സംസ്ഥാനത്ത് ഇന്ന് 57 പേർക്ക് കോവിഡ്

Share News

ചികിത്സയിലുള്ളത് 708 പേർ

കേരളത്തിൽ 57 പേർക്ക് കൂടി വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കാസർകോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള 14 പേർക്ക് വീതവും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 9 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 5 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 4 പേർക്കും, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും, ആലപ്പുഴ, പാലക്കാട് ജില്ലയിൽ നിന്നുള്ള 2 പേർക്കും വീതവും ഇടുക്കി ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ 27 പേർ വിദേശത്ത് നിന്നും 28 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. ഇത് കൂടാതെ ഒരു എയർ ഇന്ത്യ ജീവനകാരനും ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചവരിലുണ്ട്.

രോഗം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയിൽ ചികിത്സയിലായിരുന്ന സുലേഖ ഞായറാഴ്ച  നിര്യാതനായി. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയിൽ നിന്നുള്ള 7 പേരുടെയും തിരുവനന്തപുരം,കോട്ടയം ജില്ലകളിൽ നിന്നുള്ള 3 പേരുടെ വീതവും, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്,വയനാട്,കണ്ണൂർ ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനഫലമാണ് നെഗറ്റീവ് ആയത്.

ഇതോടെ 708 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു