
അത്യപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ വിദ്യാര്‍ത്ഥിനിക്ക് പുതുജന്മമേകി ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ്തോമസ് ആശുപത്രി
പതിനാറുകാരിയായ സെറിബല്ലത്തിലെ മുഴ നീക്കം ചെയ്ത് ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി
ചങ്ങനാശേരി
പന്ത്രണ്ടു മണിക്കൂർ നീണ്ടുനിന്ന അത്യപൂർവ്വ ശസ്ത്രക്രിയയിലൂടെ ഡെസ്മോപ്ലാസ്റ്റിക് മെടുല്ലോബ്ലാസ്റ്റോമ എന്ന മുഴയാണ് നീക്കം ചെയ്തത്

രോഗിയുടെ ആരോഗ്യനില തൃപ്തികരമാണന്നും ഡിസ്ചാർജ്ജ് ചെയ്തെന്നും ന്യൂറോ സർജ്ജറി വിഭാഗം മേധാവി ഡോ. അനീസ് എം. മുസ്തഫ പറഞ്ഞു.
സെറിബല്ലത്തിന്റെയത്രയും വലിപ്പമുണ്ടായിരുന്ന മുഴയാണ് ചങ്ങനാശേരി സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയില്‍ നിന്നുമൊഴിവാക്കിയത് .
ഒരു മാസം മുൻപു തലവേദനയെ തുടർന്ന് വിദ്യാര്‍ത്ഥിനി ചെത്തിപ്പുഴ ന്യൂറോ സർജ്ജറി വിഭാഗത്തിൽ പരിശോധനയ്ക്കെത്തിയത്. പരിശോധനയിൽ തലച്ചോറിലെ ഫ്ലോർ ഓഫ് ഫോർത്തു വെൻട്രിക്കിളിനോട് ചേർന്നു സെറിബല്ലത്തിന്റെയത്രയും വലുപ്പമുള്ള മുഴ കണ്ടെത്തിയത്
നേരിയ പിഴവ് പോലും ജീവൻ നഷ്ടമാനോ ശരീര തളർച്ചക്കോ കാരണമായേക്കാവുന്ന സങ്കീർണ്ണമായ പന്ത്രണ്ടു മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെ മുഴ പൂർണ്ണമായും നീക്കം ചെയ്തു.

രോഗി പൂർണ്ണ ആരോഗ്യത്തോടെ ആശുപത്രി വിട്ടു. ചെത്തിപ്പുഴ ആശുപത്രിയിലെ ന്യൂറോ സര്‍ജറി വിഭാത്തില്‍ മുമ്പും പല അത്യപൂര്‍വ്വ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട് .
ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. അനിസ് എം.മുസ്തഫ, ഡോ. സാജൻ എം ജോർജ്, ഡോ കുക്കു ജോൺ ഡോ അനു അംബുക്കൻ സിസ്റ്റർമാരായ Sr ജിഷ റാണി, മരിയ ജോസഫ്, ടിന്റു ജേക്കബ് രാകേഷ് ശേഖർ , ജെഫിന്‍ ജോസഫ് എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്.