
അമ്പരപ്പിക്കുകയും പ്രചോദിപ്പിക്കുകയും മാത്രമല്ല ഞെട്ടിക്കുകയും ചെയ്യുന്ന ദമ്പതികൾ !
‘നെന്മ’രങ്ങളാൽ സമൃദ്ധമാണു കേരളം ..
സ്വിച്ചമർത്തിയാൽ കോടികൾ സ്വരൂപിക്കാൻ കഴിവുള്ളവരെക്കണ്ട് കണ്ണുമിഴിച്ചു പോകാറുണ്ട്. അമ്പരപ്പിക്കുന്നവർ മാത്രമല്ല പ്രചോദിപ്പിക്കുന്നവരും പലരുണ്ട്. എന്നാൽ കൊടുങ്ങല്ലൂർ ലോകമലേശ്വരം തിരുവള്ളൂർ ഗീതാഞ്ജലിയിലെ ഷിനോദും, ബിന്ദുവും അമ്പരപ്പിക്കുകയും പ്രചോദിപ്പിക്കുകയും മാത്രമല്ല ഞെട്ടിക്കുകയാണ്.എങ്ങനെ ഞെട്ടാതിരിക്കും?
ഈ ദമ്പതികൾ പ്രതിമാസം എഴുപതിനായിരം രൂപയോളം അവർ പാവപ്പെട്ടവർക്ക് കൈമാറുന്നു!ശമ്പളക്കുടിശ്ശികയായി കിട്ടിയ മൂന്ന് ലക്ഷവും അർഹരെ കണ്ടുപിടിച്ച് അവർക്കുവേണ്ടി ചിലവഴിച്ചു!
ഇനി, ഏറ്റവും ശ്രദ്ധേയമായ കാര്യം ഇവർ പരമ്പരാഗത ഭൂവുടമകളോ, കുബേരപുംഗവൻസോ ഒന്നുമല്ല എന്നതാണ്. എൽഐസി അഡ്മിനിസ്ട്രേറ്റർ ഓഫീസറായിരുന്നു ഷിനോദ്. സ്വയം വിരമിച്ചതാണ്.
ഭാര്യ ഭാരതീയ വിദ്യാഭവനിൽ അധ്യാപികയാണ്. തങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന തുകയാണ് അവർ കൈമാറുന്നത്. അത് അവരുടെ ശമ്പളത്തിൽ നിന്നും, അദ്ദേഹത്തിൻ്റെ പെൻഷനിൽ നിന്നും പകുത്തെടുത്തതാണ്.”ഈ ചെറിയ ജീവിതത്തിന് ഇത്ര മാത്രം മതി ബാക്കിയുള്ളതെല്ലാം മറ്റുള്ളവരുടെ അവകാശമാണ്. ഏറ്റവും അർഹരായവരെ കണ്ടെത്തി അവർക്ക് പകർന്നു നൽകുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത് ” ഇതാണ് ഇവരുടെ ആദരവർഹിക്കുന്ന ആദർശ വാക്യങ്ങൾ.
നാളെയെപ്പോലും മറന്ന് “അന്നന്നുവേണ്ട ആഹാര”ത്തിനുവേണ്ടി പ്രാർത്ഥിക്കാനാണല്ലോ നമ്മുടെ കർത്താവ് പഠിപ്പിച്ചത് എന്നോർത്തുപോയി.എന്നിട്ടോ? ഒരു പത്രവാർത്തയ്ക്ക് വേണ്ടി ചെയ്യുന്നതൊന്നുമല്ലിത്. മറിച്ച്, 20 വർഷത്തിലേറെയായ ഒരു ഭക്താഭ്യാസമത്രെ.
അനേകം കുടുംബങ്ങൾ ഈ ദമ്പതികൾ മൂലം രക്ഷപെട്ടുകഴിഞ്ഞെന്നതിൽ സംശയമില്ല. അതാണ് അവരുടെ സംതൃപ്തി. ആനന്ദം. സാഫല്യം2008 ൽ ശമ്പളക്കുടിശികയായി ലഭിച്ച മൂന്നു ലക്ഷം രൂപാ മുഴുവൻ ഇങ്ങനെ സഹായവും പെൻഷനുമൊക്കെയായി കൊടുത്തു തീർത്തു!
ആശാവർക്കർമാരുടെ സഹായത്തോടെയാണത്രെ ആവശ്യക്കാരെ കണ്ടെത്തുന്നത്. സഹായത്തിന് വ്യക്തമായ മാനദണ്ഡങ്ങളൊക്കെയുണ്ട്. മദ്യപിക്കുന്നവരുടെ കുടുംബത്തിനു സഹായം നൽകില്ല എന്നത് അവരുടെ പോളിസിയാണ്.
തരംതിരിച്ചാണ് പെൻഷൻ വിതരണം എല്ലാമാസവും ആദ്യ ശനിയാഴ്ച രാവിലെ എട്ടര മുതൽ വിവിധ കേന്ദ്രങ്ങളിൽ എത്തി വിതരണം ചെയ്യും. ഇവരുടെ വീട് അക്ഷയ കേന്ദ്രത്തിനു തുല്യമായ സൗജന്യ സേവന കേന്ദ്രം കൂടിയാണ്.
രാവിലെ മുതൽ ധാരാളം പേർ സഹായം തേടിയെത്തും മൂത്തമകൻ ഹരികൃഷ്ണൻ ബംഗളുരുവിൽ നെറ്റ്‌വർക്ക് കമ്പനിയിൽ എൻജിനീയറും ഇളയമകൻ മനു കൃഷ്ണ തിരുവനന്തപുരം എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയുമാണ്.ഉള്ളവർ ഇങ്ങനെ ആർക്കും കൊടുക്കാതെ ആർത്തിപിടിച്ച് വീണ്ടും ഉണ്ടാക്കിക്കെണ്ടേയിരിക്കുന്ന ഈ ലോകത്ത് ഈ ദമ്പതികൾ ഒരു വിസ്മയംതന്നെ.
‘ലൗകിക സമ്പത്ത് ഉണ്ടായിരിക്കെ, ഒരുവന്‍ തന്റെ സഹോദരനെ സഹായമര്‍ഹിക്കുന്നവനായി കണ്ടിട്ടും അവനെതിരേ ഹൃദയം അടയ്ക്കുന്നെങ്കില്‍ അവനില്‍ ദൈവസ്‌നേഹം എങ്ങനെ കുടികൊള്ളും?(1 Jn 3:17) എന്ന് വിശുദ്ധ യോഹന്നാൻ്റെ ചോദ്യമാണ് മനസ്സിൽ അലയടിക്കുന്നത്.
സ്നാപകയോഹന്നാന്നോട്”ജനക്കൂട്ടം അവനോടു ചോദിച്ചത് ഓർക്കുക: ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്? അവന്‍ പറഞ്ഞു: രണ്ടുടുപ്പുള്ളവന്‍ ഒന്ന് ഇല്ലാത്തവനു കൊടുക്കട്ടെ. ഭക്ഷണം ഉള്ള വനും അങ്ങനെ ചെയ്യട്ടെ”(Lk 3:10-11). ഈ പങ്കുവെക്കലാണ് വിശുദ്ധ ഗ്രന്ഥത്തിൻ്റെ ചൈതന്യംഈശോ പറഞ്ഞല്ലോ: നീ പൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കുകൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക(Mt.19:21).ശരിയാണ്, പങ്കുവക്കലിനെക്കുറിച്ചു പറയുമ്പോൾ വചനം വാചാലമാണ്!
“ഈ ലോകത്തിലെ ധനവാന്മാരോട്, ഔദ്ധത്യം ഉപേക്ഷിക്കാനും തങ്ങളുടെ പ്രതീക്ഷകള്‍ അനിശ്ചിതമായ സമ്പത്തില്‍ വയ്ക്കാതെ അവയെല്ലാം നമുക്കനുഭിക്കുവാന്‍വേണ്ടി ധാരാളമായി നല്‍കിയിട്ടുള്ള ദൈവത്തില്‍ അര്‍പ്പിക്കാനും നീ ഉദ്‌ബോധിപ്പിക്കുക. അവര്‍ നന്മചെയ്യണം. സത്പ്രവൃത്തികളില്‍ സമ്പന്നരും വിശാലമനസ്‌കരും ഉദാരമതികളും ആയിരിക്കയും വേണം. അങ്ങനെയഥാര്‍ത്ഥ ജീവന്‍ അവകാശമാക്കുന്നതിന് അവര്‍ തങ്ങളുടെ ഭാവിക്കു ഭദ്രമായ അടിത്തറ പണിയട്ടെ(1 തിമോ 6:17-19)
“ഭൂമിയില്‍ നിക്‌ഷേപം കരുതിവയ്ക്കരുത്. തുരുമ്പും കീടങ്ങളും അവനശിപ്പിക്കും; കള്ളന്‍മാര്‍ തുരന്നു മോഷ്ടിക്കും. എന്നാല്‍, സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കായി നിക്‌ഷേപങ്ങള്‍ കരുതിവയ്ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവനശിപ്പിക്കുകയില്ല; കള്ളന്‍മാര്‍ മോഷ്ടിക്കുകയില്ല.”(മത്താ. 5) സ്വീകരിക്കുന്നതിനെക്കാള്‍ കൊടുക്കുന്നതാണു ശ്രേയസ്‌കരം എന്നാണ് സ്വജീവിതത്തിലൂടെ കര്‍ത്താവായ ഈശോമിശിഹാ കാട്ടിത്തന്നത് . അധ്വാനിച്ചു കൊണ്ട് ബലഹീനരെ സഹായിക്കണമെന്ന് ക്രിസ്തീയ ദൗത്യമാണ്. (അപ്പ20:35)ഈശോ പറഞ്ഞത് ശ്രദ്ധിക്കുക:” ജാഗരൂകരായിരിക്കുവിന്‍. എല്ലാ അത്യാഗ്രഹങ്ങളിലുംനിന്ന് അകന്നിരിക്കുകയും ചെയ്യുവിന്‍. മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യ മാകുന്നത്.”(ലൂക്കാ 12:15).
സമ്പത്തിനപ്പുറമുള്ള ധന്യയാണ് ഈ ദമ്പതികൾ അനുഭവിച്ചറിയുന്നത്.”ഉദാരമായി ദാനം ചെയ്യുന്നവന്‍ സമ്പന്നനാകും; ദാഹജലം കൊടുക്കുന്നവന് ദാഹജലം കിട്ടും.(സുഭാ 11:25)”ദരിദ്രരോടു ദയ കാണിക്കുന്നവന്‍കര്‍ത്താവിനാണ് കടം കൊടുക്കുന്നത്; അവിടുന്ന് ആ കടം വീട്ടും.”(സുഭാ. 19:17)-
എത്രയോ ഹൃദയഹാരിയായ വിശുദ്ധ വചനം!(വാർത്ത: മാതൃഭൂമി 8/1/2022)-
സൈ