കു. യാ​ത്ര​ക്കാ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ച്ചി​രി​ക്ക​ണം. നിരക്കില്‍ 50 ശതമാനം വര്‍ധനയുണ്ടാകും.അതേസമയം, നിലവിലെ സാഹചര്യത്തില്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് വേണ്ടെന്നാണ് ഉന്നതതല യോഗത്തില്‍ തീരുമാനമായത്. നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ഹോ​ട്ട​ലു​ക​ളും തു​റ​ക്കാം. ഹോ​ട്ട​ലു​ക​ളി​ല്‍ […]

Share News
Read More

കേന്ദ്രം ടൂറിസം പദ്ധതികൾ ഉപേക്ഷിച്ചത് വഞ്ചന: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

Share News

154 കോടിയുടെ തീർഥാടന ടൂറിസം പദ്ധതികൾ പുനഃസ്ഥാപിക്കണംസംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിനും, തീർത്ഥാടന ടൂറിസത്തിന്റെ സാധ്യതകൾക്കും തിരിച്ചടിയാകുന്ന രീതിയിൽ 154 കോടി രൂപയുടെ പദ്ധതികൾ തുടങ്ങിവെച്ച ശേഷം ഉപേക്ഷിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ തിരുത്തണമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയക്കുമെന്നും കേന്ദ്ര ടൂറിസം മന്ത്രിക്ക് താൻ കത്തയക്കുമെന്നും മന്ത്രി പറഞ്ഞു.69.47 കോടിയുടെ ശിവഗിരി ശ്രീനാരായണ ഗുരു തീർഥാടന സർക്യൂട്ടും 133 ആരാധനാലയങ്ങൾ ക്രേന്ദീകരിച്ചുള്ള 85.22 കോടിയുടെ കേരള സ്പിരിച്വൽ സർക്യൂട്ട് […]

Share News
Read More

ഇത് എന്റെ പുഴ, നമ്മുടെ പുഴ , മൂവാറ്റുപുഴ….

Share News

ഇത് എന്റെ പുഴ, നമ്മുടെ പുഴ , മൂവാറ്റുപുഴ….ഇത് ഒരു യാത്ര വിവരണമല്ല.. നമ്മൾ കണ്ടിട്ടുള്ള മൂവാറ്റുപുഴയുടെ ചില കാഴ്ചകളുടെ, ഒരു വ്യത്യസ്ഥ കോണിലൂടെയുള്ള ചില ചിത്രങ്ങൾ ഏവർക്കുമായ് പങ്കുവയ്ക്കുന്നു. എറണാകുളം ജില്ലയുടെ ഭാഗമാണ് മൂവാറ്റുപുഴ. തൃശൂരിനും കോട്ടയത്തിനും മധ്യേ എം.സി റോഡിലാണ് മൂവാറ്റുപുഴ സ്ഥിതി ചെയ്യുന്നത്. സ്ഥലനാമം സൂചിപ്പിക്കുന്ന പോലെ തന്നെ മൂന്ന് ആറുകള്‍ (തൊടുപുഴ, കോതമംഗലം, കാളിയാര്‍) ഒന്നിച്ചു ചേരുന്ന സ്ഥലമെന്നതിനാലാണ് ഈ പ്രദേശത്തിന് മൂവാറ്റുപുഴ എന്ന പേരു വന്നത്. പുഴ തെക്കു പടിഞ്ഞാറുഭാഗത്തേക്ക് […]

Share News
Read More

രാജ്കോട്ട് -തിരുവനന്തപുരം ട്രെയിനില്‍ എത്തിയത് 220 പേര്‍

Share News

രാജ്കോട്ട് -തിരുവനന്തപുരം ട്രെയിനില്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയത് നാലു ജില്ലകളില്‍നിന്നുള്ള  220 പേര്‍. കോട്ടയം-80, പത്തനംതിട്ട-114, ആലപ്പുഴ-20, ഇടുക്കി-ആറ് എന്നിങ്ങനെയാണ് എത്തിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.പരിശോധനയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയ എട്ടു പേരെ ആശുപത്രികളിലേക്ക് മാറ്റി. രണ്ടു പേരെ സര്‍ക്കാര്‍ ക്വാറന്‍റിയിന്‍ കേന്ദ്രങ്ങളിലേക്ക് അയച്ചു. മറ്റുള്ളവരെ കെ.എസ്.ആര്‍.ടി.സി ബസുകളിലും ടാക്സി വാഹനങ്ങളിലും സ്വകാര്യ വാഹനങ്ങളിലും വീടുകളിലേക്ക് അയച്ചു. ഇവര്‍ക്ക് ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിച്ചിട്ടുണ്ട്.ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, ആര്‍.ഡി.ഒ ജോളി ജോസഫ്, തഹസില്‍ദാര്‍മായ പി.ജി. […]

Share News
Read More

നഴ്സുമാർക്ക് സൗജന്യ യാത്ര ഒരുക്കി സ്വകാര്യ ബസ്

Share News

നഴ്സുമാർക്ക് സൗജന്യ യാത്ര ഒരുക്കി സ്വകാര്യ ബസ് .തൃശൂർ- തലശ്ശേരി , എറണാകുളം -കോഴിക്കോട് റൂട്ടിലോടുന്ന 3 ബസ്സുകളാണ് നവീൻ ഗ്രൂപ്പിന് ഉള്ളത് . സ്വകര്യ ,ഗവണ്മെന്റ് മേഖലകളിൽ ജോലി എടുക്കുന്ന നഴ്സുമാർക്കാണ് യാത്ര സൗജന്യം കൊടുത്തിരിക്കുന്നത് എന്ന് ബസ് ഉടമകളായ ജോബിയും മനാഫും പറഞ്ഞു .യാത്ര ചെയ്യുന്ന നഴ്സുമാർ പണം ചോദിച്ചു വരുന്ന കണ്ടക്ടർക്ക് അവരുടെ ഐഡി കാർഡ് കാണിച്ചു കൊടുത്താൽ മാത്രം മതി .ഈ കോവിഡ് കാലത്തു നഴ്സുമാരുടെ സേവനത്തെ വിലമതിക്കാനാവില്ലന്നും അവർക്ക് തങ്ങളാല് […]

Share News
Read More