കൊച്ചി മഹാനഗരത്തിന്റെ പുതിയ കാവൽക്കാരന്, കെ സേതുരാമൻ ഐ പി എസിന് ആശംസകൾ.
തേയിലതോട്ടത്തിൽ നിന്നും മെട്രോ നഗരത്തിലേക്ക്.മൂന്നാറിലെ ലയത്തിൽ നിന്നും കൊച്ചി പോലീസ് കമ്മീഷണർ പദവിയിലേക്ക് എത്തിച്ചേർന്ന കെ സേതുരാമൻ ഐ പി എസിന്റെ വിജയയാത്രയുടെ കഥ.മൂന്നാറിലെ ടാറ്റാ ടീ എസ്റ്റേറ്റിലെ ചോലമല ഡിവിഷനിലെ കറുപ്പയ്യയുടെയും സുബ്ബമ്മാളുടെയും മകനായാണ് കെ സേതുരാമൻ ജനിക്കുന്നത്.
അഞ്ചാം വയസ്സിൽ ചോലമല ഡിവിഷനിലെ ഏകാധ്യാപക വിദ്യാലയത്തിൽ ടെക്സ്റ്റ് ബുക്ക് ഇല്ലാതെ പഠിച്ച ബാല്യത്തിന്റെ ഓർമ്മകൾ അദ്ദേഹത്തിനുണ്ട്. സ്ലെയ്റ്റും പെൻസിലും മാത്രമായിരുന്നു പഠനോപകരണങ്ങൾ.
അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവാകുന്നത് അഞ്ചാം ക്‌ളാസിന് ശേഷമുള്ള സൈനിക് സ്കൂളിലെ പഠനമാണ്.സൈനിക് സ്കൂളിലെ പഠനത്തോടെയാണ് താൻ ലോകമെന്തെന്ന് അറിയുന്നതെന്ന് അദ്ദേഹം പറയുന്നു.
സിവിൽ സർവീസ് നേടിയെടുക്കുവാൻ കഴിയും എന്ന ആത്മവിശ്വാസം സൈനിക് സ്കൂൾ കാലഘട്ടത്തിൽ തന്നെ അദ്ദേഹത്തിന് ആർജിച്ചെടുക്കുവാൻ കഴിഞ്ഞു.
തുടർച്ചയായ പരിശ്രമങ്ങൾക്ക് ഒടുവിൽ 2003 ലാണ് ഐ പി എസ് എന്ന തന്റെ സ്വപ്നത്തിലേക്ക് അദ്ദേഹം എത്തിച്ചേരുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പദവിയിൽ ഇരിക്കുമ്പോൾ മലപ്പുറത്തുകാർക്ക് ഏറ്റവും പ്രിയങ്കരനായ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
ഇന്ത്യൻ ഭാഷകളുടെ സംരക്ഷണം ലക്ഷ്യമിട്ട ഒരു പഠന- ഗവേഷണ പുസ്തകവും അദ്ദേഹം പുറത്തിറക്കി. കൊച്ചിയിലെ ലഹരി മാഫിയയെ കർശനമായി നേരിടുമെന്ന് ചുമതലയേറ്റ ശേഷം അദ്ദേഹം പറയുകയുണ്ടായി.
മയക്കുമരുന്നിന് ഒരാളും അടിമയാകാൻ പാടില്ല എന്നുള്ളതാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പോലീസിന്റെ നിലപാട്.
കൊച്ചി മഹാനഗരത്തിന്റെ പുതിയ കാവൽക്കാരന്, കെ സേതുരാമൻ ഐ പി എസിന് ആശംസകൾ.
Parvathy P Chandran