അംഗീകൃത സൂംബ ഇൻസ്‌ട്രക്ടേഴ്സ്സ്കൂളുകളിൽ സൂംബക്ക് നേതൃത്വം നൽകണംകരുതൽ

Share News


കൊല്ലം :- സംഗീതം, ഡാൻസ്, എയ്റോബിക്സ്, ബ്രസീലിയൻ അയോധന കലയുടെ ചുവടുകൾ എന്നിവ ചേർന്നതാണ് സൂംബ.ഉയർന്നും താഴ്ന്നും പോകുന്ന കടലല പോലെ തീവ്രത കൂടിയും കുറഞ്ഞുമുള്ള സൂംബ പരിശീലനം അറിവില്ലാത്തവർ തെറ്റായി നൽകിയാൽ തിരിച്ചടികൾ ഉണ്ടാകും.ആയതിനാൽ അംഗീകൃത സൂംബ ഇൻസ്‌ട്രക്ടർമാരായ സിൻ ( zin – zumba Instructer Network) നെക്കൊണ്ട് സ്കൂളുകളിൽ സൂംബ പരിശീലനം നൽകണമെന്നുള്ള നിവേദനം കരുതൽ സൂംബ, യോഗ & കരാട്ടെ സെന്ററിനെ പ്രതിനിധീകരിച്ച് സിൻ ജോസ്ഫിൻ ജോർജ് വിദ്യാഭ്യാസമന്ത്രി വി.ശിവൻ കുട്ടിക്ക് കൈമാറി.

അമൃതകുളം ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിനിടയിൽ സ്ഥിതി പബ്ലിക്കേഷൻ പുറത്തിറക്കിയ മലയാളത്തിലെ ആദ്യ സൂംബ പഠന പുസ്തകമായ ജോർജ് എഫ് സേവ്യർ വലിയവീടിന്റെ സൂംബ ഡാൻസ് ഫിറ്റ്നസ്? വിദ്യാഭ്യാസ മന്ത്രിക്ക് സമ്മാനിച്ചു.
പല സ്കൂളുകളിലും സൂംബയെന്ന പേരിൽ സംഗീതത്തിന്റെ അകമ്പടിയോടെ എയ്റോബിക്സ് പഠിപ്പിക്കുന്നുണ്ടെന്നും സൂംബ തന്നെ പഠിപ്പിക്കുവാൻ സൂംബ ഇൻസ്‌ട്രക്ടർക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

എം എൽ എ എം നൗഷാദ്, മേയർ ഹണി, കരുതൽ അക്കാഡമി പ്രിൻസിപ്പൽ ബെറ്റ്സി എഡിസൺ, സിൻ ജോസ്ഫിൻ ജോർജ്, ജോർജ് എഫ് സേവ്യർ വലിയവീട് എന്നിവർ ചടങ്ങിൽ പങ്കാളികളായി.

ഫോട്ടോ അടിക്കുറിപ്പ് :- 1)സൂംബയെക്കുറിച്ചുള്ള മലയാളത്തിലെ ഏക പഠനപുസ്തകമായ സൂംബ ഡാൻസ് ഫിറ്റ്നസ്? വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്ക് പുസ്തക രചയിതാവ് ജോർജ് എഫ് സേവ്യർ സമ്മാനിക്കുന്നു.
2) സ്കൂളുകളിൽ സൂംബ ഫിറ്റ്നസ് അംഗീകൃത (സൂംബ ഇൻസ്‌ട്രക്ടർ നെറ്റ് വർക്ക് )സിന്നിന്റെ നേതൃത്വത്തിൽ നൽകണമെന്ന നിവേദനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് സിൻ ജോസ്ഫിൻ ജോർജ് കൈമാറുന്നു.

Share News