കേരള പര്യടനത്തിൻ്റെ വേദിയിൽ ഇരമ്പിയാർത്തെത്തുന്ന മനുഷ്യർ,വിജയംഅവര്ത്തിക്കുന്നതിന്റ്റെ തെളിവെന്ന് മുഖ്യമന്ത്രി

Share News

കേരള പര്യടനത്തിൻ്റെ ഓരോ വേദിയിലും ഇടതുപക്ഷ രാഷ്ട്രീയത്തിൻ്റെ കൊടിക്കൂറയുമായി ഇരമ്പിയാർത്തെത്തുന്ന മനുഷ്യർ തീർക്കുന്നത് അഭേദ്യമായ പ്രതിരോധത്തിൻ്റെ കോട്ടകളാണ്.

സംഘപരിവാറിൻ്റെ അർദ്ധ ഫാസിസ്റ്റ് വാഴ്ചയ്ക്കും, കോൺഗ്രസിൻ്റെ വോട്ടുകച്ചവടത്തിനും, നവലിബറൽ മുതലാളിത്തത്തിൻ്റെ മനുഷ്യത്വഹീനതയ്ക്കും, ഈ നാട്ടിൽ സ്ഥാനമില്ലെന്ന പ്രഖ്യാപനങ്ങളാണ് വേദികളെ പ്രകമ്പനം കൊള്ളിക്കുന്ന അവരുടെ മുദ്രാവാക്യങ്ങൾ. ഓരോ വേദി പിന്നിടും തോറും അവ കൂടുതൽ ഉച്ചത്തിലാവുകയാണ്. കൂടുതൽ കരുത്താർജിക്കുകയാണ്. കേരളത്തെ ഇടതുപക്ഷം നയിക്കും. ഒറ്റക്കെട്ടായി ഈ ജനത ഒപ്പം നിന്ന് നവകേരളം നിർമ്മിക്കും. ഇടതുപക്ഷം അവർക്കു നൽകിയ വാക്കു പാലിക്കാൻ എം വി ഗോവിന്ദൻ മാസ്റ്റർ ആ യാത്രയുടെ മുന്നണിയിൽ ഉണ്ടാകുമെന്ന് തളിപ്പറമ്പുകാർ തീർച്ചപ്പെടുത്തിക്കഴിഞ്ഞു. തളരാതെ, ഉറച്ച കാൽവെയ്പ്പുകളുമായി, നമുക്ക് മുന്നോട്ടു പോകാം.

വർഗീയവാദത്തിൻ്റെയും അഴിമതിയുടേയും അഴുകിയ വലതുപക്ഷ രാഷ്ട്രീയത്തെ അഴീക്കോട് നിന്നും തൂത്തെറിയുമെന്ന് ദൃഢനിശ്ചയം ചെയ്ത മനുഷ്യരുടെ ഒഴുക്കായിരുന്നു ഇന്നത്തെ കേരള പര്യടന വേദിയിൽ കണ്ടത്. ജനങ്ങളുടെ അന്നം മുടക്കുന്ന രാഷ്ട്രീയം വേണ്ട എന്ന് കേരളത്തിലെ മുഴുവൻ ജനതയോടൊപ്പം അഴീക്കോട്ടുകാരും പറയുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥി കെ വി സുമേഷ് ഇടതുപക്ഷത്തിനു ശക്തി പകരാൻ മണ്ഡലത്തെ പ്രതിനിധീകരിച്ചു കൊണ്ട് നിയമസഭയിൽ വേണം. അതിനായി അദ്ദേഹത്തോടൊപ്പം നിൽക്കണം. നമുക്ക് ഒരുമിച്ച് നവകേരളം നിർമ്മിക്കാം

ഇടതുപക്ഷത്തിനു കരുത്തു പകരാൻ എൽഡിഎഫ് സ്ഥാനാർത്ഥി രാമചന്ദ്രൻ കടന്നപ്പള്ളിയെ വിജയിപ്പിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് കണ്ണൂരിലെ ജനങ്ങൾ. അവരുടെ ആവേശോജ്ജ്വലമായ പങ്കാളിത്തം വലിയ ആത്മവിശ്വാസമാണ് തന്നത്. കേരളം ജനാധിപത്യത്തിൻ്റേയും സാമൂഹ്യ പുരോഗതിയുടേയും അനുകരണീയ മാതൃകയായി ഇനിയും പുതിയ ഉയരങ്ങൾ കീഴടക്കുമെന്ന വിശ്വാസം ദൃഢമാവുകയാണ്. കണ്ണൂരിലെ ജനങ്ങൾക്ക് നന്ദി. നിങ്ങൾ ഞങ്ങളിലർപ്പിച്ച പ്രതീക്ഷകൾ നിറവേറ്റുമെന്ന് ഉറപ്പു നൽകുന്നു.

കേരളത്തിൽ കോൺഗ്രസും ബിജെപിയും മുസ്ലീം ലീഗും ചേർന്നു പയറ്റുന്ന അപകടകരമായ വർഗീയ രാഷ്ട്രീയത്തിനു മറുപടി നൽകാൻ ജനങ്ങൾ ഒരുങ്ങുകയാണ്. പാനൂർ വന്നു ചേർന്ന ജനാവലിയുടെ പ്രതികരണങ്ങൾ ഇടതുപക്ഷത്തെ അവർ നെഞ്ചിലേറ്റിക്കഴിഞ്ഞു എന്നതിൻ്റെ തെളിവാണ്. അവർക്ക് വേണ്ടത് അവരെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമല്ല, അവരെ ഒറ്റക്കെട്ടായി ചേർത്തു നിർത്തുന്ന രാഷ്ട്രീയമാണ്. സാമൂഹ്യക്ഷേമവും വികസനവും ഉറപ്പു വരുത്തുന്ന ഭരണമാണ്. അതുകൊണ്ടാണവർ ഇടതുപക്ഷത്തോടൊപ്പം അണിനിരക്കുന്നത്. കൂത്തുപ്പറമ്പ് മണ്ഡലം സ്ഥാനാർത്ഥി കെ. പി മോഹനനെ വിജയിപ്പിച്ച് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താൻ അവർ തയ്യാറെടുത്തു കഴിഞ്ഞു.

പ്രതീക്ഷിച്ചതു പോലെത്തന്നെ ഇരിട്ടിയിൽ വലിയ ആവേശത്തോടെയാണ് ജനങ്ങൾ വന്നു ചേർന്നത്. ഇടതുപക്ഷത്തിൻ്റെ വിജയം ഈ നാടിൻ്റെ ആവശ്യമാണെന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു. ബിജെപി-യുഡിഎഫ് സഖ്യത്തിൻ്റെ വർഗീയവാദ രാഷ്ട്രീയം അവർ തള്ളിക്കളഞ്ഞിരിക്കുന്നു. ആദർശങ്ങൾ കാറ്റിൽ പറത്തുന്ന വോട്ടു കച്ചവടങ്ങളെ മറികടന്നു കൊണ്ട് അവർ ഇടതുപക്ഷത്തെ വിജയിപ്പിക്കും. ഇടതുപക്ഷത്തിനു കരുത്തു പകരാൻ പേരാവൂർ മണ്ഡലം സ്ഥാനാർത്ഥി സക്കീർ ഹുസൈനു വോട്ടുകൾ നൽകി വിജയിപ്പിക്കണമെന്ന അഭ്യർത്ഥന ഹർഷാരവങ്ങളോടെയാണ് അവർ ഏറ്റെടുത്തത്. ഇടതുപക്ഷം വരും. ജനങ്ങൾക്കു നൽകിയ ഉറപ്പുകൾ നടപ്പിലാകും.

മുഖ്യമന്ത്രി ഫേസ്ബുക്കിൽ വിവിധ സ്ഥലങ്ങളിലെ പൊതുസമ്മേളനങ്ങളെക്കുറിച്ചു എഴുതിയത്

Share News