
കോവിഡ് സർക്കാരിന് ഇമേജുണ്ടാക്കുന്നു!
കേരള സംസ്ഥാന രൂപീകൃതമായ നാൾ തൊട്ടു ഇന്ന് വരെയുള്ള 63 വർഷങ്ങളിൽ ഭൂരിഭാഗവും ഇടത് സർക്കാകരുകളാണ് ഭരിച്ചിട്ടുള്ളത്. എന്ത് നേട്ടം കേരളീയർക്കുണ്ടായി? സ്വാതന്ത്ര്യത്തിനു മുമ്പേ, നാട്ടുരാജാക്കന്മാരുടെയും മിഷനറി മാരുടെയും ശ്രമ ഫലമായി സാക്ഷരതയിലും ആരോഗ്യത്തിലും മുന്നേ നിന്ന കേരളീയര്‍ സിലോണിലേക്കും സിങ്കപ്പൂരിലേക്കും പിന്നെ പേര്‍ഷ്യയിലേക്കും പോയി പണം ഇങ്ങോട്ടു ഒഴുകാൻ തുടങ്ങി.

പാർട്ടി ട്രേഡ് യുണിയന്‍ ഇടപെട്ടു സമരം ചെയ്തും ഉയര്‍ന്ന കൂലി പിടിച്ചു വാങ്ങിയും കൃഷിയും വ്യവസായങ്ങളും ഇല്ലാതാക്കി. തൊഴില്‍ ചെയ്തു കഴിഞ്ഞിരുന്ന ജനങ്ങളില്‍ അസൂയയുടെയും വെറുപ്പിന്റെയും വേരുകള്‍ പാകി, അവകാശങ്ങളെ കുറിച്ച് മാത്രം ബോധവാന്മാരാക്കി.ജോലി നല്‍കിയിരുന്ന വ്യവസായിയുടെ ശത്രുക്കളാക്കി. , ഇന്ന് വ്യവസായികള്‍ ഭയന്നോടുകയാണ്. പഴയതെല്ലാം കെട്ടുകെട്ടി. ഉദ്യോഗസ്ഥരുടെ അഴിമതികൊണ്ടു ചിലർ അനുമതികൾ കിട്ടാതെ ആല്മഹത്യ ചെയ്തു. വൻ കെട്ടിടങ്ങൾ പൊളിച്ചു.ഇനി ഇവിടെ ആരു വ്യവസായം തുടങ്ങും?

ഏറ്റവും നന്നയി നടക്കുന്ന കിറ്റക്സ് പോലും പറിച്ചു നടൻ പോവുകയാണെന്ന് ശ്രുതിയുണ്ട്. മുത്തൂറ്റിലും വി ഗുര്ഡിലുമൊക്കെ കുഴപ്പങ്ങൾ കൊണ്ടുവരാൻ ശ്രമം നടന്നല്ലോ. കഞ്ചിക്കോട്ടേയും വ്യവസായങ്ങൾ അതുപോലെ തന്നെ. അപ്രായോഗിക ട്രേഡ് യൂണിയൻ ഡിമാന്റുകൾ, യുദ്യോഗസ്ഥരുടെയും ചോട്ടാ,ബഡാ നേതാക്കന്മാരുടെയും ശല്യം
-ബ്യുറോക്രസി വികസനമാണ് ഏറ്റവും പേടിപ്പെടുത്തുന്നത്. ഈ കൊച്ചു സംസ്ഥാനത്തു എന്തിനു 114 ഡിപ്പാർട്മെന്റുകൾ? കേരള PSC ക്കു 21 ഫുൾ ടൈം മെമ്പേഴ്സുണ്ട്. ഓരോ മന്ത്രിക്കും 14 ഒ മറ്റോ പേഴ്സണൽ സ്റ്റാഫാണ്ള്ളത്.ഓരോ 5 വർഷവും ശമ്പള പരിഷ്ക്കരണം നടക്കുന്നു. ഉൽപ്പാദനത്തെ വേതനവുമായി ബന്ധപ്പെടുത്താത്തതെന്തു? 8മണിക്കൂർ എന്തെ ജോലിചെയ്യിക്കാത്തതു?? സാധാരണ കൃഷിക്കാർക്കും സ്വകാര്യജീവന ക്കാർക്കും ഒന്നും തന്നെ കിട്ടാത്തപ്പോഴാണ് ഈ തീവെട്ടിക്കൊള്ള. രണ്ടോ മൂന്നോ ശതമാനം വരുന്ന സർക്കാർ ജീവനക്കാർക്ക് മാത്രം എല്ലാ൦ എന്ന രീതി അനീതിയല്ലേ?

പകുതിയിലധികം പൊതുമേഖലാ സ്ഥാപനങ്ങൾ വൻ നഷ്ടത്തിലാണ് ഓടുന്നത്. KSRTC പോലെ- എത്ര നഷ്ടം വന്നാലും സർക്കാർ നികത്തും. ഇത്രയും ഫീസ് ഈടാക്കുന്ന KSEB പോലും നഷ്ടത്തിലാണ് എന്ന് അറിയുമ്പോഴാണ് ഇവയുടെയെല്ലാം കെടു കാര്യസ്ഥത മനസ്സിലാവുക. വിദ്യാഭ്യാസ രാഷ്ട്രീയമാണ് ധനധൂർത്തിന്റെ മറ്റൊരു ഭീകര വശം.ഓരോരോ ഗ്രൂപ്പുകൾക്കുവേണ്ടി സ്കൂളും കോളേജുമൊക്കെ അനുവദിക്കുമ്പോൾ അധ്യാപകർക്കുള്ള ശമ്പളം സർക്കാര്യന്റെ ചുമലിലാവും

ഒന്നിനും കൊള്ളാത്ത ഡിഗ്രിക്കാരെയും സാങ്കേതിക ഡിഗ്രിക്കാരെയും പടച്ചു വിടുന്നു. ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന വർഷത്തിൽ 120 ദിവസമോ മറ്റോ ഒന്നോ രണ്ടോ പീരീഡ് ക്‌ളാസിൽ ചെന്നു എന്തെങ്കിലു മൊക്കെ പറഞ്ഞുസമയംകളയുന്നകോളേജധ്യാപകർ. കാണാപാഠമാക്കി പരീക്ഷ ജയിച്ചാൽ എന്തറിവു ണ്ടാകാനാ? നാലഞ്ച് പുസ്തകങ്ങൾ നിരത്തിവച്ചു അതിൽനിന്നു ഒരു thesis പടച്ചെടുത്തു PhD ക്കാരാകുന്ന് . ഇവിടുത്തെ സാങ്കേതിക കോളേജുകളിലെ അധ്യാപകർക്ക് പ്രായോഗിക പരിജ്ഞാനമോ തൊഴിൽ പരിചയമോ ഇല്ല. പഠിപ്പിക്കുന്ന വിഷയങ്ങളിൽ താല്പര്യമില്ലാത്തവർ, പഠിപ്പിക്കാനറിയാത്തവർ,

ഇന്ന് ഗൾഫും അന്യസംസ്ഥാന വരുമാനവും ടൂറിസവും തീർന്ന മട്ടാണ്. ഇനി മുന്നോട്ട് എങ്ങനെ എന്ന് ഒരെത്തും പിടിയും ഇല്ല-ആർക്കും. കേരളം മരവിച്ചു നില്കുകയാണ്. ഇടതു സർക്കാർ പുതിയ 5300 തസ്തികകൾ സൃഷ്ടിച്ചു ചെലവ് കൂട്ടി കണ്ണുമടച്ചു മുന്നേറുന്നു. വരുമാനം സർക്കാർ ജീവനക്കാരുടെ ശമ്പളത്തിനും പെന്ഷനും ഭരണക്കാരുടെ ധൂർത്തിനും തന്നെ മതിയാകുന്നില്ല. ഇന്ന് സർക്കാരിന്റെ പ്രധാന വരുമാന മാർഗ്ഗം കള്ളാണ്. അത് വിറ്റു അമിത ലാഭം നേടുന്നു

. പാവപ്പെട്ടവർക്ക് കൊടുക്കുന്ന ഫ്രീ റേഷന്റെ തുകയും അതിന്റെ ഇരട്ടിയും പാവത്തുങ്ങൾ തിരികെ ഇതിലൂടെ സർക്കാരിനു നൽകുന്നു. കടം വാങ്ങലാണ് മറ്റൊരു പ്രധാന പരിപാടി. കടം എടുക്കുമ്പോൾ ഭാവിയിലെ വരുമാനത്തിൽനിന്നാണ് റീപേയ് ചെയ്യേണ്ടിവരുക.വരുമാനശ്രോതസ് എന്താണ്? ഒന്നും ഉല്പാദിപ്പിക്കുന്നില്ല. കൃഷിയില്ല. വരുമാനമില്ലെങ്കിൽ എങ്ങനെ തിരിച്ചടക്കും? ഉപ്പുതൊട്ട് കർപ്പൂരം വരെ മറ്റു സംസ്ഥാങ്ങളിൽ നിന്ന് വരണം..ഇന്ന് ഗാഫില്ല, ടൂറിസമില്ല. സർവീസ്സെക്ടറില്ല. ഇന്നും ബലമായി കയറ്റിറക്കുന്നു- ഉള്ള ജോലി ചെയ്യാൻ ആരും തയ്യാറല്ല. അത് അന്യ സംസ്ഥാനക്കാർ ചെയ്തു പണം കടത്തുന്നു. (തൊഴിൽ ചെയ്യാതെ എങ്ങനെ കാശുണ്ടാക്കാമെന്നല്ലേ പാർട്ടി പഠിപ്പിച്ചത്? ശമ്പളമൊരാവകാശമായി. പെൻഷൻ വെറുതെ കിട്ടുന്നതും. കെട്ടുകാശും നോക്കുകാശും സംഘടിത തൊഴിലാളികൾ പിരിക്കുന്നുണ്ട്.

ഇന്നിപ്പോൾ കോവിഡ് എന്നൊരു മഹാമാരി വന്നുകിട്ടിയതു സർക്കാരിന് വലിയ നന്മ ചെയ്തു. മുഖം മിനുക്കാനായി. അതിനെ കാര്യക്ഷമമായി കൈകാര്യം ചെയ്തു പേരുണ്ടാക്കി.
ഒന്നും ചെയ്യാതിരുന്ന ചില ഡിപ്പാർട്ടുമെന്റ് ജീവനക്കാർക്ക് പണിയായി. രോഗത്തെ നിയന്ത്രിക്കാനായി. ജനത്തിന്റെ കയ്യടി കിട്ടി. മറ്റെല്ലാം അവർ മറന്നു.

